• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ കളത്തില്‍.. ഇനി കളി മാറും, ബീഹാറില്‍ തന്ത്രം പയറ്റിയത് സോണിയ? ആവേശത്തില്‍ അണികള്‍

Google Oneindia Malayalam News

പാട്‌ന: ബീഹാറില്‍ ബി ജെ പിയെ വീഴ്ത്തി മഹാഗത്ബന്ധന്‍ സര്‍ക്കാരിന് വഴിയൊരുക്കിയത് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടല്‍ എന്ന അവകാശവാദവുമായി കോണ്‍ഗ്രസ്. സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇടനിലക്കാരിയായത് സോണിയ ഗാന്ധിയാണ് എന്നാണ് കോണ്‍ഗ്രസ് എം എല്‍ എ പ്രതിമ ദാസ് ഇന്ത്യാ ടുഡേയോട് പറഞ്ഞത്.

'മഹാഗത്ബന്ധനും ജെ ഡി യുവും തമ്മിലുള്ള സഖ്യം രൂപീകരിക്കുന്നതില്‍ സോണിയ ഗാന്ധി മധ്യസ്ഥയുടെ പങ്ക് വഹിച്ച രീതി എന്നെ വളരെയധികം അഭിമാനിപ്പിക്കുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടപെട്ട് സോണിയ ഗാന്ധി നിര്‍ണായക പങ്ക് വഹിക്കുകയും പുതിയൊരു രൂപീകരണത്തിന് സഹായിക്കുകയും ചെയ്തു, പ്രതിമ ദാസ് പറഞ്ഞു.

ഒരേ പൊളി...ബാത്ത്ടബ്ബില്‍ നിന്ന് അഡാര്‍ പോസുമായി പ്രിയ, കലക്കിയെന്ന് ആരാധകര്‍

1

കൊവിഡ് ബാധിച്ച സോണിയ ഗാന്ധിയെ നിതീഷ് കുമാര്‍ വിളിച്ചതാണ് ബീഹാര്‍ രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയത്. സോണിയാ ഗാന്ധിയുമായുള്ള രാഷ്ട്രീയ സംഭാഷണത്തിനിടെ നിതീഷ് കുമാര്‍ ബി ജെ പി തന്നില്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തെ കുറിച്ച് സൂചിപ്പിക്കുകയും തന്റെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ബി ജെ പി ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു എന്നുമാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2

ബിഹാറിലെ മാറ്റത്തിന് സോണിയാ ഗാന്ധിയോട് അദ്ദേഹം സഹകരണം തേടി. ഇതോടെ രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെടാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. എന്നാല്‍ നിതീഷ് കുമാര്‍ തേജസ്വി യാദവിന് രാഹുല്‍ ഗാന്ധിയോട് സംസാരിക്കാനുള്ള ഉത്തരവാദിത്തം നല്‍കി. തേജസ്വി ഉടന്‍ തന്നെ രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ടു.

3

ഉടനടി പാര്‍ട്ടി സംസ്ഥാന ചുമതലയുള്ള ഭക്ത ചരണ്‍ദാസുമായി രാഹുല്‍ ബന്ധപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ചര്‍ച്ചകള്‍ നടന്ന് ഭരണമാറ്റത്തിനുള്ള തിരക്കഥ തയ്യാറായത്. ബി ജെ പി ക്ക് സര്‍ക്കാരിനെ വീഴ്ത്താന്‍ പറ്റാത്ത വിധത്തില്‍ ഭൂരിപക്ഷം വേണമെന്ന് നിതീഷിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ ഇടതുപക്ഷവും കോണ്‍ഗ്രസും വഴി 164 ല്‍ എത്തുന്നതുവരെ മൗനം പാലിച്ചു. അവസരം കിട്ടിയപ്പോള്‍ തന്നെ അത് നടപ്പാക്കി.

4

അതേസമയം സോണിയ ഗാന്ധിയുടെ ഇടപെടല്‍ കോണ്‍ഗ്രസ് അണികളില്‍ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇ ഡി ചോദ്യം ചെയ്തത് കോണ്‍ഗ്രസ് രാഷ്ട്രീയമായി പ്രതിരോധിച്ചിരുന്നു. ഇതിന് പിന്നാലെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ സോണിയ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ചിരുന്നു.

'അത് ചെയ്യരുത്, നിയമവിരുദ്ധമാണ്...'; ഹൈക്കോടതിയില്‍ നിര്‍ണായക നീക്കവുമായി അതിജീവിത'അത് ചെയ്യരുത്, നിയമവിരുദ്ധമാണ്...'; ഹൈക്കോടതിയില്‍ നിര്‍ണായക നീക്കവുമായി അതിജീവിത

5

പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ പ്രതിപക്ഷ അംഗങ്ങളോടൊപ്പം പ്രതിഷേധിക്കാനും ഒരുവേള സോണിയ ഗാന്ധി ശ്രമിച്ചിരുന്നു. ഇതെല്ലാം കോണ്‍ഗ്രസ് അണികളില്‍ വലിയ ആവേശമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ സോണിയ ഗാന്ധി ബീഹാറിലെ എന്‍ ഡി എ ഭരണത്തിന് അന്ത്യം കുറിക്കാന്‍ ഇടപെട്ടതും അണികളെ ഉത്തേജിപ്പിച്ചു.

6

കഴിഞ്ഞ ദിവസമാണ് ബീഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായും ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ ഡി യുവും ബി ജെ പിയും ഒരുമിച്ച് മത്സരിക്കുകയും ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും നിതീഷ് കുമാറിനെ സഖ്യത്തിന്റെ മുഖ്യമന്ത്രിയാക്കുകയും ചെയ്തിരുന്നു.

7

അന്ന് മുതല്‍ ബി ജെ പി ജെ ഡി യുവിന്റെ സ്വാധീനം നശിപ്പിക്കാനുള്ള ശ്രമം തുടങ്ങുന്നതായി പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ആര്‍ സി പി സിംഗ് പാര്‍ട്ടിയില്‍ നിന്ന് പുറത്തായതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ബി ജെ പിയുമായുള്ള ബന്ധം വഷളാക്കിയതായി ജെ ഡി യു നേതാക്കള്‍ സൂചിപ്പിച്ചു.

8

243 അംഗ ബിഹാര്‍ നിയമസഭയില്‍ ജെ ഡി യുവിന് 45 ഉം ആര്‍ ജെ ഡിക്ക് 79 ഉം എം എല്‍ എമാരാണുള്ളത്. മഹാരാഷ്ട്രയിലെ ശിവസേനയ്ക്കും പഞ്ചാബിലെ ശിരോമണി അകാലിദളിനും ശേഷം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബിജെപി വിടുന്ന മൂന്നാമത്തെ പ്രധാന സഖ്യകക്ഷിയാണ് ജെ ഡി യു.

അതിജീവിതയോട് അനാവശ്യ ചോദ്യം വേണ്ട, മാന്യമായി ഇടപെടണം; വിചാരണ കോടതികളോട് സുപ്രീംകോടതിഅതിജീവിതയോട് അനാവശ്യ ചോദ്യം വേണ്ട, മാന്യമായി ഇടപെടണം; വിചാരണ കോടതികളോട് സുപ്രീംകോടതി

Recommended Video

cmsvideo
  ദേശിയ പതാകയുമായുള്ള ബന്ധം ആഴത്തിലാകണം: PM Modi | *Politics
  English summary
  Sonia Gandhi stepped in to oust BJP in Bihar and pave the way for the Mahagatbandhan government
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X