കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലിയിലെ ഓർബസനോയിൽ നിന്നുള്ള പെൺകുട്ടി ഇന്ത്യയിലെത്തിയത് ഇങ്ങനെ; സോണിയയുടെ അറിയാകഥകൾ

Google Oneindia Malayalam News

ദില്ലി; ഗാന്ധി കുടുംബത്തിന്റെ മരുമകളായി എത്തിയ സോണിയ ഗാന്ധിയെ ബിജെപി ഉൾപ്പെടുന്ന ശത്രുപക്ഷം എന്നും ആക്രമിച്ചത് അവരുടെ ഇറ്റാലിയൻ ബന്ധത്തിന്റെ പേരിലാണ്. ഇന്ത്യൻ പൗരത്വം സ്വീകരിക്കുകയും ഇന്ത്യക്കാരിയായി ജീവിക്കുമ്പോഴും അവരുടെ ദേശസ്നേഹവും രാജ്യത്തോടുള്ള കൂറിനേയും സംഘപരിവാർ കേന്ദ്രങ്ങൾ നിരന്തരം ചോദ്യം ചെയ്ത് കൊണ്ടേയിരുന്നു. അവരുടെ പൂർവ്വകാല ജീവിത്തെ കുറിച്ചുള്ള പല വ്യാജ കഥകളും പ്രചരിപ്പിച്ചു.

ഇന്ന് സോണിയ ഗാന്ധിയുടെ 75ാം പിറന്നാളാണ്. സോണിയയുടെ ആദ്യകാല ജീവിതത്തേ കുറിച്ചും വിദ്യാഭ്യാസം രാഷ്ട്രീയം എന്നിവയെ കുറിച്ചും അധികം അറിയാത്ത ചില കാര്യങ്ങൾ അറിയാം

ഒർബാസനോയിൽ

ഒർബാസനോയിൽ

1946 ഡിസംബർ 9 ന് ഇറ്റലിയിലെ ഒർബാസനോയിലെ പരാമ്പരാഗത റോമൻ കത്തോലിക്ക കുടുംബത്തിൽ പവോല-സ്റ്റെഫാനോ മൈനോ ദമ്പതികളുടെ രണ്ടാമത്തെ മകളായാണ് എഡ്വിജ് അന്റോണിയ ആൽബിന മൈനോ (സോണിയ ഗാന്ധി) ജനിച്ചത്. ചെറുപ്പത്തിലേ തന്നെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ മിടുക്കിയായിരുന്നു സോണിയ.

 വിവിധ ഭാഷകളിൽ നൈപുണ്യം

വിവിധ ഭാഷകളിൽ നൈപുണ്യം

ഇറ്റാലിയൻ സ്വേച്ഛാധിപതി മുസ്സോളിനിയുടെയും ഇറ്റലിയിലെ നാഷണൽ ഫാസിസ്റ്റ് പാർട്ടിയുടെയും വിശ്വസ്ത പിന്തുണക്കാരനായിരുന്നു സോണിയയുടെ പിതാവ് സ്റ്റെഫാനോ.അദ്ദേഹം റഷ്യയിൽ രണ്ടാം ലോകമഹായുദ്ധത്തില് പങ്കെടുത്ത് പോരാടിയിരുന്നു. അതുകൊണ്ട് തന്നെ മകളെ സ്റ്റെഫാനോ റഷ്യൻ ഭാഷ പഠിപ്പിച്ചു. ഇതിനൊപ്പം സ്പാനിഷും ഫ്രഞ്ചും സോണിയ എളുപ്പത്തിൽ കൈകാര്യം ചെയ്തു.

രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയത്

രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയത്

പതിമൂന്നാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സോണിയ ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് ആകാനായിരുന്നു ആഗ്രഹിച്ചിരുന്നത്. പ്രാദേശിക കത്തോലിക്കാ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം അവർ 1964 ൽ കേംബ്രിഡ്ജിലെ ബെൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ഭാഷാ സ്കൂളിൽ ഇംഗ്ലീഷ് പഠനത്തിന് ചേർന്നു.1964 ലാണ് സോണിയ ഗാന്ധി രാജീവ് ഗാന്ധിയെ കാംബ്രിഡ്ജിൽ വെച്ച് കണ്ടുമുട്ടുന്നത്. അതുപക്ഷേ ബിജെപി കേന്ദ്രങ്ങൾ പ്രചരിക്കുന്ന തരത്തിൽ സോണിയ ബാർ ഡാൻസറായിരിക്കേയല്ല. മറിച്ച് അവർ അവിടെ ലെനോക്സ് കുക്ക് സ്കൂളിൽ ഇംഗ്ലീഷ് പഠിക്കുമ്പോഴായിരുന്നു.

വിവാഹത്തെ പിതാവ് എതിർത്തു

വിവാഹത്തെ പിതാവ് എതിർത്തു

അവിടെയുള്ള ഒരു റസ്റ്റോറന്റിൽ സമീപ സ്ഥാനങ്ങളിലെ വിദ്യാർത്ഥികളെല്ലാം ഒത്തുചേരാറുണ്ടായിരുന്നു. ഇവിടെ വെച്ചായിരുന്നു രാജീവ് ഗാന്ധി അവരെ പരിചയപ്പെടുന്നത്. ഇറ്റാലിയൻ ഭാഷ അറിയുന്ന ഒരു ജർമ്മൻ കൂട്ടുകാരന്റെ സഹായത്തോടെയാണത്രേ രാജീവ് സോണിയയോട് സംസാരിക്കുന്നത്. ഒടുവിൽ ആ ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും മാറി. 1968 ലാണ് ഇരുവരും തമ്മിൽ വിവാഹം കഴിക്കുന്നത്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ മകനെ വിവാഹം ചെയ്യാനുള്ള മകളുടെ തിരുമാനത്തെ പിതാവ് സ്റ്റെഫാനോ എതിർത്തിരുന്നു. അദ്ദേഹം മകളുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. അമ്മയുടെ സഹോദരനായ ഒരു അമ്മാവൻ മാത്രമാണ് വിവാഹത്തിൽ സോണിയയുടെ ഭാഗത്ത് നിന്ന് പങ്കെടുത്തതത്രേ.

ഇന്ദിരാ ഗാന്ധിയുടെ വാക്കുകൾ

ഇന്ദിരാ ഗാന്ധിയുടെ വാക്കുകൾ

വിവാഹത്തോടെ ഇരുവരും ഇന്ത്യയിലേക്ക് മടങ്ങി. രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാനായിരുന്നു ഇരുവരും ആഗ്രഹിച്ചത്. രാജീവ് ഗാന്ധി എയർലൈൻ പൈലറ്റായി ജോലി ചെയ്യുകയായിരുന്നു. സോണിയ ഗാന്ധി വീട്ടമ്മയായും കഴിഞ്ഞു. കർക്കശക്കാരിയായ രാഷ്ട്രീയ നേതാവായിരുന്നിട്ട് കൂടി തന്നോട് വളരെ സ്നേഹത്തോടെണ് ഇന്ദിരാ ഗാന്ധി പെരുമാറിയിരുന്നതെന്ന് സോണിയ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.
തന്റെ അമ്മ ഇറ്റലിയിലേക്ക് മടങ്ങിയപ്പോൾ എയർപോർട്ടിൽ നിന്ന് തിരിച്ചെത്തിയ തന്നെ കാത്തുള്ള ഇന്ദിരയുടെ കുറിപ്പിനെ കുറിച്ച് ഒരിക്കൽ അവർ പങ്കുവെയ്ക്കുകയുണ്ടായി. ഞങ്ങൾ എല്ലാവരും നിന്നെ സ്നേഹിക്കുന്നുവെന്നായിരുന്നത്രേ ആ കുറിപ്പ്. ആ വാക്കുകൾ നൽകിയ സന്തോഷവും സ്നേഹവും താൻഒരിക്കലും മറക്കില്ലെന്നും അവർ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.

