Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ദു അധ്യക്ഷനായത് ഒരൊറ്റ നീക്കത്തില്‍, പിന്നില്‍ സോണിയ, എംപിമാര്‍ക്ക് നിര്‍ണായക കോള്‍

ദില്ലി: നവജ്യോത് സിംഗ് സിദ്ദുവിനെ പഞ്ചാബില്‍ അധ്യക്ഷനാക്കാന്‍ സഹായിച്ചത് സോണിയാ ഗാന്ധിയുടെ ഇടപെടല്‍. സോണിയ അവസാന നിമിഷം പഞ്ചാബില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളോട് ആരെ അധ്യക്ഷനാക്കണമെന്ന കാര്യം ചോദിച്ചിരുന്നു. ഇതില്‍ നിന്നാണ് സിദ്ദുവിന് നറുക്ക് വീണത്. സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കും മുമ്പ് പഞ്ചാബ് കോണ്‍ഗ്രസിലെ പ്രമുഖരുടെ പ്രശ്‌നങ്ങളും പരാതികളും കേട്ടിരുന്നു. ഇതെല്ലാം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് സിദ്ദുവിന്റെ നിയമനം രാത്രിയോടെ പ്രഖ്യാപിച്ചത്.

1

സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്ന മനീഷ് തിവാരിയെയും സോണിയ വിളിച്ചിരുന്നു. അദ്ദേഹം പഞ്ചാബില്‍ നിന്നുള്ള എംപിയാണ്. പ്രതാപ് സിംഗ് ബജ്വ, രവനീത് ബിട്ടു, ഗുര്‍ജീത് ഓജ, അമര്‍ സിംഗ്, എന്നിവരെയും സോണിയ വിളിച്ചു. സംസ്ഥാനത്തെ സീനിയര്‍ നേതാക്കള്‍ക്ക് പരിഗണന നല്‍കാന്‍ സിദ്ദു ശ്രമിക്കണമെന്ന് സോണിയയോട് ഇവര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എംപിമാരാണ് സോണിയയുടെ ഇടപെടല്‍ ആവശ്യപ്പെട്ടത്. അതേസമയം ഇവരുടെ ആവശ്യം അംഗീകരിച്ചാണ് സോണിയ വിളിച്ചത്.

അതേസമയം പഞ്ചാബില്‍ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല. അമരീന്ദര്‍ ഇപ്പോഴും ഇടഞ്ഞ് നില്‍ക്കുകയാണ്. പ്രമുഖ നേതാക്കളെയാണ് സിദ്ദു നേരിട്ട് കണ്ട് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചത്. അമരീന്ദറുമായി അടുപ്പമുള്ള നേതാക്കളെയാണ് സിദ്ദു കണ്ടത്. സ്പീക്കര്‍ റാണ കെസി സിംഗിനെ സിദ്ദു സന്ദര്‍ശിച്ചു. ആനന്ദ്പൂര്‍ സാഹിബില്‍ നിന്നുള്ള എംഎല്‍എ കൂടിയാണ് റാണ. നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാരായ ഹര്‍ദയാല്‍ സിംഗ് കാമ്പോജ്, മദന്‍ലാല്‍ ജലാല്‍പൂര്‍ എന്നിവരും കഴിഞ്ഞ ദിവസം സിദ്ദുവിനെ കണ്ടിരുന്നു. ഇവരെല്ലാം ഇന്ന് അമരീന്ദറിനെ കാണുകയും ചെയ്തു.

Recommended Video

cmsvideo
    Changes in Congress leadership; Rahul Gandhi more likely to become Congress president

    സിദ്ദു അധ്യക്ഷനായതോടെ പലരും അമരീന്ദര്‍ ക്യാമ്പിനെ കൈയ്യൊഴിയുമെന്നാണ് സൂചന. വര്‍ക്കിംഗ് പ്രസിഡന്റുമാരിലൊരാളായ കുല്‍ജിത്ത് സിംഗ് നഗ്രയെ കാണുകയും ചെയ്തു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി രജീന്ദര്‍ കൗര്‍ ഭട്ടലിനെ അടക്കം സിദ്ദു നേരിട്ട് കണ്ടു. പഞ്ചാബിലെ മന്ത്രിമാരുമായും സിദ്ദു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ അടക്കം വീട്ടിലെത്തി കണ്ട സിദ്ദു അമരീന്ദറിനെ പിന്നിലാക്കിയിരിക്കുകയാണ്. അനുനയ നീക്കത്തിന് മുന്നില്‍ വഴങ്ങുക മാത്രമാണ് അമരീന്ദറിന് മുന്നിലുള്ള വഴി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+