പാര്‍ട്ടി കാര്യം കുറച്ചാളുകളെ മാത്രം ഏല്‍പ്പിക്കരുത്, സോണിയയോട് ജി23, കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു
ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ തകര്‍ന്നടിഞ്ഞ ശേഷം പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ജി23യിലെ പ്രമുഖരായ മൂന്ന് നേതാക്കളുമായി നിര്‍ണായക ചര്‍ച്ച നടത്തി. ആനന്ദ് ശര്‍മ, മനീഷ് തിവാരി, വിവേക് തന്‍ക എന്നിവരുമായിട്ടാണ് ചര്‍ച്ച നടന്നത്. വിമതരെ അങ്ങോട്ട് പോയി കാണാന്‍ തയ്യാറാവുകയായിരുന്നു. കോണ്‍ഗ്രസ് നിലനില്‍പ്പിന്റെ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ ഒന്നിപ്പിക്കാനാണ് സോണിയയുടെ ശ്രമം. അതേസമയം നിര്‍ണായകമായ കാര്യം ജി23 സോണിയയെ അറിയിച്ചു. പാര്‍ട്ടി കാര്യങ്ങള്‍ നടത്താന്‍ തിരഞ്ഞെടുക്കപ്പെട്ട ചിലരെ മാത്രം ഉപയോഗിക്കരുതെന്നാണ് ഇവര്‍ നിര്‍ദേശിച്ചത്.

പാര്‍ട്ടി കാര്യങ്ങള്‍ കൂട്ടായി യോജിച്ച് എടുക്കേണ്ട തീരുമാനങ്ങളാണെന്നും ജി23 പറയുന്നു. അതേസമയം ഗുലാം നബി ആസാദിനെ പദ്മഭൂഷണ്‍ കിട്ടിയതിന് സോണിയാ ഗാന്ധി അഭിനന്ദിക്കുകയും ചെയ്തു. ഇത് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുള്ള നീക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ രാഹുല്‍ ഗാന്ധിയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരിട്ടിറങ്ങിയിരുന്നു. ഹരിയാനയിലെ സീനിയര്‍ നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയെ അദ്ദേഹം കണ്ടിരുന്നു. സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ മാറ്റണമെന്നാണ് ശക്തമായ ആവശ്യം. ഹിന്ദി അറിയുന്ന ഒരാളെ കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യം.
വേണുഗോപാല്‍ നേതാക്കള്‍ക്കിടയില്‍ ആശയവിനിമയത്തിന്റെ പാലമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് വരെ പരാതിയുണ്ട്. എന്നാല്‍ വേണുഗോപാലിനെ മാറ്റുന്ന കാര്യത്തില്‍ ഗാന്ധി കുടുംബം നിലപാടെടുത്തിട്ടില്ല. അതേസമയം കോണ്‍ഗ്രസില്‍ സംഘടനാപരമായ മാറ്റങ്ങള്‍ ഉടനുണ്ടാവുമെന്നാണ് സോണിയ നല്‍കുന്ന സൂചന. ജി23യിലെ ചില നേതാക്കളെ സംഘടനയില്‍ ഉള്‍പ്പെടുത്തും. ചിലരോട് അവരുടെ സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ വലിയ മാറ്റം പാര്‍ട്ടിയില്‍ ഇപ്പോള്‍ കൊണ്ടുവരാന്‍ പറ്റില്ലെന്നാണ് സോണിയയുടെ നിലപാട്. ഇക്കാര്യം ജി23യിലെ നേതാക്കളെ സോണിയ അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റില്‍ കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കും. അതുകൊണ്ടാണ് വലിയ മാറ്റങ്ങള്‍ സാധ്യമല്ലെന്ന് സോണിയ അറിയിക്കാന്‍ കാരണം. പകരം ചെറിയ മാറ്റങ്ങളുണ്ടാവും. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സാധിക്കുന്ന മാറ്റമായിരിക്കും ഇത്. പാര്‍ട്ടിയില്‍ സീനിയര്‍ നേതാക്കളെ കേള്‍ക്കാന്‍ നേതൃത്വം തയ്യാറാവുന്നില്ലെന്നാണ് പരാതി. ഇത് പരിഹരിക്കുകയാണ് സോണിയ ചെയ്തത്. കോണ്‍ഗ്രസ് വിഘടിച്ച് നിന്നാല്‍ തിരഞ്ഞെടുപ്പ് ജയിക്കില്ലെന്നും അവര്‍ക്കറിയാം. അതേസമയം കോണ്‍ഗ്രസിന്റെ ജില്ലാ അധ്യക്ഷന്മാരെ ദില്ലിയില്‍ നിന്ന് തിരഞ്ഞെടുക്കുന്നത് വലിയ പ്രശ്‌നമായിട്ടാണ് ജി23 അവതരിപ്പിച്ചത്. പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയില്‍ പുതുമ വേണമെന്ന് സോണിയ നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ജി23 ഉന്നയിച്ച കാര്യങ്ങള്‍ പരിഹരിക്കാമെന്ന് സോണിയ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ നേതാക്കളെ കാണാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ സംരക്ഷിക്കാനാണ് സോണിയയുടെ നീക്കമെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ വിമത ഗ്രൂപ്പുമായി സംസാരിക്കാന്‍ സോണിയ തയ്യാറായതില്‍ എല്ലാവര്‍ക്കും നല്ലതെന്ന അഭിപ്രായമാണ് ഉള്ളത്. എല്ലാവരെയും കൂടെ നിര്‍ത്തിയുള്ള സോണിയയുടെ രീതിയാണ് സ്വീകാര്യമെന്ന് ജി23 നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ് ഒരു കുടുംബമാണെന്നും ഇവര്‍ വ്യക്തമാക്കി. പാര്‍ലമെന്ററി ബോര്‍ഡിനെ വീണ്ടും കൊണ്ടുവരണമെന്ന ആവശ്യവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications