കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചറിയാതെ പോയ കോവിഡ് ഏക മകന്‍റെ ജീവനെടുത്തു; ഡോക്ടര്‍ ദമ്പതികള്‍ക്ക് പറയാനുള്ളത്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട് തുടങ്ങിയില്ലെങ്കിലും കോവിഡ് വ്യാപനം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. രോഗബാധിതരുടെ എണ്ണത്തില്‍ ആഗോള തലത്തിലെ കണക്കെടുക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം അഞ്ചാമതാണ്. രാജ്യത്ത് സാമൂഹ്യ വ്യാപനം ഇല്ലെങ്കിലും വലിയൊരു വിഭാഗം ആളുകള്‍ക്ക് കോവിഡ് പിടിപെട്ടേക്കാം എന്നാ​ണ് ഐസിഎംആറും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മറ്റ് പല രാഷ്ട്രങ്ങളും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നത്.

ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പാലിക്കേണ്ടതിന്റെയും സ്വയരക്ഷയും മുൻകരുതലുകളും സ്വീകരിക്കേണ്ടതിന്റെയും പ്രധാന്യത്തെ കുറിച്ച് വ്യക്തമാക്കുകയാണ് പാകിസ്ഥാനിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ.ഷബ്നം താഹിർ. ഡോക്ടര്‍ ദമ്പതികളായ ദമ്പതികളായ ഇരുവരുടേയും മകന്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഷബ്നം താഹിറിന്‍റ മുന്നറിയിപ്പ്. ഒരു പാക്ക് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷബ്നം പറഞ്ഞ വാക്കുകള്‍ മലയാളത്തിലാക്കി ശൈലേഷ് ഗോപിനാഥ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ആ അമ്മയുടെ വാക്കുകളിലേയ്ക്ക്

ആ അമ്മയുടെ വാക്കുകളിലേയ്ക്ക്


ഒരു പരിചയസമ്പന്നയായ ഗൈനക്കോളജിസറ്റ് ആയ ഡോ. ഷബ്‌നം താഹിർ തന്റെ മകനും എം.ബി.ബി.സ്. നാലാം വർഷ വിദ്യാർത്ഥിയുമായിരുന്ന സൽമാൻ താഹിറിന്റെ മരണത്തെക്കുറിച്ച് ഈ ലോകത്തുള്ള എല്ലാവർക്കും വലിയൊരു സന്ദേശമാണ് നൽകുന്നത്. ആ അമ്മയുടെ വാക്കുകളിലേയ്ക്ക്.

ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇന്നലെ ആയിരുന്നു എന്റെ മകൻ ഈ ലോകത്തു നിന്ന് യാത്ര ആയതു. ഇന്ന് തന്നെ ഞാൻ ഇവിടെ വന്നു നിങ്ങളോട് സംസാരിക്കാൻ തീരുമാനിച്ചത് ഇനിയും മക്കളെ അവരുടെ അമ്മമാർക്ക് നഷ്ടപ്പെടാതെ നോക്കാൻ വേണ്ടി ആണ്. ഞാൻ ഒരു അമ്മ മാത്രമല്ല ഒരു ഡോക്ടർ കൂടി ആണ്.

ആരോഗ്യവാന്‍

ആരോഗ്യവാന്‍

എന്റെ മകൻ യാതൊരു വിധ അസുഖങ്ങൾ ഉള്ളതോ ലോ ഇമ്മ്യൂണിറ്റി ഉള്ള കൂട്ടത്തിലോ ആയിരുന്നില്ല. വെറും 21 വയസ്സുള്ള എന്റെ മോൻ ചെറുപ്പം മുതലേ ആരോഗ്യവാനും, പഠിക്കാനും എല്ലാരുടേം കൂടെ ഇടപെടാനും സ്പോർട്സ് ലും ഒക്കെ മുന്നിൽ തന്നെ ആയിരുന്നു. പഠിച്ചു ഡോക്ടർ ആയി എല്ലാവർക്കും തന്റെ സേവനം നൽകാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി ആയിരുന്നു അവൻ. എന്നാൽ എല്ലാം മാറ്റി മറിച്ചത് ആ 72 മണിക്കൂറുകൾ ആയിരുന്നു.

