കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2022ലെ ആദ്യ സൂര്യഗ്രഹണം; എന്തൊക്കെ ചെയ്യാന്‍ പാടില്ല, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണത്തിനായി ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. ഇത്തവണ ഇന്ത്യയില്‍ ഈ സൂര്യഗ്രഹണം ദൃശ്യമാകില്ല. ഏപ്രില്‍ മുപ്പത് ശനിയാഴ്ച്ച അമാവാസി ദിനത്തിലാണ് സൂര്യഗ്രഹണം നടക്കുന്നത്. തെക്ക്-പടിഞ്ഞാറ്, ദക്ഷിണ അമേരിക്ക, പസഫിക് സമുദ്രം, അറ്റ്‌ലാന്റിക്, അന്റാര്‍ട്ടിക് സമുദ്രം എന്നിവയുടെ ഭാഗങ്ങളിലാണ് ഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണമായോ മറയ്ക്കപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഈ സമയങ്ങളില്‍ ഭൂമിയിലെ ചില മേഖലകള്‍ ഇരുട്ടിലാവുകയും ചെയ്യും. ഭൂമിയിലേക്കുള്ള സൂര്യ പ്രകാശം പൂര്‍ണമായോ ഭാഗികമായോ തടയപ്പെടുന്നത് കൊണ്ടാണിത്.

ഹര്‍ദിക് കോണ്‍ഗ്രസ് വിടില്ല, ബിജെപിയെ വീഴ്ത്താന്‍ കൂടെയുണ്ടാവും, അവസാന നിമിഷം പ്ലാന്‍ മാറിഹര്‍ദിക് കോണ്‍ഗ്രസ് വിടില്ല, ബിജെപിയെ വീഴ്ത്താന്‍ കൂടെയുണ്ടാവും, അവസാന നിമിഷം പ്ലാന്‍ മാറി

1

മുപ്പതിന് വൈകീട്ട് ചിലി, അര്‍ജന്റീന, ഉറുഗ്വെയുടെ ഭൂരിഭാഗം മേഖലകള്‍, തെക്കുപടിഞ്ഞാറന്‍, ബൊളീവിയ, തെക്കുകിഴക്കന്‍ പെറു എന്നിവിടങ്ങളില്‍ സൂര്യന്‍ ഭാഗികമായി ഗ്രഹണം ചെയ്യുമെന്നാണ് നാസ പറയുന്നു. മുപ്പതിന് അര്‍ധരാത്രി 12.15 മുതല്‍ പുലര്‍ച്ചെ 4.07 വരെയാണ് സൂര്യഗ്രഹണം നടക്കുന്നത്. അതേസമയം ഈ വര്‍ഷം ഇനി ഒരു സൂര്യഗ്രഹണം കൂടിയാണുള്ളത്. ഒക്ടോബര്‍ 25നാണ് അത്. ഇത് കഴിഞ്ഞാല്‍ 2023ല്‍ മാത്രമാണ് അടുത്ത ഗ്രഹണം നടക്കുക. നാളെ നടക്കുന്ന സൂര്യഗ്രഹണം മൂന്ന് മണിക്കൂറും 52 മിനുട്ടും നീളുന്നതാണെന്ന് ശാസ്ത്രലോകം പറയുന്നു. 4.41 സൂര്യഗ്രഹണം ഏറ്റവും ശക്തമാകും. ഈ സമയം ഭൂമിയുടെ നിഴല്‍ ഭൗമ മധ്യത്തിലെത്തും. സൂര്യന്റെ 54 ശതമാനം ഭാഗവും ഇതില്‍ മറയ്ക്കപ്പെടും.

അതേസമയം നിരവധി കാര്യങ്ങള്‍ സൂര്യഗ്രഹണം സമയത്ത് ചെയ്യരുത്താതയായും ചെയ്യേണ്ടതായുമുള്ള കാര്യങ്ങള്‍ നിരവധിയുണ്ട്. സൂര്യഗ്രഹണത്തിന് മുമ്പും ശേഷവും കുളിക്കണമെന്നാണ് പ്രധാനമായും ചെയ്യേണ്ട കാര്യം. ഗ്രഹണം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കുന്നത്. സൂര്യഗ്രഹണത്തിന് ശേഷം ഭക്ഷണം വീണ്ടും പാകം ചെയ്ത ശേഷം കഴിക്കുക. ശാസ്ത്രവും ജ്യോതിഷവും ഗ്രഹണസമയത്ത് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. സൂര്യഗ്രഹണ സമയത്ത് ശക്തമായ വൈദ്യുത കാന്തിക തരംഗങ്ങള്‍ സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് വികിരണം ചെയ്യപ്പെടുന്നു. അതിനാല്‍ നഗ്ന നേത്രങ്ങളാണ് അത് വീക്ഷിക്കുന്നത് കാഴ്ച്ചയെ ദോഷകരമായി ബാധിക്കും.

സൂര്യനിലേക്ക് നഗ്ന നേത്രങ്ങള്‍ നോക്കുന്നത് ഒരിക്കലും പാടില്ലാത്ത കാര്യമാണ്. സൂര്യഗ്രഹണ സമയത്ത് പുറത്തിറങ്ങുന്നത് പോലും വേണ്ടെന്നാണ് നിര്‍ദേശം. ഗ്രഹണ സമയത്ത് ധ്യാനം ഏറ്റവും നല്ല കാര്യമാണ്. ഇതൊക്കെ ചെയ്യാനും ചെയ്യാതിരിക്കാനും നിര്‍ദേശിക്കുന്ന കാര്യങ്ങള്‍. അതേസമയം ബ്രോഡ്കാസ്റ്റിംഗ് പ്ലാറ്റ്‌ഫോമുകളിലോ ടെലിസ്‌കോപ്പുകള്‍, പ്രൊജക്ടറുകള്‍ എന്നിവയിലൂടെയാണ് സൂര്യഗ്രഹണം കാണാനുള്ള സുരക്ഷിത മാര്‍ഗം.

ഗ്രഹണ സമയത്ത് ഭക്ഷണവും വെള്ളവും കഴിക്കുന്നത് ഒഴിവാക്കാനാണ് ജ്യോതിഷപ്രാകരമുള്ള നിര്‍ദേശം. ഒപ്പം മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിക്കരുതെന്നും പറയപ്പെടുന്നു. നെഗറ്റീവ് എനര്‍ജി വര്‍ധിക്കുന്ന സമയമായത് കൊണ്ട് ഗ്രഹണ സമയത്ത് മംഗളകരമായ ജോലികള്‍ ചെയ്യരുതെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്.

Recommended Video

cmsvideo
വിജയ് ബാബു കീഴടങ്ങാതെ വേറെ വഴിയില്ലെന്ന് കമ്മീഷണര്‍

ബീഹാറില്‍ രാഷ്ട്രീയം മാറിയേക്കും? നിതീഷ് കലിപ്പില്‍, മന്ത്രിസഭ പുനസംഘടനയിലൂടെ തണുപ്പിക്കാന്‍ നീക്കംബീഹാറില്‍ രാഷ്ട്രീയം മാറിയേക്കും? നിതീഷ് കലിപ്പില്‍, മന്ത്രിസഭ പുനസംഘടനയിലൂടെ തണുപ്പിക്കാന്‍ നീക്കം

English summary
solar eclipse 2022: do's and dont do's at the time of eclipse, here is the suggestions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X