സോണിയ രാഷ്ട്രീയത്തിലേക്ക്

സോണിയ രാഷ്ട്രീയത്തിലേക്ക്

1980 ജൂൺ 23 ന് രാജീവ് ഗാന്ധിയുടെ ഇളയ സഹോദരൻ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടതോടെയാണ് സോണിയ ഗാന്ധിയുടെ ജീവിതം മാറി മറിയുന്നത്. സംഭവം നടക്കുമ്പോൾ അന്ന് ഇറ്റലിയിലായിരുന്നു ഇരുവരും. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ രാജീവ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചു. 1981 ൽ തിരഞ്ഞെടുപ്പിൽ അമേഠിയിൽനി്നന് ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1984ൽ ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് ശേഷമാണ് സോണിയ ഗാന്ധി രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്നത്. ആ വർഷം രാജീവ് ഗാന്ധിക്ക് വേണ്ടി അമേഠിയിൽ അവർ സഞ്ജീവ് ഗാന്ധിയുടെ ഭാര്യയായിരുന്ന മനേക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചരണം നടത്തി.

പാർട്ടിയിൽ അംഗത്വമെടുത്തു

പാർട്ടിയിൽ അംഗത്വമെടുത്തു

91 ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെയാണ് സോണിയ രാഷ്ട്രീയത്തിൽ സജീവമാകുന്നത്. രാജീവിന്റെ കൊലയ്ക്ക് പിന്നിലെ സോണിയ പാർട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും പ്രധാനമന്ത്രി ആകണമെന്നും മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യത്തോട് സോണിയ മുഖംതിരിക്കുകയായിരുന്നു. തുടർന്ന് പിവി നരസിംഹ റാവു പ്രധാനമന്ത്രിയായി.എന്നാൽ പ്രവർത്തകരുടെ നിരന്തര ആവശ്യത്തെ കണ്ടില്ലെന്ന് നടിക്കാൻ സോണിയയ്ക്ക് കഴിഞ്ഞില്ല. 97 ൽ അവർ ഔദ്യോഗികമായി കോൺഗ്രസിൽ അംഗത്വമെടുത്തു.98 പാർട്ടി അധ്യക്ഷയായി. 99 ൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച സോണിയ അമേഠിയിൽ നിന്ന് വിജയിച്ചു.

Recommended Video

cmsvideo
ഗാന്ധി കുടുംബത്തിന്റെ സ്വത്ത് അന്വേഷിക്കാന്‍ BJP സര്‍ക്കാര്‍ | Oneindia Malayalam
വീണ്ടും ചുമതലയേറ്റു

വീണ്ടും ചുമതലയേറ്റു

1999 ൽ 13-ാമത് ലോക്സഭയുടെ പ്രതിപക്ഷ നേതാവായി..2013 ൽ തുടർച്ചയായി 15 വർഷം കോൺഗ്രസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ആദ്യ വ്യക്തിയായി സോണിയ ഗാന്ധി മാറി. 2017 ലാണ് അവർ മകൻ രാഹുൽ ഗാന്ധിയുടെ കൈകകളിൽ പാർട്ടിയെ ഏൽപ്പിച്ച് പടിയിറങ്ങുന്നത്. എന്നാൽ 2019 ൽ ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയോടെ രാഹുൽ ഗാന്ധി രാജിവെച്ചതോടെ സോണിയ വീണ്ടും കോൺഗ്രസിൻറെ ഇടക്കാല അധ്യക്ഷയായി ചുമതലയേൽക്കുകയായിരുന്നു.

English summary
sonia gandhi's 75 the birthday today; Least known facts about her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X