Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ ലക്ഷ്ണരേഖ വരച്ച് സോണിയ... ഇനി മൂന്ന് തട്ട് വേണ്ട, പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്!!

ദില്ലി: മധ്യപ്രദേശില്‍ മൂന്ന് തട്ടിലുള്ള പരസ്യ പോരാട്ടത്തിന് വിലക്കിടാന്‍ സോണിയാ ഗാന്ധി. തന്റെ ക്യാമ്പിലുള്ള രണ്ട് പ്രമുഖ നേതാക്കള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് സോണിയ കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. തല്‍ക്കാലത്തേക്ക് പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നാണ് നിര്‍ദേശം. സംസ്ഥാന രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍ ഹൈക്കമാന്‍ഡിന് സാധിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍.

അതേസമയം കമല്‍നാഥിനോട് ജോതിരാദിത്യ സിന്ധ്യയെ കണ്ട് അനുനയ ചര്‍ച്ചകള്‍ നടത്താനും സോണിയ നിര്‍ദേശിച്ചിട്ടുണ്ട്. ദിഗ്വിജയ് സിംഗാണ് ഏറ്റവും പ്രശ്‌നക്കാരനെന്നാണ് റിപ്പോര്‍ട്ട്. സിന്ധ്യ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുകയും, അത് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വെടിനിര്‍ത്തലിന് സോണിയാ ഗാന്ധി നേരിട്ടിറങ്ങിയിരിക്കുന്നത്.

സോണിയ രംഗത്ത്

സോണിയ രംഗത്ത്

നാല് ദിവസമായി മധ്യപ്രദേശ് രാഷ്ട്രീയം സ്തംഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് മൂന്ന് ചേരിയിലായി മാറുകയും ചെയ്തു. ഇതില്‍ കമല്‍നാഥും ജോതിരാദിത്യ സിന്ധ്യയും ദില്ലിയില്‍ ക്യാമ്പ് ചെയ്ത് സമ്മര്‍ദം ചെലുത്തുന്നുണ്ടായിരുന്നു. എന്നാല്‍ സിന്ധ്യ ക്യാമ്പിന്റെ സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന് സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം പറയുകയും ചെയ്തു. ഇതോടെ സിന്ധ്യക്ക് സംസ്ഥാന അധ്യക്ഷ സ്ഥാനം കിട്ടില്ലെന്നും ഉറപ്പായിരിക്കുകയാണ്. പകരം അനുനയ ചര്‍ച്ചകളാണ് സോണിയ മുന്നോട്ട് വെച്ചത്.

കമല്‍നാഥിന് നിര്‍ദേശം

കമല്‍നാഥിന് നിര്‍ദേശം

സംസ്ഥാന അധ്യക്ഷനായി കമല്‍നാഥ് തന്നെ തുടരാനാണ് സോണിയ നിര്‍ദേശിച്ചിരിക്കുന്നത്. അതല്ലെങ്കില്‍ ഒരു വിഭാഗത്തിലും ഇല്ലാത്ത നേതാവിനെ കൊണ്ടുവരണം. നിലവില്‍ അതിന് സാധ്യതയില്ല. കമല്‍നാഥിനോട് സിന്ധ്യയുമായി ചേര്‍ന്ന് പോകാനാണ് സോണിയ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ കിട്ടിയ അവസരം ഇല്ലാതാക്കി, ബിജെപിക്ക് ഭരണം പോകുന്ന അവസ്ഥ ഉണ്ടാക്കരുതെന്നും സോണിയ പറഞ്ഞിട്ടുണ്ട്.

