30 മണിക്കൂറിനിടെ 6 കത്തോലിക്കാ പുരോഹിതര്‍ മരിച്ചു; ഗുജറാത്തില്‍ കൊറോണ വ്യാപനം അതിവേഗം
അഹമ്മദാബാദ്: ഗുജറാത്തില്‍ കൊറോണ രോഗ വ്യാപനം അതിവേഗം. കഴിഞ്ഞ 30 മണിക്കൂറിനിടെ മരിച്ചത് ആറ് കത്തോലിക്കാ സഭാ പുരോഹിതര്‍. അഹമ്മദാബാദ് രൂപതയിലെ ഫാദര്‍ സെഡ്രിക് പ്രകാശ് ആണ് ഇക്കാര്യം അറിയിച്ചത്. സൊസൈറ്റ് ഓഫ് ജീസസ് പുരോഹിത സമൂഹത്തില്‍പ്പെട്ട ഫാദര്‍ ജെറി സക്കറിയ്യ, ഫാദര്‍ ജെസുരാജ് അര്‍പുതം, ഫാദര്‍ എര്‍വിന്‍ ജസറാഡോ എന്നിവര്‍ക്ക് പുറമെ ഫാദര്‍ രായപ്പന്‍, ഫാദര്‍ ജോണ്‍ ഫിഷര്‍, ബറോഡ രൂപതയിലെ ഫാദര്‍ പോള്‍രാജ് നെപ്പോളിയന്‍ എന്നിവരാണ് മരിച്ചത്. 74കാരനായ ഫാദര്‍ ജെറി സക്കറിയ്യക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് കൊറോണ രോഗം ബാധിച്ചത്. ശേഷം ചികില്‍സയിലായിരുന്നു.

ഗുജറാത്തില്‍ കൊറോണ വൈറസ് രോഗികള്‍ കൂടി വരികയാണ്. കൊറോണ വ്യാപനം മുന്‍കൂട്ടി കണ്ട് ചില ഒരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. എന്നാല്‍ അതിനേക്കാള്‍ വേഗത്തിലാണ് രോഗ വ്യാപനമെന്ന് ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകളുടെ കുറവുണ്ടെന്നും രോഗികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഗുജറാത്തില്‍ ശരാശരി 9000 രോഗികള്‍ വരെ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഓരോ ദിവസവും എണ്ണം കൂടി വരികയാണ്. ആദ്യം നഗരങ്ങളിലും ചില ജില്ലകളിലും മാത്രമാണ് കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ചെറു പട്ടണങ്ങളിലേക്കും വ്യാപിച്ചു. ഇപ്പോള്‍ എല്ലാ ജില്ലകളിലും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ അടിസ്ഥാന സൗകര്യവും സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ധവാനെ പിടിച്ചു കെട്ടാനായില്ല, ഡൽഹിയ്ക് മികച്ച വിജയം
രോഗികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്റെ അളവ് 95ന് താഴെ എത്തിയാല്‍ മാത്രം ആശുപത്രിയിലേക്ക് കൊണ്ടുവന്നാല്‍ മതി എന്ന് നിര്‍ദേശിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ആംബുലന്‍സ് എമര്‍ജന്‍സി സര്‍വീസില്‍ ദിവസവും 400ഓളം കോളുകള്‍ വരെ വരുന്നുണ്ട്. അഹമ്മദാബാദിലെ എല്ലാ ആശുപത്രികളിലും കിടക്കകളില്‍ രോഗികള്‍ നിറഞ്ഞു. ഗാന്ധി നഗര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രോഗികള്‍ കൂടി വരുന്നതിനാല്‍ കിടക്കകള്‍ മതിയാകാതെ വരുമെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച ഗുജറാത്തില്‍ 10340 പേര്‍ക്കാണ് രോഗം ബാധിച്ചത്. 110 പേര്‍ മരിക്കുകയും ചെയ്തു.
അടിപൊളി ലുക്കിൽ വന്ദന ബ്രുന്ദ; പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications