Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഗാ യുപിഎ ഒരുക്കാന്‍ സോണിയ, ഫോക്കസ് രാഹുല്‍ ഗാന്ധിയില്‍, കമല്‍നാഥിനും ഗെലോട്ടിനും പുതിയ റോള്‍?

ദില്ലി: സോണിയാ ഗാന്ധിയുടെ നിര്‍ണായകമായ പ്രതിപക്ഷ യോഗം നാളെ ദില്ലിയില്‍ നടക്കും. എന്നാല്‍ അടിമുടി തന്ത്രം മാറ്റിയാണ് കോണ്‍ഗ്രസ് ഈ യോഗത്തിന് ഇറങ്ങുന്നത്. കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ക്ക് ആവശ്യമുള്ള പാര്‍ട്ടികളെ ഒപ്പം ചേര്‍ക്കുക കൂടിയാണ് ലക്ഷ്യം. അതേസമയം രാഹുല്‍ ഗാന്ധിയായിരിക്കും ഈ യോഗത്തിന്റെ പ്രധാന അജണ്ടയെന്നാണ് സൂചന.

വലിയൊരു വെല്ലുവിളി കോണ്‍ഗ്രസ് നേരിടുന്നുണ്ട്. അത് പരിഹരിക്കുക കൂടി ഈ യോഗത്തിന്റെ ലക്ഷ്യമാണ്. എന്‍സിപിയും തൃണമൂലും പുതിയ സംസ്ഥാനങ്ങളില്‍ പിടിമുറുക്കുന്നത് കോണ്‍ഗ്രസ് ക്യാമ്പിനെ അസ്വസ്ഥമാക്കുന്നുണ്ട്.

ഓണം പൊടിപൊടിച്ച് ടീം കുടുംബവിളക്ക്; വൈറലായി ആഘോഷ ചിത്രങ്ങള്‍

1

നാളെ വൈകീട്ടാണ് യോഗം നടക്കുന്നത്. വിര്‍ചലായിട്ടാണ് യോഗം. ഉദ്ധവ് താക്കറെയും മമത ബാനര്‍ജിയും യോഗത്തില്‍ പങ്കെടുക്കും. ഒപ്പം മമത ബാനര്‍ജി,വ ശരത് പവാര്‍, എംകെ സ്റ്റാലിന്‍, ഹേമന്ദ് സോറന്‍ എന്നിവരും ഉറപ്പായും പങ്കെടുക്കും. മണ്‍സൂണ്‍ സെഷനില്‍ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം ഉണ്ടായിരുന്നു. അതില്‍ കൂടുതല്‍ പേര്‍ ഉണ്ടാവാനാണ് സാധ്യത. 18 പാര്‍ട്ടിക്ക് വരെ പങ്കെടുത്തേക്കും. രണ്ട് ദിവസം മുമ്പ് വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രൂവല്‍ റേറ്റിംഗ് പ്രതിപക്ഷത്തിന് ഒന്നാകെ വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

2

രാജ്യത്തെ മോദിയുടെ പോപ്പുലാരിറ്റിയെ തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ വിഷയങ്ങള്‍ ബാധിച്ച് തുടങ്ങിയതായിട്ടാണ് കണ്ടെത്തല്‍. പ്രതിപക്ഷം ഒന്നിച്ച് നിന്നാല്‍ ഉറപ്പായും മോദിയെ വെല്ലുവിളിക്കാന്‍ സാധിക്കുമെന്ന് സര്‍വേയില്‍ പറയുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷത്തിന് വിശ്വാസ്യതയുള്ള ഒരു നേതാവ് വേണമെന്ന് ഇവര്‍ പറയുന്നു. ആരായിരിക്കും ആ നേതാവെന്ന കാര്യത്തിലാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന് സംശയം. എല്ലാ പാര്‍ട്ടികളും അവരുടെ നേതാവിനെ പ്രതിപക്ഷ മുഖമായി കാണിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനെ പൊളിക്കുകയാണ് സോണിയാ ഗാന്ധിയുടെ പ്രധാന ലക്ഷ്യം.

3

രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി പദത്തിലേക്ക് നോട്ടമില്ല എന്ന് പ്രതിപക്ഷ പാര്‍ട്ടികളെ ബോധ്യപ്പെടുത്തുകയാണ് ആദ്യ ലക്ഷ്യം. ഇതിലൂടെ എല്ലാവരെയും സഖ്യത്തിലേക്ക് കൊണ്ടുവരാനാവും. പക്ഷേ അങ്ങനെ പദവി വിട്ടുകൊടുക്കുകയുമില്ല. നിശബ്ദമായി 200 സീറ്റ് എന്ന ടാര്‍ഗറ്റിലേക്കാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 100 സീറ്റ് എന്ന ലക്ഷ്യം കോണ്‍ഗ്രസ് നേടിയാല്‍ പോലും അത് മറ്റുള്ളവരെ ബാധിക്കും. കാരണം ഇതിന്റെ പകുതി പോലും നേടുന്ന പാര്‍ട്ടികള്‍ പ്രതിക്ഷ നിരയില്‍ ഇല്ല. ഇവര്‍ക്ക് കോണ്‍ഗ്രസിനെ മറ്റിടങ്ങളില്‍ തോല്‍പ്പിക്കാനും സാധിക്കില്ല. അങ്ങനെ വന്നാല്‍ ഇവരുടെ മോഹവും നടക്കില്ല.

