കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 ടിഎംസി എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍, അമിത് ഷാ സഭയില്‍ വന്നാല്‍ തലമൊട്ടയടിക്കുമെന്ന് ഒബ്രയന്‍

Google Oneindia Malayalam News

ദില്ലി: ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് രാജ്യസഭയില്‍ സസ്‌പെന്‍ഷന്‍. പെഗാസസ് വിഷയത്തില്‍ ഇവരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. സഭയില്‍ നിന്ന് ഇന്ന് തന്നെ ഇവരോട് പുറത്തുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഡോലാ സെന്‍, മുഹമ്മദ് നമീദുള്‍ ഹഖ്, അബീര്‍ രഞ്ജന്‍ ബിശ്വാസ്, ശാന്ത ഛേത്രി, അര്‍പിത് ഘോഷ്, മൗസം നൂര്‍, എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. ഇവര്‍ നടുത്തളത്തിലിറങ്ങി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചെന്നും, മുന്നറിയിപ്പ് നല്‍കിയിട്ടും സഭയെ ധിക്കരിച്ചെന്നും സസ്‌പെന്‍ഷന്‍ നോട്ടീസില്‍ പറയുന്നു.

രാഹുലിന്റെ ലക്ഷ്യം പ്രതിപക്ഷ നേതൃസ്ഥാനം, മെഗാ യുപിഎ ടാര്‍ഗറ്റ്, ഒവൈസിക്ക് ഇടമില്ലരാഹുലിന്റെ ലക്ഷ്യം പ്രതിപക്ഷ നേതൃസ്ഥാനം, മെഗാ യുപിഎ ടാര്‍ഗറ്റ്, ഒവൈസിക്ക് ഇടമില്ല

1

അങ്കമാലി ഡയറീസിലെ പെപ്പേ വിവാഹിതനാകുന്നു; നടന്‍ ആന്റണി വര്‍ഗീസിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണാം

സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പെഗാസസ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാക്കളെ അടക്കം ഹാക്കിംഗിന് വിധേയമാക്കിയ കാര്യമാണെന്ന് പെഗാസസെന്ന് ആരോപണമുയര്‍ന്നിരുന്നു. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അനുവദിക്കാമെന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസും തൃണണൂല്‍ സിപിഎമ്മും അടക്കം നല്‍കിയ പെഗാസസ് വിഷയത്തിലെ നോട്ടീസുകള്‍ ചെയര്‍മാന്‍ തള്ളിക്കളഞ്ഞു. സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, കര്‍ഷക പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാമെന്നും ചെയര്‍മാന്‍ പറഞ്ഞു.

സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി പദവിയിലേക്ക്? ഡികെ രാജസ്ഥാനില്‍ എത്തിയത് അനുനയ നീക്കവുമായിസച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി പദവിയിലേക്ക്? ഡികെ രാജസ്ഥാനില്‍ എത്തിയത് അനുനയ നീക്കവുമായി

അതേസമയം സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളായിരുന്നു പ്ലക്കാര്‍ഡുകളില്‍ ഉണ്ടായിരുന്നത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയവര്‍ക്കെിരെ നടപടിയെടുക്കുമെന്നും, ഇല്ലെങ്കിലും അവരരവുടെ സീറ്റുകളില്‍ ഇരിക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ ഒരാളും ഇത് അംഗീകരിച്ചില്ല. ഇതോടെ രാജ്യസഭാ ചെയര്‍മാനെ അനുസരിക്കാത്തതിന് ഇവര്‍ക്ക് സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു. എന്നാല്‍ നേതാക്കളുടെ പേരുകള്‍ ചെയര്‍മാന്‍ പറഞ്ഞില്ല. പകരം രാജ്യസഭാ സെക്രട്ടേറിയേറ്റാണ് പുറത്തുവിട്ടത്.

അതേസമയം ദില്ലിയിലെ ബലാത്സംഗ കേസില്‍ അമിത് ഷാ പാര്‍ലമെന്റില്‍ വന്ന് സംസാരിച്ചാല്‍ താന്‍ തല മൊട്ടയടിക്കുമെന്ന് തൃണമൂല്‍ എംപി ഡെറക് ഒബ്രയന്‍ പറഞ്ഞു. അമിത് ഷായെ ഞാന്‍ വെല്ലുവിളിക്കുകയാണ്. പെഗാസസ് വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയാണ് അമിത് ഷാ. യുപിഎയുടെ കാലത്ത് ബില്ലുകള്‍ ചര്‍ച്ച നടത്തി പാസാവാറുണ്ടായിരുന്നു. ഗുജറാത്തില്‍ നിന്നൊരാള്‍ വന്നതോടെ അത് 25 ശതമാനമായി ഇടിഞ്ഞു. അത് ഇപ്പോ പതിനൊന്ന് ശതമാനമായും മാറി. 2016 മുതല്‍ എത്ര ചോദ്യങ്ങള്‍ മോദി ഉത്തരം പറഞ്ഞിട്ടുണ്ടെന്നും, ഒന്ന് പോലുമില്ലെന്നും ഒബ്രയന്‍ പറഞ്ഞു.

Recommended Video

cmsvideo
Saudi Arabia invites PM Narendra Modi for Middle East Green Initiative Summit

English summary
six trinamool congress mp's suspended from rs after they displays placard in parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X