പുറത്ത് പോയിട്ടില്ല

പുറത്ത് പോയിട്ടില്ല

ലോക്ക്ഡൗണ്‍ സമയത്ത് അവൻ പുറത്ത് പോയിട്ടില്ല എന്ന് തന്നെ പറയാം. രണ്ടു തവണ 5 മിനിറ്റ് നേരത്തേക്ക് പുറത്തു പോയത് തന്റെ സ്വന്തം വാഹനത്തിൽ ആയിരുന്നു. വന്നാൽ ഉടൻ കൈകഴുകലും അണുനശീകരണവും ഒക്കെ കൃത്യമായി ചെയ്തിട്ടുണ്ട് കാരണം അവനൊരു മെഡിക്കൽ വിദ്യാർത്ഥി കൂടി ആണല്ലോ. ഈദ് പിറ കണ്ട അന്ന് രാത്രി അവൻ 2 സുഹൃത്തുക്കളെ കൂട്ടി പുറത്ത് പോയി 2 മണിക്കൂർ കഴിഞ്ഞു വന്നു കുളിച്ചു കിടന്നു. ഈദ് ന്റെ അന്ന് രാവിലെ എഴുനേൽക്കാൻ വൈകിയത് കൊണ്ട് ഞാൻ ചെന്നപ്പോ അവനു ചെറിയ frontal headache (തലയുടെ മുൻവശത്തുള്ള വേദന)ഉണ്ടെന്നു പറഞ്ഞു.

പാന്‍ഡോല്‍ കൊടുത്തു

പാന്‍ഡോല്‍ കൊടുത്തു

ഒരു പാന്‍ഡോല്‍ കൊടുത്തു. ഉച്ചക്ക് അവൻ വളരെ കുറച്ചു ആഹാരം കഴിച്ചു. വേദന കുറവില്ലന്ന്‌ പറഞ്ഞപ്പോ ഞാൻ temperature നോക്കി... 99ഡിഗ്രീ പനി. എനിക്ക് എന്തോ പേടി പോലെ തോന്നി. ഇപ്പോഴത്തെ സാഹചര്യം കണക്കിൽ എടുത്തു ഞാൻ അവനെ വീട്ടിൽ തന്നെ ഐസോലൊറ്റ് ചെയ്തു. 24 മണിക്കൂറുകൾക്കുള്ളിൽ അത് 101 ഡിഗ്രീ വരെ ആയി. Panadol ഉം brufen ഉം ഒക്കെ കൊടുത്തു. അന്ന് രാവിലെ തന്നെ അവന്റെ കഴുത്തിനു stiffness ഉണ്ടെന്നു പറഞ്ഞപ്പോൾ ഞാനും പീടിയാട്രീഷ്യന്‍ ആയ എന്റെ ഭർത്താവും മെനിഞ്ചറ്റിസ് സംശയിച്ചു. എന്നാൽ ഛർദി പോലെ ഉള്ള ലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടില്ല. ഉടൻ തന്നെ അവന്റെ ബ്ലഡ്‌ സാംപിൾ എടുത്ത് പരിശോധനയക്ക് അയച്ചു. Bacterial meningitis ആണെന്ന് ഡോക്ടർ പറഞ്ഞു. ആന്‍റിബയോട്ടിക്സ കൊടുത്തു തുടങ്ങി....

