Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നെ കൊന്നോളൂ,അവളെ വിട്ടേയ്ക്കു'കത്തിമുനയില്‍ നിന്ന് ഭാര്യയെ രക്ഷിച്ചത് സ്വന്തം ജീവന്‍ നല്‍കി

ദില്ലി: ഭാര്യയെ കള്ളന്‍മാരില്‍ നിന്നും രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ ഭര്‍ത്താവ് കുത്തേറ്റ് മരിച്ചു. ദില്ലിയിലെ ജഹാംഗിര്‍പുരിയില്‍ പലചരക്ക്കട നടത്തുന്ന ദമ്പതിമാരാണ് മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായത്. ജനക് രാജ് മെഹ്ത്ത(65) എന്നയാളാണ് കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയ രണ്ടംഗം സംഘമാണ് ദമ്പതിമാരെ ആക്രമിച്ചത്. ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കടയില്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയാണ് കള്ളന്‍മാര്‍ എത്തിയത്. സാധനങ്ങള്‍ എടുത്ത് വച്ച് ശേഷം ജനക് രാജ് ഭാര്യ കൃഷ്ണയോട് ബില്‍ തയ്യാറാക്കാന്‍ പറഞ്ഞു.

Crime

ബില്‍ എഴുതുന്നതിനിടെ മോഷ്ടാക്കളില്‍ ഒരാള്‍ കൃഷ്ണയുടെ കഴുത്തില്‍ കത്തി വച്ച് മാല അപഹരിയ്ക്കാന്‍ ശ്രമിച്ചു. ഇതിനിടെ ജനക് രാജ് ഭാര്യയെ രക്ഷിയ്ക്കാന്‍ കള്ളനെ കയറിപ്പിടിച്ചു. കള്ളന്‍ കൈയ്യിലുണ്ടായിരുന്ന കത്തി വച്ച് ജനക് രാജിനെ കുത്തി. മൂന്ന് തവണ വയറിലും നെഞ്ചിലും കുത്തേറ്റ അദ്ദേഹം ആശുപത്രിയില്‍ എത്തുമ്പോഴേയ്ക്കും മരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+