കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്ലുവിന് ആശ്വസിക്കാം...ആയുധം കൈവശം വച്ച കേസിൽ സൽമാൻ കുറ്റവിമുക്തൻ

ആയുധം കൈവശം വച്ച കേസിൽ ബോളിവുഡ് താരം സൽമാൻഖാനെ കുറ്റവിമുക്തനാക്കി

  • By Deepa
Google Oneindia Malayalam News

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് താരം സൽമാൻഖാനെ കോടതി കുറ്റവിമുക്തനാക്കി. ജോധ്പൂർ കോടതിയുടേതാണ് വിധി.സല്‍മാന്‍ ലൈസന്‍സ് ഇല്ലാത്ത തോക്ക് കൈവശം വച്ചു എന്ന കാര്യം തെളിയിക്കാന്‍ പോസിക്യൂഷന് ആയില്ല. 1998 ഒക്ടോബറിലാണ് സല്‍മാന്‍ ഖാനെതിരെ കേസ് ഫയല്‍ ചെയ്തത്.

Salman

'ഹം സാത്ത് സാത്ത് മേ' എന്ന ചിത്രത്തിന്‌റെ ഷൂട്ടിംഗിനായി ജോധ് പൂരിലെത്തിയ സംഘം ലൈസന്‍സ് ഇല്ലാത്ത തോക്ക് ഉപയോഗിച്ച് കൃഷ്ണമൃഗത്തെ വേട്ടയാടി എന്നായിരുന്നു കേസ്. സിനിമാതാരങ്ങളായ സെയ്ഫ് അലിഖാന്‍, സൊണാലി ബാന്ദ്ര, തബു, എന്നിവരും കേസില്‍ പ്രതികളായിരുന്നു. ഇവരെ പിന്നീട് കുറ്റവിമുക്തരാക്കി. വന്യജിവി സംരക്ഷണ നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നു.

0.22 റൈഫിളും, 0.32 റിവോള്‍വറുമാണ് സല്‍മാന്‌റെ കൈവശം ഉണ്ടായിരുന്നത്. എന്നാല്‍ ഇവയ്ക്ക് ലൈസന്‍സ് ഇല്ലായിരുന്നെന്ന് തെളിയിക്കാന്‍ പ്രതിഭാഗത്തിന് ആയില്ല. 3 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് താരത്തിന് മേല്‍ ചുമത്തിയിരുന്നത്. വിധി കേള്‍ക്കുന്നതിനായി സല്‍മാന്‍ ഖാനും ജോധ്പൂര്‍ കോടതിയില്‍ എത്തിയിരുന്നു. സഹോദരിയ്ക്ക് ഒപ്പമിരുന്നാണ് സല്‍മാന്‍ വിധി കേട്ടത്.

English summary
Salaman acquitted of all charges in the Arms Act case against him in the alleged poaching of two black bucks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X