4

മമതാ ബാനര്‍ജിയുടെ ദേശീയ തലത്തിലേക്കുള്ള വളര്‍ച്ചയും ഒപ്പം കപില്‍ സിബലും ജി23 നേതാക്കളും നടത്തുന്ന പ്രതിപക്ഷ മഹാസഖ്യവും സോണിയയെ പഴയ രീതിയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതയാക്കിയിരിക്കുകയാണ്. പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷനില്‍ അടക്കം സോണിയ പങ്കെടുത്തത് ഇവരുടെ ആധിപത്യം തകര്‍ക്കനാണ്. യുപിഎ അധ്യക്ഷ സ്ഥാനം സോണിയ വിട്ടുകൊടുക്കില്ലെന്നാണ് സൂചന. അതിലുപരി കെസി വേണുഗോപാലിന്റെ സ്ഥാനത്തെ ചൊല്ലിയാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ പ്രധാന ഐക്യമില്ലായ്മ നടക്കുന്നത്. സീനിയര്‍ നേതാക്കളെല്ലാം വേണുഗോപാല്‍ മാറണമെന്ന ആവശ്യത്തിലാണ്. രണ്ട് വര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ താല്‍പര്യപ്പെട്ട നേതാവായിരുന്നു വേണുഗോപാല്‍.

5

കെസി വന്നാല്‍ അതോടെ പാര്‍ട്ടി തീര്‍ന്നു എന്ന് നേതാക്കള്‍ ഉറപ്പിച്ചതാണ്. ആ തീരുമാനത്തെ തകര്‍ത്തും ജി23യാണ്. വേണുഗോപാലിന് പകരം ഹിന്ദി സംസാരിക്കുന്ന ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുള്ള നേതാവ് സംഘടനാ ചുമതലയിലേക്ക് വരണമെന്നാണ് സോണിയയുടെയും ആവശ്യം. അഞ്ച് നേതാക്കള്‍ രാഹുലിനെ പരസ്യമായി എതിര്‍ക്കുന്നുണ്ട്. മമത ബാനര്‍ജി, ശരത് പവാര്‍, ലാലു പ്രസാദ് യാദവ്, മുലായം സിംഗ് യാദവ്, ഉദ്ധവ് താക്കറെ എന്നിവരാണ് ഇത്. പുതിയൊരു നേതാവിന് എന്തുകൊണ്ട് ചുമതല നല്‍കുന്നില്ലെന്നാണ് ഇവരുടെ ചോദ്യം. യുപിഎ അധ്യക്ഷ സ്ഥാനം ശരത് പവാറിന് ലഭിക്കാനാണ് ഇപ്പോള്‍ മമതയുടെ ശ്രമം. ഇതിന് ജി23 നേതാക്കളുടെ കട്ട സപ്പോര്‍ട്ടുണ്ട്.

6

രണ്ട് ഓപ്ഷനാണ് സോണിയക്ക് മുന്നിലുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി വരാതിരിക്കുക എന്നതാണ് ആദ്യത്തേത്. പകരം രണ്ട് പേര്‍ ഇപ്പോള്‍ സോണിയയുടെ മുന്നിലുണ്ട്. പ്രതിപക്ഷ നിരയുടെ അഭിപ്രായം കൂടി നാളെ തേടാനാണ് സോണിയയുടെ തീരുമാനം. അശോക് ഗെലോട്ടും കമല്‍നാഥുമാണ് വിശ്വാസ്യതയും ജനപ്രീതിയുമുള്ള ആ നേതാക്കള്‍. ഇവരെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാക്കിയാല്‍ അതോടെ ഈ അഞ്ച് നേതാക്കളും ഉറപ്പായും കോണ്‍ഗ്രസിനെ സഹായിക്കും. ഈ മാറ്റത്തിന് സോണിയ റെഡിയാണ്. രാഹുല്‍ ഗാന്ധിക്കും സമ്മതമാണ്.

7

രാഹുല്‍ പക്ഷേ മുഖം മാറ്റത്തിനാണ് ഒരുങ്ങുന്നത്. ദക്ഷിണേന്ത്യയില്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ് 2019 ആവര്‍ത്തിക്കുമെന്നാണ് ടീം രാഹുല്‍ പറയുന്നത്. കര്‍ണാടകത്തില്‍ സഹായത്തിന് ജെഡിഎസ്സുണ്ടാവും. ടിആര്‍എസ്സിനെയും ജഗനെയും ഒപ്പം നിര്‍ത്താന്‍ മമതയുടെ സഹായമാണ് സോണിയക്ക് വേണ്ടത്. അമേഠിയില്‍ വരുന്ന തിരഞ്ഞെടുപ്പിലും മത്സരിക്കും. പ്രാദേശിക കക്ഷികളുടെ സഹായം ചെറിയ സംസ്ഥാനങ്ങളിലാണ് സോണിയ ലക്ഷ്യമിടുന്നത്. യുപിയില്‍ അഖിലേഷ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ തയ്യാറാണ്. അതേ പോലെ ബംഗാളില്‍ മമതയും സഹായിക്കും. മഹാരാഷ്ട്രയില്‍ എന്‍സിപിയുടെയും ശിവസേനയുടെയും സഹായം നിര്‍ണായമാകും.

ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    Fake screenshot of Rahul Gandhi circulating on social media | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+