എല്ലാ ചര്‍ച്ചയിലേക്ക്

എല്ലാ ചര്‍ച്ചയിലേക്ക്

പാര്‍ട്ടി നിര്‍ദേശം തെറ്റിക്കുന്നവരെ യാതൊന്നും നോക്കാതെ പുറത്താക്കാനാണ് സോണിയ ലക്ഷ്യമിടുന്നത്. പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ മാത്രം പറയണമെന്നാണ് സോണിയ പറയുന്നത്. നേതാക്കള്‍ക്ക് പൊതുമധ്യത്തില്‍ സംസാരിക്കുന്നതില്‍ മാര്‍നിര്‍ദേശങ്ങള്‍ കഴിഞ്ഞ കമല്‍നാഥ് അധ്യക്ഷനായ രാഷ്ട്രീയകാര്യ സബ് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇത് എംഎല്‍എമാരെയും അറിയിച്ചിട്ടുണ്ട്. ബിജെപിയെ പ്രതിരോധിക്കാനുള്ള നീക്കമാണ് മുന്നിലുള്ള മറ്റൊരു ലക്ഷ്യം.

എന്തുകൊണ്ട് അധ്യക്ഷനില്ല

എന്തുകൊണ്ട് അധ്യക്ഷനില്ല

പാര്‍ട്ടി പിളരുമെന്ന സൂചനയെ തുടര്‍ന്നാണ് പുതിയ അധ്യക്ഷന്‍ വേണ്ടെന്ന് തീരുമാനിച്ചത്. മൂന്ന് വിഭാഗത്തിനും സ്വീകാര്യമായ നേതാവ് വരുമ്പോള്‍ അധ്യക്ഷനെ മാറ്റാമെന്ന് സോണിയ തുറന്ന് പറയുകയും ചെയ്തു. സിന്ധ്യയെ മുന്നില്‍ നിര്‍ത്തി ജാബുവ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനെ നേരിടണമെന്നും നിര്‍ദേശമുണ്ട്. ഇതിനോട് കമല്‍നാഥ് യോജിച്ചിട്ടുണ്ട്. അതേസമയം ദിഗ്വിജയ് സിംഗ് പ്രചാരണത്തിനിറങ്ങില്ല.

യുവനേതാക്കള്‍ വരണം

യുവനേതാക്കള്‍ വരണം

പാര്‍ട്ടിയില്‍ യുവനേതാക്കള്‍ വരണമെന്ന ആവശ്യമാണ് എംഎല്‍എമാര്‍ കമല്‍നാഥിനെ അറിയിച്ചത്. പാര്‍ട്ടിക്കുള്ളില്‍ സിന്ധ്യക്ക് പിന്തുണ വര്‍ധിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം സിന്ധ്യ വിഭാഗത്തിലുള്ള ഉമംഗ് സിംഗാര്‍ ബിജെപി ഏജന്റാണെന്നും ആരോപണമുയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദിഗ്വിജയ് സിംഗ് സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കുന്നുവെന്ന് ആരോപിച്ച് ഉമംഗ് സിംഗാര്‍ സോണിയക്ക് കത്തയച്ചിരുന്നു. ഇത് വിവാദമായിരിക്കുകയാണ്.

വിടാതെ സിംഗ്

വിടാതെ സിംഗ്

ദിഗ്വിജയ് സിംഗ് വിടാതെ പോരാടാനുള്ള തയ്യാറെടുപ്പിലാണ്. അജയ് സിംഗിനെ സംസ്ഥാന അധ്യക്ഷനാക്കുന്നതിനായി സോണിയാ ഗാന്ധിയെ നേരിട്ട് കാണാനാണ് ദിഗ്വിജയ് സിംഗ് ഒരുങ്ങുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ ഉപയോഗിച്ച് ഇത് തടയാന്‍ സിന്ധ്യ ശ്രമിച്ചേക്കും. പാര്‍ട്ടിയില്‍ ദിഗ്വിജയ് സിംഗിന് പ്രാമുഖ്യം വര്‍ധിക്കുന്നത്, കോണ്‍ഗ്രസിന് ഭരണം നഷ്ടമാക്കിയ അവസ്ഥ കൊണ്ടുവരുമെന്ന് നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിന്ധ്യ ഉന്നയിച്ചിരിക്കുകയാണ്. സിംഗിന്റെ മുമ്പത്തെ ഭരണവും ഇതിന് കാരണമായി ഉയര്‍ത്തി കാണിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+