Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ദിഖ് കാപ്പനെ കാണണം; കോടതിയെ സമീപിച്ച് ഭാര്യ റൈഹാനത്ത്, പോലീസ് തടയുന്നു

ദില്ലി: എയിംസില്‍ ചികില്‍സയില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത്. യുപിയിലെ മഥുരയിലുള്ള ജയിലില്‍ നിന്ന് ചികില്‍സാവശ്യാര്‍ഥം ദില്ലി എയിംസിലേക്ക് മാറ്റിയ കാപ്പനെ കാണാന്‍ ഭാര്യയും മകനും തലസ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ ഇരുവരെയും പോലീസ് അനുവദിച്ചില്ല. ജയില്‍ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് തടഞ്ഞത്. അഭിഭാഷകനെയും കാണാന്‍ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് റൈഹാനത്ത് മഥുര കോടതിയെ സമീപിച്ചിരിക്കുന്നത്.

s

സിദ്ദിഖ് കാപ്പനെ കാണാന്‍ സൗകര്യം ഒരുക്കണമെന്നാണ് റൈഹാനത്തിന്റെ ആവശ്യം. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും റൈഹാനത്ത് കത്തയച്ചു. ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ തടവുകാരെ എവിടെ വച്ചും പുറത്തുള്ളവര്‍ക്ക് കാണാന്‍ സാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്. കോടതി അനുമതി ലഭിച്ചാല്‍ മാത്രമേ കാണാന്‍ അനുവദിക്കൂ എന്നും പോലീസ് പറയുന്നു. തുടര്‍ന്നാണ് റൈഹാനത്ത് കോടതിയെ സമീപിച്ചത്.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

യുപിയിലെ ഹത്രാസില്‍ ദളിത് യുവതി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു സിദ്ദിഖ് കാപ്പന്‍. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് മഥുര ടോള്‍ പ്ലാസയില്‍ വച്ച് അറസ്റ്റ് ചെയ്തത്. യുപിയില്‍ കുഴപ്പം സൃഷ്ടിക്കാന്‍ എത്തി എന്നാരോപിച്ച് രാജ്യദ്രോഹം, യുഎപിഎ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.

മഥുര ജയിലില്‍ കുളിമുറിയില്‍ വീണ് പരിക്കേറ്റതിന് ശേഷമാണ് കാപ്പന് കൊറോണ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ കട്ടിലില്‍ കെട്ടിയിട്ട വാര്‍ത്ത പുറത്തുവന്നതോടെയാണ് സംഭവം കൂടുതല്‍ വിവാദമായത്. കാപ്പന് വിദഗ്ധ ചികില്‍സ നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചതോടെയാണ് ദില്ലി എയിംസിലേക്ക് മാറ്റിയത്.

നടി പാര്‍വതി നായരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+