ആര്‍എസ്എസിനെ മലര്‍ത്തിയടിച്ച് സോണിയാ ഗാന്ധി; ക്വിറ്റ് ഇന്ത്യ, സ്വാതന്ത്ര്യസമരം...

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഗുജറാത്തില്‍ വിശ്വസ്തന്‍ അഹ്മദ് പട്ടേല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആര്‍എസ്എസിനും ബിജെപിക്കുമെതിരേ രംഗത്ത്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ എതിര്‍ത്ത സംഘടനകള്‍ എന്നു പറഞ്ഞാണ് സോണിയ പാര്‍ലമെന്റില്‍ സംസാരിച്ചത്. ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്തവരെ നാം മറക്കരുതെന്നും സോണിയ ഓര്‍മിപ്പിച്ചു.

Soniagandhi

സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കുമില്ലാത്തവരാണ് ഇത്തരം സംഘങ്ങളെന്നും സോണിയ കുറ്റപ്പെടുത്തി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ.

1942ല്‍ മഹാത്മാ ഗാന്ധി ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയപ്പോള്‍ വിഡി സവര്‍ക്കര്‍ എതിര്‍ത്തിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചാണ് ബിജെപിക്കും ആര്‍എസ്എസിനുമെതിരേ സോണിയാ ഗാന്ധി സംസാരിച്ചത്. എന്നാല്‍ ഏതെങ്കിലും സംഘടനകളുടെ പേര് സോണിയ എടുത്തുപറഞ്ഞില്ല.

സ്വാതന്ത്ര്യ സമരത്തിന് വേണ്ടി ജീവത്യാഗം ചെയ്ത കോണ്‍ഗ്രസ് നേതാക്കളെ സോണിയ അനുസ്മരിച്ചു. നെഹ്‌റു ഏറെ കാലം ജയില്‍ വാസം അനുഭവിച്ചതും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍ വച്ച് മരിച്ചതും സോണിയ എടുത്തുപറഞ്ഞു.

കോണ്‍ഗ്രസ് പ്രക്ഷോഭകര്‍ സമരത്തിനിടെ ഏറെ വെല്ലുവിളികള്‍ നേരിട്ടു. എങ്കിലും അവര്‍ പിന്നോട്ട് പോയില്ലെന്നും സോണിയ ചൂണ്ടിക്കാട്ടി. ഇന്ന് സംവാദങ്ങളും അഭിപ്രായ സ്വാതന്ത്ര്യങ്ങളും നിയന്ത്രിച്ചിരിക്കുയാണ്. രാജ്യത്തെ മതേതരത്വം അപകടത്തിലാണെന്നും ബിജെപിയെ ലക്ഷ്യമിട്ട് സോണിയ കുറ്റപ്പെടുത്തി.

ഗാന്ധിജി ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങുമ്പോള്‍ ഹിന്ദു മഹാസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുയായിരുന്നു സവര്‍ക്കര്‍. സരമത്തെ എതിര്‍ത്ത സര്‍വര്‍ക്കര്‍ ക്വിറ്റ് ഇന്ത്യാ സമരം ബഹിഷ്‌കരിക്കുകയും ചെയ്തുവെന്നാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഗുജറാത്തിലെ തിരഞ്ഞെടുപ്പില്‍ അഹ്മദ് പട്ടേല്‍ ജയിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന് സോണിയ നന്ദി പറഞ്ഞു. ദൈവത്തെ സ്മരിക്കുന്നുവെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

English summary
Congress president Sonia Gandhi took a jab at the BJP without naming it, when she said in the Lok Sabha on Wednesday that "some organisations opposed the Quit India movement".
Please Wait while comments are loading...