Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധുവിന്റെ കൊലയ്ക്ക് പിന്നിലെ 'മാസ്റ്റര്‍ മൈന്‍ഡ്' അയാള്‍ തന്നെ; ഉറപ്പിച്ച് പോലീസ്

ന്യൂഡല്‍ഹി: ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു പഞ്ചാബി റാപ്പറും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസ് വാലെയുടെ കൊലപാതകം. സിദ്ധു മൂസ് വാലെയുടെ കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ ലോറന്‍സ് ബിഷ്‌ണോയ് തന്നെയാണെന്ന് സ്ഥരീകരിച്ചിരിക്കുകയാണ് ഡല്‍ഹി പോലീസ്.

അകാലി നേതാവ് വിക്കി മിദ്ദുഖേര കൊല്ലപ്പെട്ടതിന്റെ പ്രതികാരം ആയിട്ടാണ് സദ്ധുവിനെ വധിച്ചതെന്നും ഡല്‍ഹി പോലീസ് പറയുന്നു. പല തവണ ചോദ്യം ചെയ്തിരുന്നെങ്കിലും ലോറന്‍സ് കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാല്‍ തന്റെ സംഘം കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കുക ആയിരുന്നുവെന്നാണ് ലോറന്‍സ് പോലീസിനോട് പറഞ്ഞിരുന്നത്.

sidhu

ഉയ്യോ കണ്ണെടുക്കാനേ ആവുന്നില്ല സാം..സൂപ്പര്‍ ഹോട്ട് ലുക്കില്‍ സാമന്ത

1


എന്നാല്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മൂസ് വാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഗോള്‍ഡി ബ്രാര്‍ എന്ന ഗുണ്ടാ സംഘവുമായി ബന്ധമുള്ള തായി ലോറന്‍സ് സമ്മതിച്ചത്. പ്രതി ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. കൊലപാതകത്തില്‍ അഞ്ച് പേരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും പോലീസ് പറഞ്ഞു.

2


സിദ്ധുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ 700 അംഗ ബിഷ്‌ണോയി സംഘത്തെ പോലീസ് നിരീക്ഷിച്ചിരുന്നു. ലോറന്‍സ് ബിഷ്‌ണോയിയുടെ അടുത്ത സഹായിയാണ് ഗോള്‍ഡി ബ്രാര്‍. മൂസ് വാലയ്‌ക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഫേസ്ബുക്കിലൂടെയാണ് ഇവര്‍ ഏറ്റെടുത്തത്.

3


സിദ്ധു മൂസ് വാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ് പഞ്ചാബ് പോലീസ് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം നടന്നത്. സിദ്ധുവിന് കുറച്ച് കാലമായി ഗുണ്ടാസംഘത്തില്‍ നിന്ന് ഭീഷണി കോളുകള്‍ വന്നിരുന്നെന്ന് പിതാവ് ബല്‍ക്കൗര്‍ സിങ് പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. സിദ്ധുവിനും സുഹൃത്തുക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് മിനിറ്റുകള്‍ക്കുള്ളില്‍, കാറുകള്‍ പാഞ്ഞുപോയെന്നും താന്‍ നിലവിളിച്ചപ്പോള്‍ ആളുകള്‍ തടിച്ചുകൂടി. പിന്നാലെ മകനെയും അവന്റെ സുഹൃത്തുക്കളെയും ആശുപത്രിയില്‍ എത്തിച്ചു, അവിടെ വെച്ച് സിദ്ധു മരിച്ചുപോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

4

സിദ്ധു മൂസ് വാലയുടെ മരണത്തിന് പിന്നാലെ ഇതിന് പ്രതികാരം ഉണ്ടാകുമെന്ന ഭീഷണി ഉയര്‍ന്നിരുന്നു. സിദ്ധു തങ്ങളുടെ ഹൃദയമായിരുന്നെന്നും വെറുതിയിരിക്കില്ല തിരിച്ചടി ഉടനുണ്ടാവുമെന്നുമായിരുന്നു ഭീഷണി. ഗുണ്ടാനേതാവ് നീരജ് ഭവാനയുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഭീഷണി.
അനവധി കൊലപാതക മോഷണ കേസുകളില്‍ പ്രതിയായിട്ടുള്ള നീരാജ് ഭവാന, സംഘാംഗങ്ങളായ ടില്ലു ടാജപുരിയ, ദവീംന്ദര്‍ ബാംഭിയ എന്നിവരേയെല്ലാം പോസ്റ്റില്‍ ടാഗ് ചെയ്തായിരുന്നു പോസ്റ്റ് ഇതോടെ ജാഗ്രതയിലാണ് പോലീസുമുള്ളത്. ലോറന്‍സ് ബിഷോനി, അയാളുടെ സഹായി ഗോള്‍ഡി ബ്രാര്‍ എന്നിവരേയെല്ലാം പോസ്റ്റില്‍ കുറ്റപ്പെടുത്തിയിരുന്നു

5


മൂസെവാലയുടെ മരണത്തിന് പിന്നലെ ലോറന്‍സ് ബിഷോണിയുടെ പേരിലുള്ള വെരിഫൈഡ് അല്ലാത്ത ഒരു ഫേസ്ബുക്ക് പ്രൊഫൈലില്‍ മരണത്ത ന്യായീകരിച്ചുകൊണ്ട് മറ്റൊരു പോസ്റ്റ് വന്നിരുന്നു. കഴിഞ്ഞവര്‍ഷം ബാംബിയ ഗാംഗ് വെടിവെച്ചുകൊന്ന യൂത്ത് അകാലി ദള്‍ നേതാവ് വിക്കി മിദുകേരയുടെ മരണത്തിന് പ്രതികാരമാണ് സിദ്ധു മൂസിന്റെ കൊലപാതകം എന്നതായിരുന്നു പോസ്റ്റ്.

6


സിദ്ധുവിന്റെ മരണത്തിന്റെ ഉത്തരവാദികളെ ഒരു കാരണവശാലും വെറുതേവിടല്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വധ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്തിനാണ് സിദ്ധുവിന്റെ സുരക്ഷ പിന്‍വലിച്ചതെന്ന് അന്വേഷിക്കും എന്നും ഭഗവന്ത് അറിയിച്ചിരുന്നു.ഇതിന് തൊട്ടുപിന്നാലെ തന്നെ അറസ്റ്റ് നടന്നിരുന്നു.

Recommended Video

cmsvideo
    Dr. Robin Dilsha | ഒരുപാട് സ്വപ്നങ്ങളുമായി വന്ന മനുഷ്യനാണ് | #Entertainment | OneIndia
    7


    ഡെറാഡൂണില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതി ലോറന്‍സ് ബിഷ്‌ണോയിക്ക് പുറമെ ഉത്തരാഖണ്ഡില്‍ നിന്ന് അഞ്ച് പ്രതികളെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു.
    ഹേമകുണ്ഡ് സാഹിബ് യാത്ര നടത്തുന്ന തീര്‍ഥാടകര്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു പ്രതി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+