Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മൃതിക്കും മകള്‍ക്കും റെസ്റ്റോറന്റില്ല,ലൈസന്‍സുമില്ല, കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തി; ദല്‍ഹി ഹൈക്കോടതി

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മകള്‍ സോയിഷും ഗോവ റസ്റ്റോറന്റിന്റെ ഉടമകളല്ല എന്ന് ഡല്‍ഹി ഹൈക്കോടതി. അവര്‍ക്ക് അനുകൂലമായി ഒരു ലൈസന്‍സും നല്‍കിയിട്ടില്ല എന്നും കോടതി പറഞ്ഞു. മന്ത്രിയുടെ മകള്‍ ഗോവയില്‍ അനധികൃത ബാര്‍ നടത്തുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സ്മൃതി ഇറാനി നല്‍കിയ സിവില്‍ മാനനഷ്ടക്കേസ് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

സ്മൃതി ഇറാനിയും മകളും റസ്റ്റോറന്റിന്റെ ഉടമകളല്ലെന്നും സ്മൃതി ഇറാനിയോ മകളോ ലൈസന്‍സിന് അപേക്ഷിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. റെസ്റ്റോറന്റും സ്ഥലവും സ്മൃതി ഇറാനിയുടെയോ മകളുടെയോ ഉടമസ്ഥതയിലുള്ളതല്ല എന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

1

സ്മൃതി ഇറാനിക്കും മകള്‍ക്കുമെതിരെ വ്യാജവും നിന്ദ്യവും യുദ്ധസമാനവുമായ വ്യക്തിപരമായ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ മൂന്ന് പ്രതികളും പരസ്പരം ഗൂഢാലോചന നടത്തി എന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കാതെയാണ് അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത്.

2

ഇത് സ്മൃതി ഇറാനിക്കും അവരുടെ കുടുംബത്തിനും വലിയ മാനഹാനിയാണ് ഉണ്ടാക്കിയിരിക്കുന്നത്, ദുരുദ്ദേശ്യത്തോടെയാണ് വ്യാജ പ്രസ്താവനകള്‍ നടത്തിയത്,' അതില്‍ പറയുന്നു. സമൂഹത്തിന്റെ ആദരണീയവരില്‍ ഒരാളായ സ്മൃതി ഇറാനിയുടെ പ്രശസ്തി സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു.

3

നേരത്തെ സംഭവത്തില്‍ അപകീര്‍ത്തിപ്പെടുത്താനും അവഹേളിക്കാനും ഗൂഢാലോചന നടത്തിയതിന് കോണ്‍ഗ്രസ് നേതാക്കളായ പവന്‍ ഖേര, ജയറാം രമേഷ്, നെറ്റ ഡിസൂസ എന്നിവര്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും സ്മൃതി ഇറാനി നോട്ടീസ് അയച്ചിരുന്നു. തനിക്കും മകള്‍ക്കുമെതിരായ അടിസ്ഥാനരഹിതവും തെറ്റായതുമായ ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസിനോടും അതിന്റെ നേതാക്കളോടും മാപ്പ് പറയണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടിരുന്നു.

4

സ്മൃതി ഇറാനി നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, പവന്‍ ഖേര, നെറ്റ ഡിസൂസ എന്നിവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി സമന്‍സ് അയച്ചിരുന്നു. സോയിഷ് ഗോവയില്‍ അനധികൃത ബാര്‍ നടത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചതിന് പിന്നാലെ തനിക്കും മകള്‍ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് സ്മൃതി ഇറാനി രണ്ട് കോടിയിലധികം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

5

കേന്ദ്രമന്ത്രിക്കും മകള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ ട്വീറ്റുകളും മറ്റ് സോഷ്യല്‍ മീഡിയ പോസ്റ്റുകളും നീക്കം ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കളോട് കോടതി ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ, പ്രത്യേകിച്ച് ഗാന്ധി കുടുംബത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത് ചെയ്തത്. 5000 കോടി രൂപയുടെ കൊള്ളയെക്കുറിച്ച് സോണിയാ ഗാന്ധിയ്‌ക്കെതിരേയും രാഹുല്‍ ഗാന്ധിയ്‌ക്കെതിരേയും ഒരു വാര്‍ത്താസമ്മേളനം നടത്താനും ചോദ്യം ചെയ്യാനും എനിക്ക് ധൈര്യമുണ്ടായിരുന്നു, സ്മൃതി ഇറാനി പറഞ്ഞു.

6

സ്മൃതി ഇറാനിയുടെ പതിനെട്ടുകാരിയായ മകള്‍ ഗോവയില്‍ അനധികൃത ബാര്‍ ഹോട്ടല്‍ നടത്തുകയാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചിരുന്നത്. പിന്നാലെ സ്മൃതി ഇറാനിയുടെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വീഡിയോയും കോണ്‍ഗ്രസ് പുറത്ത് വിടുകയും ചെയ്തിരുന്നു. സ്മൃതി ഇറാനി മുന്‍പ് സില്ലി സോള്‍സ് ഗോവ ഹോട്ടലിനെ കുറിച്ച് ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റും വാര്‍ത്തയും ആയിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് വിട്ടിരുന്നത്.

7

ഒപ്പം പ്രമുഖ ഫുഡ്‌ബ്ലോഗ്ഗര്‍ ഹോട്ടലില്‍ വച്ച് മന്ത്രിയുടെ മകളെ അഭിമുഖം നടത്തുന്ന വീഡിയോയും നേതാക്കള്‍ ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബാര്‍ ഹോട്ടലിന് അധികൃതര്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഉടമസ്ഥത സംബന്ധിച്ച് ആരോപണം ഉയര്‍ന്ന് വന്നത്. നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥനെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാറ്റിയതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

സാധിക ഇതിപ്പോ എന്ത് ഭാവിച്ചാ...എല്ലാം കലക്കന്‍ ഫോട്ടോയാണല്ലോ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+