കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണം കുട്ടിക്കളിയല്ലെന്ന് കെജ്രിവാളിനോട് സോണിയ

  • By Aswathi
Google Oneindia Malayalam News

ദില്ലി:49 ദിവസം അധികാരത്തിലിരുന്ന് രാജിവച്ച ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിനും പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ഉപദേശം. സര്‍ക്കാര്‍ രൂപീകരിക്കുന്നതും ഭരണം നടത്തുന്നതും കുട്ടിക്കളിയല്ലെന്ന് ദില്ലിയില്‍ പ്രചാരണ പരിപാടിക്കിടെ സോണിയാ ഗാന്ധി പറഞ്ഞു.

കെജ്രിവാളിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. ഭരണം വെറും കുട്ടിക്കളിയാണെന്നു വിചാരിച്ചിരുന്ന ചിലരുടെ അവസ്ഥ നാം അടുത്തിടെ ദില്ലിയില്‍ കണ്ടതാണെന്നാണ് സോണിയ പറഞ്ഞത്. ദില്ലി കരോള്‍ ബാഗിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കെജ്രിവാളിനെ ആദ്യമായാണ് സോണിയ പരോക്ഷമായി വിമര്‍ശിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

sonia-gandhi

ദേശസ്‌നേഹത്തിന്റെ കപട പ്രചാരമാണ് ബി ജെ പി നടത്തുന്നതെന്നും സോണിയ കുറ്റപ്പെടുത്തി. വരുന്ന തിരഞ്ഞെടുപ്പില്‍ രണ്ട് ആശയങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നത്. അതിലൊന്ന് രാജ്യത്തിന്റെ ഒരുമയ്ക്ക് വേണ്ടിയും മറ്റൊന്ന് രാജ്യത്തെ വിഭജിക്കുന്നതിന് വേണ്ടിയുമാണെന്ന് സോണിയ പറയുന്നു. ബി ജെ പി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് രാജ്യത്തിന്റെ പുരോഗതിക്കോ ദേശീയതയ്‌ക്കോ വേണ്ടിയല്ലെന്നും അവരുടെ ലക്ഷ്യം മോദിയെ പ്രധാനമന്ത്രിയാക്കുക എന്നതു മാത്രമാണെന്നും സോണിയ കുറ്റപ്പെടുത്തി.

യു പി എ സര്‍ക്കാര്‍ സ്ത്രീ സുരക്ഷയ്ക്കും പുരോഗതിക്കും വേണ്ടി ചെയ്ത കാര്യങ്ങള്‍ എണ്ണമിട്ട് പറഞ്ഞുകൊണ്ടായായിരുന്നു സോണിയിയയുടെ പ്രചാരണ പരിപാടി. യു പി എ സര്‍ക്കാര്‍ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് നേരത്തെ ബി ജെ പി ആരോപിച്ചിരുന്നു. സമ്മതിദാന അവകാശം വിനിയോഗിക്കുമ്പോള്‍ തെറ്റായ തീരുമാനങ്ങളെടുക്കരുതെന്ന് ജനങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടാണ് സോണിയ പ്രസംഗം അവസാനിപ്പിച്ചത്.

English summary
Congress president Sonia Gandhi on Sunday said the BJP's ideology could divide the country and took a dig at another rival, Arvind Kejriwal, over his brief stint in power.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X