കോവിഡ് ടെസ്റ്റ് ചെയ്താലോ

കോവിഡ് ടെസ്റ്റ് ചെയ്താലോ

അര മണിക്കൂറിൽ അവനെ ഹോസ്പിറ്റലിൽ ഐസൊലേഷന്‍ റൂമിൽ ആക്കി. Lumbar puncture ചെയ്തു ടെസ്റ്റിംഗ് കഴിഞ്ഞ് റിസൾട്ട്‌ വന്നപ്പോ viral meningitis. കോവിഡ് ടെസ്റ്റ് ചെയ്താലോ എന്ന് ചോദിച്ചപ്പോൾ അതിന്റെ ആവിശ്യം ഉണ്ടെന്നു തോന്നുന്നില്ല എന്ന് ഡോക്ടർ പറഞ്ഞു. ചികിത്സ നടക്കുമ്പോ ഞാൻ അവന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. അവനു ജലദോഷം, തൊണ്ട വേദന, ചുമ, വയറു വേദന, ചെവി വേദന ഇതൊന്നും തന്നെ ഉണ്ടായില്ല. അപ്പോഴേക്കും അവന്റെ ഒരു കണ്ണിനു ചുറ്റും ചെറിയ വീക്കം കണ്ടു ന്യൂറോ സര്‍ജനെനെ കാണിച്ചപ്പോൾ സിടി സ്കാന്‍ ചെയ്തു. നോർമൽ ആയിരുന്നു. മെനിഞ്ചറ്റിസ് കാരണം ആകാം എന്ന് അദ്ദേഹം പറഞ്ഞു. എന്നാലും ഒരു ചെസ്റ്റിന്‍റേയും എക്സ്റേ എടുത്തോളൂ എന്ന് പറഞ്ഞു.എക്സ്റേ ഇൽ ഒരു ചെറിയ patch കണ്ടു. ഉടൻ തന്നെ കോവിഡ് ടെസ്റ്റിംഗ് ചെയ്തു. പോസിറ്റീവ്....

 8-12 മണിക്കൂർ കൊണ്ട്

8-12 മണിക്കൂർ കൊണ്ട്

ഞാൻ നോക്കി നിൽക്കേ ആണ് പെട്ടെന്ന് അവന്റെ സ്ഥിതി ആകെ വഷളായത്. Heart rate, respiratory rate ഒക്കെ കൂടി അവനു oxygen level drop കൂടി കൂടി വന്നു. ന്യുമോണിയ ഏറ്റവും severe ആയ രീതിയിൽ വരുന്നതും ഇത്ര അധികം external support കൊടുത്തിട്ടും അവനു രക്ഷപെടാൻ പറ്റാത്ത അവസ്ഥയിലേക്ക് വരുന്നതും 8-12 മണിക്കൂർ കൊണ്ടാണ്. അങ്ങനെ എല്ലാവർക്കും ഒരു ഞെട്ടൽ ആയി അവൻ വിട പറഞ്ഞു. എന്റെ ഭർത്താവിന്റെ കോവിഡ് പരിശോധന റിസല്‍ട്ട് ഇപ്പോൾ വന്നു, പോസിറ്റീവ് ആണ്. അദ്ദേഹം ഐസലേഷനില്‍ ആണ്. ഞങ്ങളുടെ പൊന്നു മോൻ പോയിട്ട് പരസ്പരം കെട്ടിപിടിച് ഒന്ന് പൊട്ടികരയാൻ പോലും ഞങ്ങള്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

മരണാനന്തര ചടങ്ങ്

മരണാനന്തര ചടങ്ങ്

ഞാൻ ഐസലേഷനില്‍ ആണ്. സൽമാന്റെ മരണാനന്തര ചടങ്ങ് കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു തന്നെ നടത്തി. എന്റെ ടെസ്റ്റ്‌ നെഗറ്റീവ് വന്നതിന് ശേഷം കുറച്ചൂടി ദിവസം ഐസൊലേഷനില്‍ ഇരുന്നിട്ട് ഞാൻ എന്റെ ജോലിയിൽ തുടരും. എന്നാൽ എനിക്ക് നിങ്ങളോടൊക്കെ പറയാൻ കുറച്ചു കാര്യങ്ങൾ ഉണ്ട്. ദയവു ചെയ്തു കേൾക്കൂ അപേക്ഷ ആണ്:

പുറത്ത് ഇറങ്ങി നടക്കരുത്

പുറത്ത് ഇറങ്ങി നടക്കരുത്

1) റിസ്ക് ഫാക്ടേഴ്സ് ഇല്ലല്ലോന്ന്‌ കരുതി ആരും പുറത്ത് ഇറങ്ങി നടക്കരുത്. നിങ്ങൾ രോഗി ആയില്ലെങ്കിൽ പോലും വാഹകന്‍ ആവാൻ ഉള്ള സാധ്യത വലുതാണ്. എന്റെ മകന്റെ കോൺടാക്ട് ട്രേസ് ചെയ്തപ്പോൾ കിട്ടിയ ഏറ്റവും വലിയ സാധ്യത ഞങ്ങൾ രണ്ടു പേരും ജോലി കഴിഞ്ഞു വന്നത് വാഹകര്‍ ആയിട്ട് ആവാം. അങ്ങനെ വീട്ടിൽ ഇരുന്ന മകന് ബാധിച്ചതാവാം.

