കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ വാരണാസിയില്‍ ബാങ്കിലെ ക്യൂവില്‍ ആളുകളില്ല! പകരം ചെരിപ്പും കുടയും കല്ലും...

വാരണാസിയിലെ ജയാപൂര്‍ ഗ്രാമത്തിലാണ് ബാങ്കിലെ ക്യൂവില്‍ നിന്നും രക്ഷനേടാന്‍ ഗ്രാമവാസികള്‍ പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുന്നത്.

Google Oneindia Malayalam News

വാരണാസി: നോട്ടു നിരോധനം കാരണം കയ്യിലുള്ള പണം മാറ്റിവാങ്ങാനുള്ള പരക്കംപാച്ചിലിലാണ് ജനങ്ങള്‍. രാജ്യത്തെ ബാങ്കുകള്‍ക്ക് മുന്നില്‍ ആളുകളുടെ നീണ്ട ക്യൂവാണുള്ളത്.

എന്നാല്‍ ഉത്തര്‍പ്രദേശിലെ ജയാപൂര്‍ ഗ്രാമത്തിലെ ബാങ്കിനു മുന്നിലെത്തിയാല്‍ ആളുകളെ കാണാനാകില്ല, പകരം കുറേ ചെരിപ്പുകളും കുടയും കല്ലുകളുമൊക്കെയാണ് ബാങ്കിന് മുന്നിലെ ക്യൂവിലുള്ളത്.

bankrepresentative

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് ജയാപൂര്‍ ഗ്രാമം. കുറച്ചു ദിവസങ്ങളായി ബാങ്കിന് മുന്നില്‍ ക്യൂ നിന്ന് സഹിക്കെട്ടവരാണ് പുതിയ മാര്‍ഗം കണ്ടുപിടിച്ചിരിക്കുന്നത്. രാവിലെ ബാങ്കിനു മുന്നിലെത്തുന്നവര്‍ വരി നില്‍ക്കുന്നതിന് പകരം തങ്ങളുടെ പേരുകള്‍ എഴുതിയ കടലാസ് കഷണങ്ങളുള്ള ചെരുപ്പുകളും കുടയും കല്ലുകളുമെല്ലാം നിരനിരയായി വെയ്ക്കും.

പിന്നീട് സമീപത്തെ തണലില്‍ വിശ്രമിക്കുന്നുവരും മറ്റു ആവശ്യങ്ങള്‍ക്ക് പോകുന്നവരും തങ്ങളുടെ ഊഴത്തിനനുസരിച്ച് ബാങ്കിലെ കൗണ്ടറിലേക്ക് പ്രവേശിക്കും. നൂറിലേറെ ചെരുപ്പുകളാണ് ഈ വരികളിലുണ്ടായിരുന്നത്. ബാങ്കിന് മുന്നില്‍ പൊരിവെയിലത്ത് ക്യൂ നിന്ന് തളരാതിരിക്കാനാണ് ജയാപൂരിലെ ഗ്രാമവാസികള്‍ ഈ മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്.

English summary
People find out a new way to escape from the long queue in front of the bank.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X