• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

സോണിയാ ഗാന്ധിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്.. ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് ഇറ്റലിയിലും

cmsvideo
  സോണിയയുടെ ആസ്തി വിവരങ്ങള്‍ ഇങ്ങനെ | Oneindia Malayalam

  ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ പ്രമുഖ നേതാക്കളുടെ സ്വത്ത് വിവര കണക്കുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നവരിൽ നല്ലൊരു ശതമാനവും കോടിശ്വരന്മാരാണെന്നത് ഇതിനോടകം തന്നെ വ്യക്തമായിക്കഴിഞ്ഞു.

  യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി കഴിഞ്ഞ ദിവസമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. റായ് ബറേലിയിൽ നിന്നും ഇത് നാലാം തവണയാണ് സോണിയാ ജനവിധി തേടുന്നു. നാമ നിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരങ്ങളും സോണിയാ ഗാന്ധി വെളിപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ

  തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കയറിപ്പിടിച്ചു, യുവാവിന്റെ കരണത്തടിച്ച് ഖുശ്ബു, വീഡിയോ

  ആസ്തി വർദ്ധിച്ചു

  ആസ്തി വർദ്ധിച്ചു

  2014ലെ തിരഞ്ഞെടുപ്പ് സമയത്ത് സമർപ്പിച്ച സത്യവാങ്മൂല പ്രകാരം 9.28 കോടി രൂപയായിരുന്നു സോണിയാ ഗാന്ധിയുടെ ആകെ ആസ്തി. എന്നാൽ 5 വർഷങ്ങൾ പിന്നിട്ടപ്പോൾ 2.54 കോടി രൂപയുടെ വർദ്ധനവാണ് സ്വത്തിൽ ഉണ്ടായിരിക്കുന്നത്.

  ബാങ്ക് നിക്ഷേപം

  ബാങ്ക് നിക്ഷേപം

  നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ അറുപതിനായിരം രൂപയായിരുന്നു സോണിയാ ഗാന്ധിയുടെ കൈവശം ഉണ്ടായിരുന്നു ആകെ തുക.16.6 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപമുണ്ട്. 24 ലക്ഷത്തിന്റെ മൂച്യൽ ഫണ്ട് നിക്ഷേപങ്ങളും 1.9 ലക്ഷം ഓഹരി നിക്ഷേപവുമുണ്ട്. പോസ്റ്റ് ഓഫീസ് നിക്ഷേപം, ഇൻഷുറൻസ്, ബോണ്ടുകൾ എന്നിവയല്ലാം ഉൾപ്പെടെ ഒരു കോടിയിലധികം രൂപയുടെ സമ്പാദ്യമുണ്ട്.

   രാഹുൽ ഗാന്ധിക്ക് നൽകിയ കടം

  രാഹുൽ ഗാന്ധിക്ക് നൽകിയ കടം

  കോൺഗ്രസ് അധ്യക്ഷനും മകനുമായ രാഹുൽ ഗാന്ധി 5 ലക്ഷം രൂപ നൽകാനുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 2014ൽ 9 ലക്ഷമായിരുന്ന കടം 5 വർഷം പിന്നിട്ടപ്പോൾ 5 ലക്ഷമായി. ഇക്കാര്യം രാഹുൽ ഗാന്ധിയുടെ സത്യവാങമൂലത്തിലും വ്യക്തമാക്കിയിട്ടുണ്ട്.

  ഭൂമി

  ഭൂമി

  ദില്ലിയിലെ സുൽത്താൻപൂരിൽ 7.29 കോടി രൂപ വിലമതിക്കുന്ന 3.28 ഏക്കർ ഭൂമി സോണിയാ ഗാന്ധിയുടെ പേരിലുണ്ട്. ഇറ്റലിയിൽ 23.2 ലക്ഷം രൂപ വിലമതിക്കുന്ന പൂർവ്വിക സ്വത്തുണ്ട്. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഒരു ക്രിമിനൽ കേസും സോണിയാ ഗാന്ധിയുടെ പേരിലുണ്ട്. കടബാധ്യതകൾ ഒന്നുമില്ല.

  ആഭരണങ്ങൾ കുറഞ്ഞു

  ആഭരണങ്ങൾ കുറഞ്ഞു

  2014ൽ 62.2 ലക്ഷം രൂപയുടെ സ്വർണം-വെള്ളി ആഭരണങ്ങളായിരുന്നു സോണിയാ ഗാന്ധിയുടെ കൈവശം ഉണ്ടായിരുന്നത്. 2019ൽ ഇത് 59.97 ലക്ഷമായി കുറഞ്ഞു. 22.2 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും 35.7 ലക്ഷം രൂപ വിലമതിക്കുന്ന 88 കിലോ വെള്ളി ഉരുപ്പടികളുമാണ് കൈവശമുള്ളത്. സ്വന്തമായി കാറോ മറ്റ് വാഹനങ്ങളോ ഇല്ല. ആദായ നികുതി വകുപ്പിന് സമർപ്പിച്ച കണക്ക് പ്രകാരം 2018ൽ 9.6 ലക്ഷം രൂപയാണ് സോണിയാ ഗാന്ധിയുടെ വരുമാനം.

   രാഹുൽ ഗാന്ധി സമ്പന്നൻ

  രാഹുൽ ഗാന്ധി സമ്പന്നൻ

  സോണിയാ ഗാന്ധിയേക്കാൾ ആസ്തി മകൻ രാഹുൽ ഗാന്ധിക്കാണുള്ളത്. 15,88 കോടി രൂപയാണ് രാഹുൽ ഗാന്ധിയുടെ ആകെ ആസ്തി. അതേ സമയം രാഹുൽ ഗാന്ധിയുടെ പേരിൽ 72 ലക്ഷത്തിന്റെ ബാധ്യതയുണ്ട്. 330 ഗ്രാം സ്വർണം കൈവശമുണ്ട്. സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ചത് ഉൾപ്പെടെ 5 ക്രിമിനൽ കേസുകളാണ് രാഹുൽ ഗാന്ധിയുടെ പേരിലുള്ളത്.

  നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു

  നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു

  രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പമെത്തിയാണ് സോണിയാ ഗാന്ധി റായ് ബറേലിയിൽ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചത്. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കെത്തിയ ദിനേശ് പ്രതാപാണ് റായ്ബറേലിയിൽ സോണിയാ ഗാന്ധിയുടെ എതിരാളി.

  മോദിക്കെതിരെ

  മോദിക്കെതിരെ

  തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് പറഞ്ഞ സോണിയാ ഗാന്ധി മോദി അജയ്യനല്ലെന്ന് ഓർക്കണമെന്നും പറഞ്ഞു. കഴിഞ്ഞ 5 വർഷം രാജ്യം ഭരിച്ച മോദി രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും സോണിയ വിമർശിച്ചു.

  ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

  English summary
  Sonia Gandhi owns assets worth 11.81 crores
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more