ഇസ്ലാമിൽ ലൗഡ് സ്പീക്കര്‍ നിർബന്ധമല്ല; വിവാദത്തിന് കോടതിയുടെ മറുപടി, മൗലികാവകാശം ലംഘിച്ചു!!!

  • Written By:
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: ഇസ്ലാമില്‍ ബാങ്കുവിളി നിർബന്ധമാണ് എന്നാൽ ലൗഡ് സ്പീക്കറുകൾ നിർബന്ധമല്ലെന്നും ഹൈക്കോടതി. ബാങ്ക് വിളി പരാമര്‍ശത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു പഞ്ചാബ്- ഹരിയാന ഹൈക്കോടതികളാണ് ഇക്കാര്യം വ്യക്തമാക്കിയത്. എംബി ബേദിയുടെ സിംഗിൾ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം. പള്ളികളിൽ ലൗഡ് സ്പീക്കര്‍ ഉപയോഗത്തെ വിമര്‍ശിച്ചുകൊണ്ട് സോനു നിഗത്തിന്റെ ട്വീറ്റുകൾ വിവാദമായതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ സോനു നിഗത്തിനെതിരെ ഹര്‍ജി സമർപ്പിച്ചിട്ടുള്ളത്.

സോനു നിഗം ട്വിറ്ററിൽ നടത്തിയ പരാമർശം മുസ്ലിം സമുദായത്തിന്‍റെ മൗലികാലവകാശങ്ങളെ ലംഘിക്കുന്നതാണെന്നും, മതപരമായ കാര്യങ്ങള്‍ പിന്തുടരാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നുണ്ടെന്നും, സോനു നിഗത്തിന്‍റെ പ്രസ്താവന ഒരുവിഭാഗം ജനങ്ങളുടെ മതപരമായ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണെന്നുമാണ് ഹർജിക്കാരൻ ഉന്നയിക്കുന്ന അവകാശവാദം.

ഹർജിക്കാരനെതിരെ കോടതി

ഹർജിക്കാരനെതിരെ കോടതി

ഹർജി സമർപ്പിച്ചത് മോശമായെന്നും ജനശ്രദ്ധ നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും ജസ്റ്റിസ് ബേദി ചൂണ്ടിക്കാണിച്ചു. ഏപ്രിലിലായിരുന്നു സോനു നിഗത്തിന്‍റെ ബാങ്ക് വിളി വിവാദത്തെക്കുറിച്ചുള്ള ട്വീറ്റ് വൈറലായത്.

മൗലികാവകാശം ലംഘിച്ചു

മൗലികാവകാശം ലംഘിച്ചു

ബോളിവുഡ് ഗായകന്റെ ട്വീറ്റ് മുസ്ലിം സമുദായത്തിന്‍റെ മൗലികാലവകാശങ്ങളെ ലംഘിക്കുന്നതാണെന്നും, മതപരമായ കാര്യങ്ങള്‍ പിന്തുടരാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നുണ്ടെന്നും, സോനു നിഗത്തിന്‍റെ പ്രസ്താവന ഒരുവിഭാഗം ജനങ്ങളുടെ മതപരമായ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണെന്നുമാണ് ഹർജിക്കാരൻ ഉന്നയിക്കുന്ന അവകാശവാദം. ഹരിയാനയിലെ സോനിപ്പത്തിലുള്ള ആസ് മുഹമ്മദാണ് സോനു നിഗത്തിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്.

ഉറക്കം നഷ്ടമാവുന്നു

ഉറക്കം നഷ്ടമാവുന്നു

മുസ്ലീം അല്ലാത്ത താൻ ദിവസവും ഉറക്കം ഉണരുന്നത് ബാങ്കുവിളി കേട്ടിട്ടാണ്. ഇത് തന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നുവെന്നും താരം പരാതിപ്പെടുന്നു. പള്ളികളില്‍ നിന്ന് രാവിലെ തന്നെ ബാങ്ക് വിളിയ്ക്കുന്നത് തന്റെ ഉറക്കം നഷ്ടപ്പെടുന്നുവെന്നും സോനു നിഗം പറഞ്ഞിരുന്നു.

മതം സ്ഥാപിച്ചപ്പോൾ വൈദ്യുതി ഇല്ലായിരുന്നു

മതം സ്ഥാപിച്ചപ്പോൾ വൈദ്യുതി ഇല്ലായിരുന്നു

പ്രവാചകനായ മുഹമ്മദ് നബി ഇസ്ലാം മതം സ്ഥാപിയ്ക്കുമ്പോള്‍ വൈദ്യുതി ഇല്ലായിരുന്നെന്ന് സോനു പറയുന്നു. തോമസ് ആല്‍വ എഡിസണ്‍ വൈദ്യുതി കണ്ടുപിടിച്ചത് മുതലാണ് ഇത്തരം ആരാധനാ ക്രമങ്ങല്‍ തുടങ്ങിയത് എന്നാണ് സോനുവിന്റെ വിമര്‍ശനം.

 ഇസ്ലാമിനെതിരല്ല

ഇസ്ലാമിനെതിരല്ല

ബാങ്കുവിളി സംബന്ധിച്ച ട്വീറ്റ് വിവാദമായതോടെ താൻ ഇസ്ലാമിനെതിരല്ലെന്നും ബാങ്കുവിളിയെയും ഭജനയെയും എതിര്‍ക്കുന്നില്ലെന്നും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിനെതിരയായിരുന്നു തന്റെ പ്രതികരണമെന്നുമാണ് സോനു നിഗത്തിന്റെ വിശദീകരണം.

English summary
Rejecting a petition filed against Bollywood Singer Sonu Nigam for criticising sermons from the loudspeakers, the Punjab and Haryana High Court has said that Azaan is an integral part of Islamic worship and not loudspeakers.
Please Wait while comments are loading...