തെലുങ്കാന- ഛത്തീസ്‌ഗഢ് അതിര്‍ത്തിയില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപെട്ടു
ഹൈദരാബാദ്: തെലുങ്കാനയിലെ ഖമ്മം ജില്ലയില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പോലീസുമായുണ്ടായ വെടിവെപ്പിലാണ് മാവോയിറ്റുകള്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
തെലുങ്കാന ആന്റി നെക്‌സല്‍ ഫോര്‍സും ഛത്തീസ്‌ഗഢ് അതിര്‍ത്തിയിലുള്ള വിമതരുമാണ് വെടിയുതിര്‍ത്തതെന്ന് മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആറ് മൃതദേഹത്തിന്റെയും തിരിച്ചറിയല്‍ പ്രവര്‍ത്തികള്‍ നടന്നു വരിയാണ്. എട്ട് ആയുധങ്ങള്‍ മാവോയിസ്റ്റുകളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഖമ്മം ജില്ലയിയില്‍ കൂടുതല്‍ മാവോയിസ്റ്റുകള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്. എപ്പോഴും മാവോയിറ്റ് അക്രമങ്ങള്‍ ഉണ്ടാകുന്ന മേഖലയാണ് തെലുങ്കാന-ഛത്തീസ്‌ഗഢ് അതിര്‍ത്ഥി മേഖല. കഴിഞ്ഞ നവംബറില്‍ ആറ് ടിആര്‍എസ് നേതാക്കളെ മാവോയിസ്റ്റുകള്‍ തട്ടികൊണ്ടു പോയിരുന്നു.
ഖമ്മം ജില്ലയിലെ തന്നെ ചാര്‍ള മണ്‍ല്‍ പുസഗുപ്പ് ഗ്രാമത്തില്‍ നിന്നാണ് തെലുങ്കാന രാഷ്ട്ര സമിതി പ്രാദേശിക നേതാക്കളെ മാവോയിറ്റുകള്‍ തട്ടികൊണ്ടു പോയത്. വാറങ്കലില്‍ ഏറ്റു മുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെടാന്‍ ഇടയായ സംഭവത്തിന്റെ ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപെട്ടായിരുന്നു അന്ന് നേതാക്കളെ തട്ടികൊണ്ടു പോയത്.












Click it and Unblock the Notifications