കലിപ്പ് തീരണില്ലല്ലാ!!ആദ്യം ബാങ്ക് വിളി!! ഇപ്പോഴിതാ ഫത്വ!! സോനു നിഗം ഇസ്ലാമിന് തലവേദന തന്നെ!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബാങ്ക് വിളിക്കെതിരെ പ്രതികരിച്ച് വിവാദമുണ്ടാക്കിയ ഗായകന്‍ സോനു നിഗം ഇസ്ലാം മതത്തെ വിടാതെ പിന്തുടരുകയാണ്. ഇപ്പോഴിതാ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് 43കാരനായ ഗായകന്‍. ഇത്തവണ ഗായകന്‍ രംഗത്തെത്തിയിരിക്കുന്നത് ഇസ്ലാംമതത്തിലെ ഫത്വയ്‌ക്കെതിരെയാണ്.

ഫത്വയുടെ രൂപത്തിലുള്ള ഭീഷണികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് സോനു നിഗം ആവശ്യപ്പെട്ടിരിക്കുന്നത്. രജത് ശര്‍മ അവതരിപ്പിക്കുന്ന പരിപാടിയായ ആപ് കി അദാലത്തിലാണ് ഗായകന്റെ പ്രതികരണം.

ഈ മനോഭാവം ശരിയല്ല

ഈ മനോഭാവം ശരിയല്ല

സര്‍വ ശക്തനും സര്‍വ വ്യാപിയുമായ ദൈവത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് സോനു നിഗം പറയുന്നു.എന്നാല്‍ ഒരാളുടെ തല എടുക്കുക മുടി മുറിക്കുക എന്നൊക്കെ പറഞ്ഞ് ഒരാള്‍ മറ്റൊരാള്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കുന്ന മനോഭാവം ഇഷ്ടമല്ലെന്നും സോനു നിഗം പറയുന്നു.

 തനിക്കെതിരെ

തനിക്കെതിരെ

തനിക്കെതിരെയും ഫത്വ ഉണ്ടായിരുന്നതായി സോനുനിഗം പറയുന്നു. തന്റെ തല എടുക്കുന്നവര്‍ക്ക് 51 കോടി രൂപ വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഫത്വയാണ് പുറപ്പെടുവിച്ചിരുന്നതെന്നും സോനു നിഗം.

 നടപടി സ്വീകരിക്കണം

നടപടി സ്വീകരിക്കണം

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യണമെന്ന് സോനു നിഗം പറയുന്നു. മരണ ഭീഷണി മുഴക്കിക്കൊണ്ട് ഫത്വ ഇറക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറയുന്നു.

 ജനാധിപത്യ രാഷ്ട്രം

ജനാധിപത്യ രാഷ്ട്രം

ഇതൊക്കെ എങ്ങനെ അംഗീകരിച്ച് കൊടുക്കാനാകുമെന്ന് സോനു നിഗം ചേദിക്കുന്നു. സംസ്‌കാരമുളള ജനാധിപ്ത്യ രാഷ്ട്രത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും നമ്മള്‍ ഒരു പൊതു സമൂഹമാണെന്നും അദ്ദേഹം പറയുന്നു.

 ഗുണ്ടായിസത്തിനെതിര്

ഗുണ്ടായിസത്തിനെതിര്

ഗോരക്ഷകര്‍ക്കെതിരെയും സോനു നിഗം ആഞ്ഞടിച്ചു. ഗോരക്ഷകര്‍ നടപ്പാക്കുന്ന ശിക്ഷകള്‍ക്കെതിരെയും സോനു നിഗം രംഗത്തെത്തി. എല്ലാ തരത്തിലുള്ള ഗുണ്ടായിസങ്ങള്‍ക്കും എതിരാണ് താനെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 വിവാദ പ്രതികരണം

വിവാദ പ്രതികരണം

ബാങ്കുവിളി അടക്കമുള്ള കാര്യങ്ങള്‍ക്കായുള്ള ആരാധലായങ്ങളിലെ ലൗഡ് സ്പീക്കറിന്റെ ഉപയോഗത്തിനെതിരെയാണ് ആദ്യം സോനു രംഗത്തെത്തിയത്. ഇതിനെ കുറിച്ചുള്ള താരത്തിന്റെ ട്‌വീറ്റ് വിവാദമാവുകയായിരുന്നു.

 തലമുണ്ഡനം ചെയ്ത് പ്രതിഷേധം

തലമുണ്ഡനം ചെയ്ത് പ്രതിഷേധം

ബാങ്ക് വിളി വിവാദത്തില്‍ സോനുവിന്റെ തലയ്ക്ക് വിലയിട്ട് കൊല്‍ക്കത്തയിലെ മുസ്ലിം പണ്ഡിതന്‍ രംഗത്തെത്തിയിരുന്നു. സ്വന്തം തല മുണ്ഡനം ചെയ്തായിരുന്നു സോനുവിന്‌റെ പ്രതിഷേധം.

English summary
singer sonu nigam against fatwa.
Please Wait while comments are loading...