2)നിങ്ങൾ ഒരു കാരണവശാലും പുറത്ത് കറങ്ങി നടക്കുകയോ അല്ലെങ്കിൽ അത്യാവശ്യം ഇല്ലാതെ രോഗികൾടെ ഒപ്പമുള്ള ആൾ ആയിട്ട് ആശുപത്രിയിൽ പോവുകയോ രോഗികളെ സന്ദർശിക്കുകയോ ചെയ്യരുത്

വിലക്കുകൾ പാലിക്കുക

വിലക്കുകൾ പാലിക്കുക

3)ഇപ്പോഴും എന്നെ രോഗികൾ infertility ചികിത്സക്ക് കാണാൻ വരുന്നുണ്ട്. അവരോടു പറയാൻ ഉള്ളത് നിങ്ങൾ 10 വർഷം ക്ഷമിച്ചില്ലേ. 6 മാസം കൂടി കാക്കൂ. ഇപ്പോൾ ഇതിനു വേണ്ടി വരല്ലേ.

4)സർക്കാർ പറയുന്ന വിലക്കുകൾ പാലിക്കുക. അനാവശ്യ ഭീതി ആണ് അവർ പരത്തുന്നത് എന്ന് പറയുന്നത് തെറ്റാണ്. ഒരു ഡോക്ടർ ആയിട്ടും എല്ലാ സൗകര്യങ്ങളും ഒരുക്കിയ ഹോസ്പിറ്റലിൽ ചികിത്സ നടത്തിയിട്ടും എന്റെ മോൻ എന്റെ കണ്മുന്നിൽ വെച്ച് ഇല്ലാതെ ആവുന്നത് ഞാൻ നിസ്സഹായ അവസ്ഥയിൽ നോക്കി നിൽക്കേണ്ടി വന്നു.

മക്കളെ നഷ്ടപ്പെടാതെ ഇരിക്കട്ടെ

മക്കളെ നഷ്ടപ്പെടാതെ ഇരിക്കട്ടെ

5)പണത്തിനു വേണ്ടി ഡോക്ടർമാർ കള്ളം പറയുന്നു എന്ന് പറയുന്നവരോട്... ഞാൻ എന്റെ എല്ലാ സ്വത്തും പണവും നിങ്ങൾക്കു തരാം. പകരം എന്റെ കുഞ്ഞിനെ എനിക്ക് തരുമോ?

6)ഇതൊന്നും എനിക്ക് വരില്ല എന്ന് കരുതുന്നവരോട് എനിക്ക് പറയാൻ ഉള്ളത്... നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങൾ മരണത്തിനു എറിഞ്ഞു കൊടുക്കുകയാണ്.....

ഇനിയും അമ്മമാർക്കു മക്കളെ നഷ്ടപ്പെടാതെ ഇരിക്കട്ടെ... ആമീൻ... "

ഈ വാക്കുകൾ നമ്മളിൽ എത്ര പേരുടെ ചെവിയിൽ എത്ര ദിവസത്തേക്ക് മുഴങ്ങും എന്നറിയില്ല. എങ്കിലും ആരോഗ്യവും ആയുസും നമ്മുടെ കയ്യിൽ അല്ല എന്ന് ഓർക്കുക. നന്ദി

കർണാടകത്തിൽ ഡികെയുടെ പണി ഏറ്റു;15 പേർ കോൺഗ്രസിലേക്ക്, ബിജെപി നേതാക്കളും?കർണാടകത്തിൽ ഡികെയുടെ പണി ഏറ്റു;15 പേർ കോൺഗ്രസിലേക്ക്, ബിജെപി നേതാക്കളും?

English summary
son died of covid; His doctor mother gives warning ,post viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X