കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരുമകളുടെ അവിഹിതം കയ്യോടെ പിടികൂടി; രാജസ്ഥാനിലും നാഗ്പൂരിലും പാമ്പിനെ ആയുധമാക്കി കൊല

Google Oneindia Malayalam News

ജയ്പൂര്‍: കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു ഉത്രവധിക്കേസ്. സ്വന്തം ഭാര്യയെ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തുരയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ സൂരജ് കുറ്റക്കാരനാണെന്നാണ് കോടതി വിധിച്ചിരിക്കുകയാണ്. ശിക്ഷാവിധി മറ്റന്നാള്‍ പുറപ്പെടുവിക്കുമെന്നാണ് കോടതി അറിയിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഉത്ര വധക്കേസിന് സമാനമായ രണ്ട് കൊലപാതകങ്ങള്‍ രാജ്യത്ത് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒന്ന് രാജസ്ഥാനിലും മറ്റൊന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

1

നാഗ്പൂരില്‍ മാതാപിതാക്കളെയാണ് മകന്‍ ക്വട്ടേഷന്‍ കൊടുത്ത് പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയത്. 2010ല്‍ ആയിരുന്നു കേസിന് അസ്പദമായ സംഭവം നടന്നത്. മാതാപിതാക്കളെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുക്കാനായിരുന്നു മകന്റെ പദ്ധതി. ഇതിനായി മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. 84 വയസുകാരനായ ഗണപത് റാവും 78കാരിയായ സരിത ഭായിയുമാണ് അന്ന് കൊല്ലപ്പെട്ടത്.

2

ഇവരുടെ മകന്‍ അഞ്ച് ലക്ഷം രൂപ നല്‍കിയാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ കൊടുത്തത്. ഇയാളുടെ മാതാപിതാക്കളെ തട്ടിക്കൊണ്ടു പോയി കാറില്‍ പാമ്പ് പിടുത്തക്കാരന്‍ പാമ്പിനെ ഇട്ട് കൊത്തിച്ചാണ് കൊലപ്പെടുത്തിയത്. കയ്യില്‍ കടിയേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല പൊലീസ് അന്വേഷണത്തില്‍ ഇവരുടെ മകന്‍ നിര്‍ഭയ്, കൂട്ടു പ്രതികളായ പ്രകാശ് ഇന്‍ഗോള്‍, കമല്‍ ബദേല്‍, പാമ്പ് പിടുത്തക്കാരന്‍ സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്.

3

അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പാമ്പ് കടിയേറ്റ പാടുകളെ കുറിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശാസ്ത്രീയമായ തെളവുകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നതോടെ കോടതി ഇവരെ വെറുതെ വിടുകയായിരുന്നു. പാമ്പ് കടിച്ചെന്ന് കണ്ടെത്തിയെങ്കിലും അത് മനപ്പൂര്‍വം കൊല്ലാനാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. രാജസ്ഥാനിലും സമാനമായ സംഭവമാണ് നടന്നത്.

4

രാജസ്ഥാനിലെ ജുന്‍ ജുനു സ്വദേശിയായ സുബോദ ദേവി പാമ്പ് കടിയേറ്റ് മരിക്കുകയായിരുന്നു. ഉത്രവധക്കേസിന് സമാനമായ സംഭവം തന്നെയാണ് ഇവിടെയും അന്ന് നടന്നത്. 2010ല്‍ ആയിരുന്നു ആ സംഭവം. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സുബേദ ദേവിയുടെ മരുമകള്‍ അല്‍പന, കാമുകന്‍ മനീഷ് എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് മനസിലായത്.

