കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 കൊല്ലം ബൈപ്പാസ് വരുമെന്ന് പറഞ്ഞു, 2 വര്‍ഷം കൊണ്ട് ഞങ്ങള്‍ ഉണ്ടാക്കി, രാഹുലിന് സ്മൃതിയുടെ മറുപടി

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കെ അമേഠിക്ക് വേണ്ടിയുള്ള പോരിലാണ് ഗാന്ധി കുടുംബം. എന്നാല്‍ എംപി സ്മൃതി ഇറാനി അതിരൂക്ഷമായി ഗാന്ധി കുടുംബത്തെ വിമര്‍ശിച്ചിരിക്കുകയാണ്. വെറും വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഗാന്ധി കുടുംബം കളിക്കുന്നത്. രാഹുല്‍ ഗാന്ധിയെ മണ്ഡലത്തില്‍ പോലും കാണാനില്ലെന്നും സ്മൃതി ഇറാനി പറയുന്നു. ജനങ്ങള്‍ക്ക് മാറ്റം വേണ്ടത് കൊണ്ടാണ് അവരെന്നെ തിരഞ്ഞെടുത്തത്. വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞാണ് അവിടെ പ്രചാരണം നടത്തിയത്. ജനങ്ങള്‍ക്ക് വേണ്ടതും ആയിരുന്നു. ഞാനിവിടെ ആദ്യമായി വന്നപ്പോള്‍ കളക്ടറുടെ ഓഫീസില്ലായിരുന്നു. ചീഫ് മെഡിക്കല്‍ ഓഫീസറുടെ ഓഫീസ് പോലും ഇല്ലായിരുന്നുവെന്നും, അങ്ങനെ ഒരാള്‍ പോലും ഇല്ലായിരുന്നുവെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

സാഗറിന്റെ മൊഴി മാറ്റിയത് ദിലീപിനോട് പറഞ്ഞ് അനൂപ്, നിര്‍ണായക ശബ്ദ സന്ദേശം, സാക്ഷിയെ സ്വാധീനിച്ചുസാഗറിന്റെ മൊഴി മാറ്റിയത് ദിലീപിനോട് പറഞ്ഞ് അനൂപ്, നിര്‍ണായക ശബ്ദ സന്ദേശം, സാക്ഷിയെ സ്വാധീനിച്ചു

1

ഇന്ന് അമേഠിയില്‍ അവര്‍ സ്വപ്‌നം കണ്ടതെല്ലാം ഉണ്ട്. മെഡിക്കല്‍ കോളേജുകള്‍ അടക്കം വന്നു. ഞാന്‍ അമേഠിയുമായി വൈകാരികമായി അടുത്ത ബന്ധമുണ്ടെന്ന് രാഹുല്‍ പറയുമ്പോള്‍ എന്ത് സത്യസന്ധതയാണ് അതിലുള്ളത്. ഇത്രയും അടുപ്പമുള്ള ഒരു മണ്ഡലത്തിനായി അദ്ദേഹം എന്ത് വികസനമാണ് കൊണ്ടുവന്നത്. ഒരു മെഡിക്കല്‍ കോളേജ് പോലും എന്തുകൊണ്ട് നിര്‍മിച്ചില്ല. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പേരില്‍ അവര്‍ ഭൂമി വാങ്ങി. ഈ ഭൂമിയില്‍ മെഡിക്കല്‍ കോളേജ് നിര്‍മിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് വാദം. എന്നാല്‍ ഒന്നും നടന്നില്ല. നാല് ദശാബ്ദമായി ഒരു നിര്‍മാണവും നടന്നില്ല. പക്ഷേ സര്‍ക്കാര്‍ ഭൂമി അവരുടെ കൈവശമാണ്. ജനങ്ങളുടെ വിശ്വാസത്തെയാണ് അവര്‍ ചൂഷണം ചെയ്തതെന്നും മന്ത്രി കുറ്റപ്പെടുത്തി.

എന്റെ സര്‍ക്കാരും പ്രധാനമന്ത്രിയും ഈ മണ്ഡലത്തിനായി എല്ലാ കാര്യവും നല്‍കി. എന്തുകൊണ്ട് ഗാന്ധി കുടുംബത്തില്‍ നിന്ന് അത്തരമൊരു നീക്കം കണ്ടില്ല. അവര്‍ ജനങ്ങള്‍ ദരിദ്രരായി ഇരിക്കണം. അതാണ് അവരുടെ വോട്ടുബാങ്ക് രാഷ്ട്രീയം. എന്നും ജനങ്ങളെ ചൂഷണം ചെയ്ത് ജീവിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. രണ്ടര മണിക്കൂര്‍ രാഹുലും പ്രിയങ്കയും ഇവിടെ വന്ന് സംസാരിച്ചു. ആളുകളെ അവര്‍ എത്തിച്ചത് ഛത്തീഗ്ഡില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമൊക്കെയാണ്. അതും എന്നെ പ്രതിരോധിക്കാനായി മാത്രമാണ്. സ്ത്രീകളുടെ ശക്തിയെ കുറിച്ച് പറയുന്നവര്‍ ശൗചാലയം പോലും നിര്‍മിച്ച് കൊടുത്തിട്ടില്ല. മൂന്ന് ലക്ഷം ശൗചാലയങ്ങളാണ് ഞങ്ങള്‍ നിര്‍മിച്ചത്. പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജനയില്‍ രാജ്യത്തെ തന്നെ നമ്പര്‍ വണ്ണാണ് ഇന്ന് അമേഠിയെന്നും സ്മൃതി പറഞ്ഞു.

സ്വന്തമെന്ന് പറയുന്ന ആളുകള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തവരാണ് ഇപ്പോള്‍ സ്ത്രീകളെ കുറിച്ച് പറയുന്നത്. അമേഠി ബൈപ്പാസ് വന്നു. സൈനിക് സ്‌കൂള്‍ വന്നു. സെന്‍ട്രല്‍ സ്‌കൂള്‍ വന്നു, ഇതെല്ലാം ബിജെപി ഇവിടെ ഭരിക്കാന്‍ തുടങ്ങിയ ശേഷമാണ്. മുപ്പത് വര്‍ഷമായി ബൈപ്പാസ് ഉണ്ടാക്കുമെന്ന് മാത്രമാണ് കോണ്‍ഗ്രസ് പറഞ്ഞത്. മോദി അധികാരത്തില്‍ വന്നപ്പള്‍ അത് ഉണ്ടാക്കി കാണിച്ച് കൊടുത്തുവെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. റോഡുണ്ടാക്കിയത് കൊണ്ട് വോട്ട് കിട്ടില്ലെന്ന് ഒരു നേതാവ് പറഞ്ഞു. അവര്‍ക്ക് റോഡുണ്ടാക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്. വോട്ട് കിട്ടിയാലും ഇല്ലെങ്കിലും ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ കൊണ്ടുവരും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുമോ എന്നറിയില്ല. പക്ഷേ ആര് മത്സരിച്ചാലും അമേഠിയില്‍ വിരിയാന്‍ പോകുന്നത് താമരയാണെന്ന് ഞാന്‍ ഉറപ്പിച്ച് പറയുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

ശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടിശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി

English summary
smriti irani slams rahul gandhi, says gandhi family wont do anything for amethi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X