Get Updates
Get notified of breaking news, exclusive insights, and must-see stories!

സിക്കിമില്‍ വീണ്ടും പ്രതിപക്ഷമില്ലാത്ത നിയമസഭ; ഉപതിരഞ്ഞെടുപ്പില്‍ എസ്‌കെഎമ്മിന് എതിരില്ല

ഗാങ്‌ടോക്ക്: സിക്കിം നിയമസഭ, ഉപതിരഞ്ഞെടുപ്പിന് ശേഷവും പ്രതിപക്ഷമില്ലാതെ തുടരും എന്ന് ഉറപ്പായി. ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള രണ്ട് സീറ്റിലും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എസ്ഡിഎഫ്) സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. മത്സരരംഗത്തുണ്ടായിരുന്ന മറ്റ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയ്ക്കിടെ നിരസിക്കുകയും ചെയ്തു.

ഇതോടെ സിക്കിം ക്രാന്തികാരി മോര്‍ച്ചയുടെ (എസ്‌കെഎം) സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിക്കും എന്നുറപ്പായി. ഇതോടെ 32 അംഗ നിയമസഭയിലെ മുഴുവന്‍ സീറ്റിലും എസ്‌കെഎമ്മിന്റെ എംഎല്‍എമാര്‍ മാത്രമായിരിക്കും ഉണ്ടാകുക. പവന്‍ കുമാര്‍ ചാംലിംഗിന്റെ നേതൃത്വത്തിലുള്ള എസ്ഡിഎഫിലെ ഒരു സ്ഥാനാര്‍ത്ഥി പാര്‍ട്ടിയില്‍ നിന്ന് പിന്തുണ ലഭിക്കാത്തതിനാലാണ് താന്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതെന്ന് വ്യക്തമാക്കി.

sikkim assembly by election

അതേസമയം രണ്ടാമത്തെ സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ വര്‍ഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രേം സിംഗ് തമാംഗ് നയിക്കുന്ന എസ്‌കെഎം 32 സീറ്റുകളില്‍ 31 ഉം നേടിയാണ് അധികാരത്തില്‍ എത്തിയത്. എസ്ഡിഎഫിനായി ടെന്‍സിങ് നോര്‍ബു ലാംത മാത്രമാണ് ജയിച്ചത്. എന്നാല്‍ ഇദ്ദേഹം ജൂലൈയില്‍ എസ്‌കെഎമ്മില്‍ ചേരുകയായിരുന്നു.

ഇതോടെ പ്രതിപക്ഷമില്ലാത്ത സഭയായിരുന്നു സിക്കിമിലേത്. രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ച തമാംഗ് സോറെങ്-ചകുങ് സീറ്റില്‍ നിന്ന് രാജി വെച്ചിരുന്നു. നാംചി-സിംഗിതാംഗില്‍ നിന്നുള്ള എംഎല്‍എയും സ്ഥാനം രാജിവെച്ചു. ഇതോടെയാണ് നവംബര്‍ 13 ന് ഇവിടെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കും.

ഇതിന് ശേഷം തമാംഗിന്റെ മകന്‍ ആദിത്യ ഗോലെയെ സോറെങ്-ചകുങില്‍ നിന്നും എസ്‌കെഎം സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്ര റായിയെ നാംചി-സിംഗിതാംഗില്‍ നിന്നും വിജയിയായി പ്രഖ്യാപിക്കും. തിങ്കളാഴ്ചയാണ് സിറ്റിസണ്‍ ആക്ഷന്‍ പാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ത്ഥികളായ പോബിന്‍ ഹാംഗ് സുബ്ബ, മഹേഷ് റായി എന്നിവരുടെ നാമനിര്‍ദ്ദേശ പത്രികകള്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ നിരസിച്ചത്.

അതേസമയം തിരഞ്ഞെടുപ്പ് നടക്കണം എന്നായിരുന്നു തന്റെ ആഗ്രഹം എന്ന് ആദിത്യ ഗോലെ പറഞ്ഞു. തന്റെ പിതാവും മുഖ്യമന്ത്രിയുമായ പ്രേം സിംഗ് തമാങ് നേടിയ 10,400-ലധികം വോട്ടുകളുടെ ഭൂരിപക്ഷം മറികടന്ന് സഭയില്‍ എത്തണം എന്നായിരുന്നു തന്റെ ആഗ്രഹം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎപി-സിക്കിം സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നും ആദിത്യ വ്യക്തമാക്കി.

'സിഎപി ഞങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു സ്വതന്ത്ര സ്ഥാപനമാണ്. അവര്‍ക്ക് വേണമെങ്കില്‍ കോടതിയെ സമീപിക്കാം. അവര്‍ പ്രതിപക്ഷത്തുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. അവര്‍ക്ക് എന്ത് വേണമെങ്കിലും പറയാം. പക്ഷേ ഞങ്ങള്‍ക്ക് വസ്തുതകളെയും കണക്കുകളെയും ആശ്രയിക്കേണ്ടിവരും,' അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+