കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റ തിരഞ്ഞെടുപ്പ് മതിയെന്ന് ബിജെപി; കോണ്‍ഗ്രസിനെ തള്ളി, എതിര്‍ക്കുന്നവര്‍ പറയുന്നത് രാഷ്ട്രീയം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് മതിയെന്ന് ബിജെപി. പാര്‍ട്ടിയുടെ നിലപാട് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയമ കമ്മീഷനെ അറിയിച്ചു. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനോട് യോജിപ്പാണെന്ന് നിയമ കമ്മീഷന് അയച്ച കത്തില്‍ അമിത് ഷാ വ്യക്തമാക്കി.

Photo

ഒരൊറ്റ തിരഞ്ഞെടുപ്പ് എന്നത് സങ്കല്‍പ്പമല്ല. അത് യാഥാര്‍ഥ്യമാക്കണം. വിവിധ സമയങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് പാഴ്‌ചെലവാണ്. ഇത്തരം ചെലവുകള്‍ ഒഴിവാക്കണം. വര്‍ഷം മുഴുവന്‍ തിരഞ്ഞെടുപ്പ് അന്തരീക്ഷം നിലനിര്‍ത്തുന്നത് ഒഴിവാക്കണമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ വ്യക്തമാക്കി.

ഒരു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്ന വാദം അടിസ്ഥാന രഹിതമാണ്. ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതാണ് ഒറ്റ തിരഞ്ഞെടുപ്പ് എന്നും അമിത് ഷാ വ്യക്തമാക്കി.

എട്ട് പേജുള്ള കത്താണ് അമിത് ഷാ നിമയ കമ്മീഷന് അയച്ചിരിക്കുന്നത്. ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിര്‍ക്കുന്നവര്‍ രാഷ്ട്രീയപരമായിട്ടാണ് പ്രതികരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

ഒറ്റ ഘട്ടമായി രാജ്യത്തെ മുഴുവന്‍ നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പും നടത്തുന്നത് സംബന്ധിച്ച പ്രതികരണമാണ് നിയമ കമ്മീഷന്‍ ആരായുന്നത്. എല്ലാ പാര്‍ട്ടികളോടും പ്രതികരണം തേടിയിട്ടുണ്ട്. എല്ലാവരുടെയും അഭിപ്രായം ലഭിച്ച ശേഷം നിയമ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും.

കഴിഞ്ഞമാസം എല്ലാ പാര്‍ട്ടികളുമായി നിയമ കമ്മീഷന്‍ ചര്‍ച്ച നടത്തിയിരുന്നു. ബിജെപിയും കോണ്‍ഗ്രസും അന്ന് വിട്ടുനിന്നു. അടുത്തിടെ കോണ്‍ഗ്രസ് നേതാക്കള്‍ നിയമകമ്മീഷനെ കണ്ടു. ഒറ്റത്തവണ തിരഞ്ഞെടുപ്പ് നടത്തുന്നതിനോട് യോജിപ്പില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഒറ്റത്തവണ തിരഞ്ഞെടുപ്പ് നടത്താമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്.

English summary
Simultaneous polls would strengthen federal structure of country, BJP chief Amit Shah writes to law panel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X