കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിയര്‍ പരാമര്‍ശം; ബീഹാര്‍ മന്ത്രിക്കെതിരെ ട്വിറ്ററില്‍ ആഞ്ഞടിച്ച് സ്മൃതി ഇറാനി

Google Oneindia Malayalam News

ദില്ലി: ട്വിറ്ററില്‍ 'ഡിയര്‍ സ്മൃതി ഇറാനി ജി' എന്ന് ബീഹാര്‍ മന്ത്രി അഭിസംബോധന ചെയ്തതില്‍ പ്രകോപിതയായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി. ബീഹാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഡിയര്‍ പ്രയോഗത്തെ വിമര്‍ശിച്ച് സ്മൃതി ഇറാനി ട്വിറ്റ് ചെയ്തത് ട്വിറ്ററില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.

2015ല്‍ പ്രാവര്‍ത്തികമാക്കുമെന്ന് സ്മൃതി ഇറാനി ഉറപ്പുനല്‍കിയ വിദ്യാഭ്യാസ നയം എപ്പോള്‍ നടപ്പിലാക്കുമെന്നായിരുന്നു ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി ട്വിറ്ററില്‍ സ്മൃതി ഇറാനിയോട് ചോദിച്ചത്. ഇതാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്.

smriti-irani

ഡിയര്‍ എന്ന പദം ഉപയോഗിച്ചുള്ള മന്ത്രിയുടെ ട്വീറ്റുകള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നെന്നും, ഒരു സ്ത്രീയെ ഡിയര്‍ എന്ന് വിളിക്കുന്നത് തെറ്റായി വ്യാഖാനിക്കപ്പെടാന്‍ ഇടയുണ്ടെന്നുമാണ് സ്മൃതി ഉന്നയിക്കുന്ന വാദം. എന്നാല്‍ സ്മൃതി ഇറാനിയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടാണ് ട്വിറ്ററില്‍ വരുന്ന ട്വീറ്റുകളേറെയും.

smrithi

സ്മൃതി ഇറാനി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതോടെ ഔേേദ്ധ്യാഗിക മെയിലുകള്‍ ആരംഭിക്കുമ്പോള്‍ ഇത്തരത്തിലാണ് അഭിസംബോധന ചെയ്യാറുള്ളതെന്നും തന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നും അശോക് ചൗധരി ട്വീറ്റില്‍ ആവശ്യപ്പെട്ടു. സ്മൃതി ഇറാനിയുടേത് പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് കുറ്റപ്പെടുത്തി ചൗധരി ട്വിറ്ററിലെ പൊതു വാഗ്വാദങ്ങള്‍ക്കൊടുവില്‍ തന്റെ വാക്കുകള്‍ ഏതെങ്കിലും തരത്തില്‍ സ്മൃതിയെ വേദനിപ്പിച്ചെങ്കില്‍ ക്ഷമചോദിക്കുന്നതായും മാധ്യമങ്ങളോട് വ്യക്തമാക്കി.

English summary
Smriti Irani against bihar minister on use of 'dear' as salutation in twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X