സിദ്ധു വഴങ്ങുന്നു; മുഖ്യമന്ത്രിയുമായി 3 മണിക്കൂർ കൂടിക്കാഴ്ച..പിസിസി അധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കും
ദില്ലി; നവജ്യോത് സിംഗ് സിദ്ധു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ചേക്കുമെന്ന് സൂചന. മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നിയുമായി സിദ്ദു വൈകീട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് മണിക്കൂർ നീണ്ട കടിക്കാഴ്ചയിൽ സിദ്ദു രാജി പിൻവലിക്കാൻ തയ്യാറാണെന്ന് അറിയിച്ചതായാണ് സൂചന.
തനിക്ക് താത്പര്യമില്ലാത്ത മന്ത്രിമാരേയും ഡിജിപിയേയും അഡ്വക്കേറ്റ് ജനറലിനേയും നിയമിച്ചതിലുള്ള അതൃപ്തിയാണ് സിദ്ദുവിന്‍റെ രാജിയിലേക്ക് നയിച്ചത്. ഇന്നത്തെ കൂടിക്കാഴ്ചയിൽ സിദ്ധു ചില ആവശ്യങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും ഇത് മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ടെന്നുമാണ് വിവരം. അതേസമയം കൂടിക്കാഴ്ച സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നേരത്തേ അനുനയ നീക്കത്തിന് കോൺഗ്രസ് നേതൃത്വം ശ്രമിച്ചിരുന്നുവെങ്കിലും സിദ്ധു വഴയങ്ങിയിരുന്നില്ല. എന്നാൽ പിന്നീട് പഞ്ചാബ് ഭവനിൽ മുഖ്യമന്ത്രിയെ കാണുമെന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു.

മുഖ്യമന്ത്രി എന്നെ ചർച്ചയ്ക്ക് ക്ഷണിച്ചു.ഇന്ന് ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ചണ്ഡീഗഡിലെ പഞ്ചാബ് ഭവനിൽ എത്തിച്ചേരും.ഏത് ചർച്ചകൾക്കും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു സിദ്ധുവിന്റെ ട്വീറ്റ്. അതേസമയം സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് ഉപദേശകന്‍ മൊഹമ്മദ് മുസ്തഫ വ്യക്തമാക്കിയിരുന്നു. നവജ്യോത് സിദ്ദുവിനെ കോൺഗ്രസ് നേതൃത്വം മനസ്സിലാക്കുന്നു, സിദ്ദു കോൺഗ്രസ് നേതൃത്വത്തിന് അതീതനല്ല. അദ്ദേഹം കോൺഗ്രസിനേയും നേതൃത്വത്തേയും ഒരിക്കലും അംഗീകരിക്കാത്ത അമരീന്ദർ സിംഗ് അല്ല. പെട്ടെന്നുള്ള വികാരത്തള്ളിച്ചയിലാണ് സിദ്ധു രാജി വെച്ചതെന്ന വസ്തുത കോൺഗ്രസ് നേതൃത്വത്തിന് മനസിലാകുമെന്നും മൊഹമ്മദ് മുസ്തഫ ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് പഞ്ചാബ് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച നവജ്യോത് സിംഗ് സിദ്ധു പി സി സി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. അധ്യക്ഷ പദത്തിലേറി 72 ദിവസങ്ങൾ പിന്നിട്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി.കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ സിദ്ധു രംഗത്തെത്തിയിരുന്നു. പുതിയ മന്ത്രിസഭയിൽ തന്റെ നിർദ്ദേശങ്ങൾ പരിഗണിക്കാതിരുന്നതായിരുന്നു സിദ്ധുവിനെ ചൊടിപ്പിച്ചത്. തന്റെ മുഖ്യശത്രുവും ഉപമുഖ്യമന്ത്രിയുമായ എസ് എസ് രൺദാവയ്ക്ക് ആഭ്യന്തര വകുപ്പ് നൽകിയതിൽ സിദ്ധു ഏറെ അസ്വസ്ഥനായിരുന്നു.മാത്രമല്ല രണ്ടാം ഉപമുഖ്യമന്ത്രിയായി ഒപി സോണിയെ നിയമിച്ചതിലും അഴിമതിക്കേസിൽ ആരോപണ വിധേയനായ റാണ ഗുർജിത്ത് സിംഗിനെ നിയമിച്ചതും എ.പി.എസ്. ഡിയോളിനെ അഡ്വക്കറ്റ് ജനറലായി നിയമിച്ചതിലുമെല്ലാം സിദ്ധുവിന്റെ അനിഷ്ടത്തിന് കാരണമായിരുന്നു. ഇതായിരുന്നു രാജിയിലേക്ക് വഴിവെച്ചത്.
അതേസമയം രാജിവെച്ച സിദ്ധു ആം ആദ്മിയിലേക്ക് പോയേക്കുമെന്നുള്ള ചർച്ചകൾ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇപ്പോൾ കോൺഗ്രസിൽ തന്നെ തുടരുമെന്നും പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ തിരികെ എത്തുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതിനിടെ മുഖ്യമന്ത്രി രാജി വെച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വവുമായി അകന്ന അമരീന്ദർ സിംഗ് സിദ്ധു താൻ കോൺഗ്രസ് വിടുകയാണെന്ന് സ്ഥിരീകരിച്ച് രംഗത്തെത്തി. അതേസമയം ഇപ്പോൾ ബിജെപിയിലേക്ക് ഇല്ലെന്നും അമരീന്ദർ പറഞ്ഞു. കഴിഞ്ഞ ദിവസം ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അമരീന്ദർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ അദ്ദേഹം ബിജെപിിലെത്തുമെന്നും കേന്ദ്ര മന്ത്രിസഭയിൽ കൃഷി മന്ത്രിയായേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
അമിത് ഷായുമായുള്ള ചർച്ചയിൽ കർഷകരുടെ വിഷയങ്ങളും അജിത് ഡോവലുമായി അതിർത്തി സംസ്ഥാനമായ പഞ്ചാബിലെ സുരക്ഷാ പ്രശ്നങ്ങളും ചർച്ച ചെയ്തതെന്നായിരുന്നു അമരീന്ദർ വിശദീകരിച്ചത്. അതേസമയം അമരീന്ദർ സ്വന്തം പാർട്ടി രൂപീകരിച്ചേക്കുമെന്നാണ് സൂചന. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി പാർട്ടി സഖ്യത്തിൽ മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
Recommended Video
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications