കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പുറത്താക്കിയ മന്ത്രി ബിജെപിയിലേക്ക്... എംഎല്‍എമാരും!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസില്‍ വീണ്ടും കലാപക്കൊടി. മന്ത്രിപദവി നഷ്ടമായ രമേശ് ജാര്‍കിഹോളി ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. പുതിയ എട്ട് മന്ത്രിമാര്‍ കര്‍ണാടയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് വെല്ലുവിളിയാകുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായിട്ടാണ് എട്ട് മന്ത്രിമാരെ കാബിനറ്റില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ രമേശ് ജാര്‍കിഹോളിക്ക് മന്ത്രിപദവി നഷ്ടമായി. ഒട്ടേറെ അനുയായികളുള്ള കോണ്‍ഗ്രസ് നേതാവാണ് ഇദ്ദേഹം. വിമതസ്വരം ഉയര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി....

ബിജെപിയിലേക്ക് പോകുമെന്ന് ഭീഷണി

ബിജെപിയിലേക്ക് പോകുമെന്ന് ഭീഷണി

രമേശ് ജാര്‍കിഹോളിക്ക് മന്ത്രിപദവി നഷ്ടമായപ്പോള്‍ സഹോദരന്‍ സതീഷ് ജാര്‍കിഹോളിക്ക് മന്ത്രിസഭയില്‍ അംഗത്വം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ രമേശ് സംതൃപ്തനല്ലെന്നാണ് വിവരം. അദ്ദേഹം നേതൃത്വത്തെ കണ്ട് ബിജെപിയിലേക്ക് പോകുമെന്ന് ഭീഷണി മുഴക്കിയെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

എംഎല്‍എമാരുടെ പിന്തുണ

എംഎല്‍എമാരുടെ പിന്തുണ

ഒട്ടേറെ എംഎല്‍എമാരുടെ പിന്തുണയുള്ള നേതാവാണ് രമേശ് ജാര്‍കിഹോളി. തനിക്കൊപ്പമുള്ള എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്ന് രമേശ് ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ, ബെലഗാവി മേഖലയില്‍ ഭിന്നത രൂക്ഷമാകുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കും.

കോണ്‍ഗ്രസിന്റെ എട്ട് മന്ത്രിമാര്‍

കോണ്‍ഗ്രസിന്റെ എട്ട് മന്ത്രിമാര്‍

കോണ്‍ഗ്രസിന്റെ എട്ട് മന്ത്രിമാരാണ് കഴിഞ്ഞദിവസം നിയമിക്കപ്പെട്ടത്. ജെഡിഎസിന് രണ്ട് മന്ത്രിപദവി കിട്ടാനുണ്ട്. എന്നാല്‍ ഇപ്പോള്‍ വേണ്ടെന്നാണ് അവരുടെ നിലപാട്. അടുത്ത വര്‍ഷം സംക്രാന്തിക്ക് രണ്ടുമന്ത്രിമാര്‍ അധികാരമേല്‍ക്കുമെന്ന് ജെഡിഎസ് പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ പുതിയ അംഗങ്ങള്‍ ചുമതലയേറ്റു.

പുറത്താക്കപ്പെട്ടവര്‍

പുറത്താക്കപ്പെട്ടവര്‍

എട്ട് അംഗങ്ങളെ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയപ്പോള്‍ രണ്ടു മന്ത്രിമാരെ ഒഴിവാക്കി. മുന്‍സിപ്പല്‍ വകുപ്പ് മന്ത്രി രമേശ് ജാര്‍കിഹോളി, വനം മന്ത്രി ആര്‍ ശങ്കര്‍ എന്നിവരെയാണ് പുറത്താക്കിയത്. ഇരുവരും ബിജെപിയില്‍ ചേരുമെന്നാണ് വിവരം. രമേശ് ജാര്‍കിഹോളി ബിജെപിയില്‍ ചേരുമെന്ന് നേതാക്കളെ അറിയിച്ചുവെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ടിലുള്ളത്.

ചാടാന്‍ സാധ്യതയുള്ളവര്‍

ചാടാന്‍ സാധ്യതയുള്ളവര്‍

രമേശിനൊപ്പം ബിജെപിയില്‍ ചേരാന്‍ സാധ്യതയുള്ള എംഎല്‍എമാരുടെ വിവരം ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടു. അത്താനിയിലെ മഹേഷ് കാമതല്ലി, കഗ്‌വാഡിലെ ശ്രീമന്ത് പാട്ടീല്‍ എന്നിവര്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ കോണ്‍ഗ്രസ് എംഎല്‍സിയായ വിവേക് റാവു പാട്ടീലും പാര്‍ട്ടി വിട്ടേക്കുമെന്നാണ് വിവരം.

ശാന്തരാക്കാനുള്ള ശ്രമം തുടങ്ങി

ശാന്തരാക്കാനുള്ള ശ്രമം തുടങ്ങി

അതേസമയം, സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വിമതരെ ശാന്തരാക്കാനുള്ള ശ്രമത്തിലാണ്. രമേശ് ജാര്‍കിഹോളി ഉള്‍പ്പെടെ ഒരു എംഎല്‍എയും കോണ്‍ഗ്രസ് വിട്ടുപോകില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യയെ കാബിനറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചില നേതാക്കള്‍ തടഞ്ഞുവെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.

രാഹുല്‍ ഗാന്ധി പറയുന്നു

രാഹുല്‍ ഗാന്ധി പറയുന്നു

അതേസമയം, വിമതര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. കഠിനമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാരിതോഷികവും പാര്‍ട്ടി വിരുദ്ധ നീക്കം നടത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയുമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി നേതാക്കളെ അറിയിച്ചു. മോശം പ്രകടനം കാഴ്ചവെച്ചവരെയാണ് മന്ത്രിപദവിയില്‍ നിന്ന് കോണ്‍ഗ്രസ് നീക്കിയത്.

മികച്ച പ്രകടനം കാഴ്ചവെച്ചില്ല

മികച്ച പ്രകടനം കാഴ്ചവെച്ചില്ല

രമേശ് ജാര്‍കിഹോളി ഉള്‍പ്പെടെ പുറത്താക്കിയ രണ്ടുമന്ത്രിമാരും വേണ്ടത്ര മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല. എല്ലാ കാബിനറ്റ് യോഗങ്ങളില്‍ ഇവര്‍ പങ്കെടുത്തിരുന്നില്ല. മാത്രമല്ല, പാര്‍ട്ടി നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലും വീഴ്ച വരുത്തിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് രണ്ടു മന്ത്രമാരെ പുറത്താക്കിയത്.

കോണ്‍ഗ്രസിന് തിരിച്ചടിയാകും

കോണ്‍ഗ്രസിന് തിരിച്ചടിയാകും

എന്നാല്‍ പുതിയ മന്ത്രിമാരെ നിയോഗിച്ചതും ചിലരെ പുറത്താക്കിയതും കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. പുതിയ ചില സംഭവങ്ങള്‍ കോണ്‍ഗ്രസില്‍ വിമതസ്വരങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പ്രാദേശികമായി പ്രവര്‍ത്തകര്‍ അകലാന്‍ തുടങ്ങി. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു.

സൗമ്യ റെഡ്ഡി എംഎല്‍എ

സൗമ്യ റെഡ്ഡി എംഎല്‍എ

സൗമ്യ റെഡ്ഡി എംഎല്‍എക്ക് നല്‍കിയ പാര്‍ലമെന്ററി സെക്രട്ടറി പദവി അവര്‍ നിരസിച്ചു. ഏഴ് തവണ എംഎല്‍എ ആയിരുന്ന രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ. പിതാവിന് മന്ത്രി പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സൗമ്യ തനിക്ക് കിട്ടിയ പദവി നിരസിച്ചത്. തന്റെ പ്രതിഷേധം സൗമ്യ നേതൃത്വത്തെ അറിയിച്ചു.

ബിജെപി പ്രതീക്ഷയില്‍

ബിജെപി പ്രതീക്ഷയില്‍

കോണ്‍ഗ്രസില്‍ അസംതൃപ്തര്‍ കൂടി വരുന്നതില്‍ പ്രതീക്ഷയിലാണ് ബിജെപി. പുറത്താക്കപ്പെട്ട മന്ത്രിമാരുമായി ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കോണ്‍ഗ്രസിന്റെ ലക്ഷ്യങ്ങള്‍ തകിടം മറിയാനാണ് സാധ്യതയെന്ന് അസിം പ്രേംജി സര്‍വകലാശാലയിലെ രാഷ്ട്രീയ നിരീക്ഷകന്‍ എ നാരായണ പറയുന്നു.

ഖത്തര്‍ ചരിത്രക്കുതിപ്പില്‍; ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി ചെയ്യും!! പ്രതീക്ഷിച്ചതില്‍ കവിഞ്ഞ വളര്‍ച്ച ഖത്തര്‍ ചരിത്രക്കുതിപ്പില്‍; ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി ചെയ്യും!! പ്രതീക്ഷിച്ചതില്‍ കവിഞ്ഞ വളര്‍ച്ച

English summary
Sings of discontent within Karnataka Congress as Belagavi strongman Ramesh Jarkiholi threatens to join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X