കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരില്‍ ഇരട്ട സ്‌ഫോടനം; ആറ് പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News
blast kashmir

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. കശ്മീരിലെ നര്‍വാള്‍ മേഖലയില്‍ ആണ് സ്‌ഫോടനമുണ്ടായത്. രണ്ട് വാഹനങ്ങളില്‍ നിന്നാണ് സ്ഫോടനമുണ്ടായത് എന്നും ആറ് പേര്‍ക്ക് പരിക്കേറ്റതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ജി എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രദേശം പൊലീസ് ബന്തവസിലാക്കിയിരിക്കുകയാണ്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട് എന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടന്ന് വരികയാണ് എന്ന് എ ഡി ജി പി മുകേഷ് സിംഗ് പറഞ്ഞു.

ഗര്‍ഭം ധരിക്കാന്‍ യുവതിയെ മനുഷ്യാസ്ഥി പൊടിപ്പിച്ച് തീറ്റിച്ച് ഭര്‍ത്താവ്; നിര്‍ദേശിച്ചത് ദുര്‍മന്ത്രവാദിഗര്‍ഭം ധരിക്കാന്‍ യുവതിയെ മനുഷ്യാസ്ഥി പൊടിപ്പിച്ച് തീറ്റിച്ച് ഭര്‍ത്താവ്; നിര്‍ദേശിച്ചത് ദുര്‍മന്ത്രവാദി

വെള്ളിയാഴ്ച ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ മുന്‍ എം എല്‍ യുടെ വീട്ടില്‍ സ്ഫോടനം നടന്നിരുന്നു. മുന്‍ സുരന്‍കോട്ട് എംഎല്‍എയും പ്രമുഖ ഗുജ്ജര്‍ നേതാവുമായ ചൗധരി മുഹമ്മദ് അക്രമിന്റെ വീട്ടില്‍ ആണ് സ്‌ഫോടനം നടന്നിരുന്നത്. വെള്ളിയാഴ്ച രാത്രി 7:30 ഓടെയായിരുന്നു സംഭവം.

156 ഗ്രാം സ്വര്‍ണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അര്‍ധകായ പ്രതിമ നിര്‍മിച്ച് ജ്വല്ലറി ഉടമ156 ഗ്രാം സ്വര്‍ണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അര്‍ധകായ പ്രതിമ നിര്‍മിച്ച് ജ്വല്ലറി ഉടമ

സംഭവസമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നില്ല എന്നും സംഭവം നടന്നയുടന്‍ പൊലീസും ആര്‍മി ഉദ്യോഗസ്ഥരും ചന്റെ വീട് സന്ദര്‍ശിച്ചു എന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അദ്ദേഹം പാര്‍ട്ടി വിട്ടിരുന്നു.

നാട്ടിലിറങ്ങി കളിക്കേണ്ട..; പടയപ്പയേയും ചക്കക്കൊമ്പനേയും നാടുകടത്താന്‍ തീരുമാനംനാട്ടിലിറങ്ങി കളിക്കേണ്ട..; പടയപ്പയേയും ചക്കക്കൊമ്പനേയും നാടുകടത്താന്‍ തീരുമാനം

അതേസമയം സംഭവ സ്ഥലത്ത് നിന്ന് 12-ബോര്‍ തോക്കിന്റെ ഒഴിഞ്ഞ വെടിയുണ്ടകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട് എന്നും പൊലീസ് ഇന്ന് രാവിലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.

English summary
Six peple injured in twin blasts in Jammu and Kashmir, police says starts probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X