ബ്രാഹ്മണര്‍ക്കും ജാട്ടുകള്‍ക്കും സംവരണം നല്‍കാന്‍ സാമൂഹ്യ നീതി വകുപ്പ് ആലോചിക്കുന്നു
മുംബൈ: ജാട്ടുകള്‍ക്കും ബ്രാഹ്മണര്‍ക്കും മറാത്തകള്‍ക്കും സംവരണം നല്‍കാനുള്ള ആലോചനകള്‍ സാമൂഹ്യ നീതി വകുപ്പ് നടത്തുന്നു. ഇക്കാര്യം കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിയമമന്ത്രി രാംദാസ് അത്‌വാലേ കത്തെഴുതിയിട്ടുണ്ടെന്നാണ് സൂചന.
നരേന്ദ്ര മോദി സര്‍ക്കാരില്‍ നിയമമന്ത്രിയായി പുതുതായി നിയോഗിതനായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തലവനാണ് രാംദാസ് അത്‌വാലേ. സംവരണം സംബന്ധിച്ച കാര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒട്ടേറെ നിര്‍ദേശങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും ഇത്തരം നിര്‍ദേശങ്ങളോട് സഹാനുഭൂതിയാണ് തനിക്കുള്ളതെന്നും മന്ത്രി സ്ഥാനമേറ്റ ശേഷം അത്‌വാലേ പറഞ്ഞിരുന്നു.

ബുദ്ധമതം സ്വീകരിച്ച പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കും കിട്ടുന്ന ആനുകൂല്യം നിലനിര്‍ത്തും. പട്ടിക വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്താനുള്ള ദംഗറുകളുടെ ആവശ്യവും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി പീഡന നിരോധനം ശക്തിപ്പെടുത്തുമെന്നു പറഞ്ഞ മന്ത്രി അക്കാര്യത്തില്‍ കാലതാമസം വരുത്തുന്ന മഹാരാഷ്ട്ര അധികൃതരെ വിമര്‍ശിക്കാനും മറന്നില്ല.
മറാത്തകള്‍ക്കും ജാട്ട്കള്‍ക്കും സാമ്പത്തിക പിന്നോക്കം നില്‍ക്കുന്ന ബ്രാഹ്മണര്‍ക്കും വിദ്യാഭ്യാസം, ജോലി, രാഷ്ട്രീയം തുടങ്ങിയ കാര്യത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ഘടനയ്ക്ക് ഒരു കോട്ടവും തട്ടാതെയായിരിക്കും പുതിയ സംവരണം കൊണ്ട് വരികയെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications