Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗെഹ്ലോട്ടിനെ രാജിവെപ്പിക്കാൻ അവസാന നീക്കം, സോണിയയുടെ വസതിയിൽ നിർണായക കൂടിക്കാഴ്ച; സച്ചിനും ദില്ലിയിൽ

ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ ദില്ലിയിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തി സോണിയ ഗാന്ധി. സോണിയ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച. അധ്യക്ഷ സ്ഥാനത്തേക്ക് ഗെഹ്ലോട്ടിനെ മത്സരിപ്പിക്കാനുള്ള അവസാന സമ്മർദ്ദ തന്ത്രം പയറ്റാനാണോ കൂടിക്കാഴ്ച എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ഗെഹ്ലോട്ടിന്റെ പിൻമാറ്റം

പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടതോടെയായിരുന്നു ഗെഹ്ലോട്ടിന്റെ പിൻമാറ്റം. മാത്രമല്ല സ്വന്തം പക്ഷത്തെ എംഎൽഎമാരെ ഇറക്കി രാജി ഭീഷണിയും ഗെഹ്ലോട്ട് നടത്തിയിരുന്നു.വിമത നീക്കത്തിന് പിന്നാലെ ഗെഹ്ലോട്ടിനെ മത്സരിപ്പിക്കരുതെന്നാണ് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഗെഹ്ലോട്ടിന് മേൽ മത്സരിക്കാൻ സോണിയ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് സൂചന. എന്നാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന നിലപാടും കൂടിക്കാഴ്ചയിൽ സോണിയ ആവർത്തിച്ചുവത്രേ.

തയ്യാറല്ലെന്ന്

അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന കടുത്ത നിലപാടിലാണ് ഗെഹ്ലോട്ട് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടിക്കാഴ്ചയിൽ എം എൽ എമാരുടെ നീക്കത്തിൽ സോണിയയോ ക്ഷമ ചോദിച്ച ഗെഹ്ലോട്ട് താൻ മത്സരിക്കാൻ തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

മുന്നറിയിപ്പ് നൽകിയിരുന്നു

ഗെഹ്ലോട്ട് കടുത്ത നിലപാട് തുടരുന്ന സാഹചര്യത്തിൽ സച്ചിൻ പൈലറ്റിനേയും സോണിയ ഗാന്ധി ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉടൻ തന്നെ അദ്ദേഹവുമായി സോണിയ കൂടിക്കാഴ്ച നടത്തും. പാർട്ടിയെ പ്രതിസന്ധി ഘട്ടത്തിൽ സമ്മർദ്ദത്തിലാക്കിയ ഗെഹ്ലോട്ടിനെ അധ്യക്ഷനാക്കിയാൽ താനും അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക നൽകുമെന്ന് സച്ചിൻ മുന്നറിയിപ്പ് നൽകിയിരുന്നു.

 സ്വയം പ്രതിനിധീകരിക്കുന്നു

അതിനിടെ താൻ മത്സരിക്കുമെന്ന് മുതിർന്ന നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. നാമനിർദ്ദേശ പത്രിക വാങ്ങിയെന്നും നാളെ പത്രിക സമർപ്പിക്കുമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയാണോയെന്ന ചോദ്യത്തിന് സ്വയം പ്രതിനിധീകരിക്കുന്നുവെന്നായിരുന്നു ദിഗ് വിജയ് സിംഗിന്റെ മറുപടി. തരൂരും നാളെ പത്രിക സമർപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അപ്രതീക്ഷിത സ്ഥാനാർത്ഥികൾ

അതേസമയം അവസാന നിമിഷം എത്തുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. പവൻ കുമാർ നാമനിർദ്ദേശ പത്രിക വാങ്ങിയിരുന്നു. അദ്ദേഹം ആർക്ക് വേണ്ടിയാണ് പത്രിക വാങ്ങിയതെന്ന ചോദ്യങ്ങൾ ഉണ്ട്. നാളെയാണഅ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 8 നാണ് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്. ഇന്ന് വൈകുന്നേരത്തോടെ പൂർണചിത്രം തെളിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+