5

അല്‍പനയും സുബേദനയുടെ മകനും തമ്മില്‍ 2018ല്‍ ആയിരുന്നു വിവാഹം കഴിച്ചത്. മകന്‍ സൈന്യത്തിലായിരുന്നു. അതുകൊണ്ട് ഇവര്‍ രണ്ട് പേര്‍ മാത്രമാണ് വീട്ടിലുണ്ടാകുക. ഭര്‍തൃവീട്ടില്‍ താമസം തുടരുന്നതിനിടെയാണ് അല്‍പന ജയ്പൂര്‍ സ്വദേശിയായ മനീഷുമായി അടുപ്പത്തിലാകുന്നത്. ഫോണിലൂടെ ആരംഭിച്ച ബന്ധം പിന്നീട് രഹസ്യബന്ധം പ്രണയമായി വളര്‍ന്നു. അല്‍പ്പന ഏത് സമയത്തും മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് ഭര്‍തൃമാതാവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

6

എല്ലാ സമയത്തും ഇങ്ങനെ ഫോണില്‍ സംസാരിക്കുന്നതിനെ ഇവര്‍ എതിര്‍ക്കുകയും ചെയ്തു. പിന്നീടാണ് മരുമകള്‍ മനീഷുമായി പ്രണയത്തിലാണെന്ന് സുബോദ ദേവിക്ക് മനസിലായത്. ഇതോടെ മരുമകളെ വഴക്കുപറയുകയും ചെയ്തു. പ്രണയത്തെ കുറിച്ച് അറിഞ്ഞതോടെ ഇവരെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. തുടര്‍ന്നാണ് പാമ്പിനെ കൊണ്ട് കൊത്തിപ്പിച്ച് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. 2019 ജൂണ്‍ രണ്ടിനാണ് സുബോദ ദേവിയെ പാമ്പ് കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

7

പോലീസ് നടത്തിയ അന്വേഷണത്തില്‍ മനീഷും അല്പനയും തമ്മിലുള്ള പ്രണയ ബന്ധം പൊലീസ് കണ്ടെത്തിയതോടെ കേസില്‍ വഴിത്തിരിവായത്. കൊലപാതകം നടന്ന ദിവസം ഇരുവരും തമ്മില്‍ 124 തവണ ഫോണില്‍ സംസാരിച്ചതായും തെളിഞ്ഞു. ഇവരുടെ സുഹൃത്തായ കൃഷ്ണകുമാറിനെ അല്പന 19 തവണയാണ് അന്നേദിവസം വിളിച്ചത്. ചില മെസേജുകളും ഇവരുടെ ഫോണുകളില്‍നിന്ന് പോലീസ് കണ്ടെടുത്തു. പാമ്പാട്ടിയുടെ കൈയില്‍നിന്ന് പതിനായിരം രൂപയ്ക്ക് മനീഷും കൃഷ്ണകുമാറും ചേര്‍ന്ന് പാമ്പിനെ വാങ്ങിയതിനും തെളിവ് ലഭിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്‌തോടെയാണ് കൊലപാതക വിവരം പുറത്തായത്.

'ഞാന്‍ കളിയായി വിളിക്കുമായിരുന്നു..'കൊടുമുടി വേണു', കണ്ണീരോടെ മഞ്ജു, തേങ്ങി സിനിമാ ലോകം'ഞാന്‍ കളിയായി വിളിക്കുമായിരുന്നു..'കൊടുമുടി വേണു', കണ്ണീരോടെ മഞ്ജു, തേങ്ങി സിനിമാ ലോകം

Recommended Video

cmsvideo
ഉത്രാ കേസില്‍ സൂരജിന് പരമാവധി ശിക്ഷ കിട്ടും, വിധി 13ന്

കള്ളനും വെളിച്ചപ്പാടും നമ്പൂതിരിയും മിന്നിമറയും, മലയാള സിനിമയ്ക്ക് നഷ്ടമായത് വേണുവെന്ന സകലകലാവല്ലഭനെകള്ളനും വെളിച്ചപ്പാടും നമ്പൂതിരിയും മിന്നിമറയും, മലയാള സിനിമയ്ക്ക് നഷ്ടമായത് വേണുവെന്ന സകലകലാവല്ലഭനെ

English summary
similar to the Uthra murder case; Murders took place in Rajasthan and Maharashtra years ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X