ബാങ്കുവിളി വിവാദം; സോനു നിഗം തലമൊട്ടയടിച്ചു; 10 ലക്ഷം നല്‍കില്ലെന്ന് മുസ്ലീം പുരോഹിതന്‍

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ബാങ്കുവിളിയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ബോളിവുഡ് ഗായകന്‍ സോനു നിഗം തല മൊട്ടയടിച്ചു. പഞ്ചിമ ബംഗാളിലെ ഒരു മുസ്ലീം പുരോഹിതന്‍ സോനു നിഗമിന്റെ തലമൊട്ടയടിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് താന്‍ സ്വയം മൊട്ടയടിക്കുമെന്നും പണം നല്‍കണമെന്നും പറഞ്ഞാണ് ഗായകന്‍ മൊട്ടയടിച്ചത്.

എന്നാലിപ്പോള്‍, തന്റെ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ് ഖാദിരി. തലമൊട്ടയടിച്ച് ഷൂ കൊണ്ടുള്ള മാല കഴുത്തില്‍ ചുറ്റി ഇന്ത്യ ചുറ്റിയടിച്ചാലാണ് പണം നല്‍കുകയെന്നാണ് താന്‍ പറഞ്ഞതെന്നാണ് ഖാദിരിയുടെ വാദം. അതുകൊണ്ടുതന്നെ ഗായകന് പണം നല്‍കില്ലെന്നും പുരോഹിതന്‍ വ്യക്തമാക്കി.

sonu-nigam

ബാങ്കുവിളി കേട്ട് രാവിലെ ഉണരേണ്ടിവരുന്നെന്നും താന്‍ മുസ്ലീം അല്ലെങ്കിലും തന്നെ അതിന് നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്നുമുള്ള സോനു നിഗമിന്റെ ട്വീറ്റ് ആണ് വിവാദത്തിനിടയാക്കിയത്.. ബാങ്കുവിളിയായാലും അമ്പലത്തിലെ ഭജനയായാലും ലൗഡ് സ്പീക്കറില്‍ കേള്‍പ്പിക്കുന്നത് ഉചിതമല്ലെന്നും പിന്നീട് നടന്‍ വിശദീകരിച്ചു.

ഇതിനെതിരെയാണ് ഖാദിരി വാഗ്ദാനവുമായി രംഗത്തെത്തിയത്. സോനുവിനെതിരെ ബോളിവുഡിനകത്തും പുറത്തും വിമര്‍ശനവുമുണ്ടായി. എന്നാല്‍ ഗായകനെ അനുകൂലിച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തിയതോടെ ഇരുവിഭാഗങ്ങളിലായി വിവാദം കൊഴുക്കുകയാണ്.


English summary
Sonu Nigam shaves head, but Bengal cleric says he won’t get Rs 10 lakh
Please Wait while comments are loading...