കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കുളളിലെ വിമാന യാത്രകളും എളുപ്പമാവില്ല!! ആധാറോ പാസ്പോര്‍ട്ടോ ഇല്ലെങ്കില്‍ വലയും!!

യാത്രക്കാരെ കൃത്യമായി കണ്ടെത്തുന്നതിനാണ് ഇതെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ വിശദീകരണം. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ വിമാനയാത്രയ്ക്ക് അനുവദിക്കാതിരിക്കാനാണ് ഇതെന്നും സൂചനകളുണ്ട്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ഇന്ത്യയ്ക്കുള്ളിലും ഇനി അത്ര എളുപ്പത്തില്‍ വിമാന യാത്ര നടത്താനാവില്ല. ഇനി മുതല്‍ രാജ്യത്തിനകത്ത് വിമാന യാത്ര നടത്തുന്നതിന് പാസ്‌പോര്‍ട്ടോ ആധാര്‍ നമ്പറോ നിര്‍ബന്ധമായും വേണ്ടി വരും. വ്യോമയാന മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ തന്നെ ഇത് നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിക്കുന്നു.

യാത്രക്കാരെ കൃത്യമായി കണ്ടെത്തുന്നതിനാണ് ഇതെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ വിശദീകരണം. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ വിമാനയാത്രയ്ക്ക് അനുവദിക്കാതിരിക്കാനാണ് ഇതെന്നും സൂചനകളുണ്ട്.

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ആധാര്‍ നമ്പറോ പാസ്‌പോര്‍ട്ട് നമ്പറോ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ തീരുമാനത്തിന്റെ കരടില്‍ പൊതുജനാഭിപ്രായം ആരായുന്നതിന് അടുത്തയാഴ്ച ഇത് ജനങ്ങളിലേക്ക് എത്തിക്കും. ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ജനങ്ങള്‍ക്ക് 30 ദിവസത്തെ സമയവും നല്‍കും.

plane

ജൂണിലോ, ജൂലൈയിലോ ഇത് നടപ്പാക്കുമെന്നാണ് അറിയുന്നത്. അന്താരാഷ്ട്ര യാത്രകള്‍ക്ക് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കൈമാറിക്കൊണ്ട് യാത്രക്കാരെ തിരിച്ചറിയുന്നുണ്ട്. ഈ രീതി ആഭ്യന്തര ബുക്കിങിലും ഉപയോഗിക്കുകയാണ്.

കുറ്റകൃത്യത്തിന്‍റെ തോത് അനുസരിച്ച് യാത്രക്കാരെ നാലായി തിരിച്ചായിരിക്കും യാത്രവിലക്ക് ഏര്‍പ്പെടുത്തുക. നിലവില്‍ ആഭ്യന്തര യാത്രയ്ക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ല. യാത്രക്കാരെ തിരിച്ചറിയുന്നതിനും മാര്‍ഗങ്ങളില്ല.

ഓരോ എയര്‍ലൈന്‍സിനും മോശം പെരുമാറ്റമുള്ള യാത്രക്കാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ അവരുടേതായ രീതി ഉണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതിനിടെ എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക് വാദിന്റെ യാത്ര വിലക്ക് നീക്കണമെന്ന് എയര്‍ ഇന്ത്യയോട് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടത് വിവാദമായിരിക്കുകയാണ്.

English summary
the next two to three months, you will need to give either your passport or Aadhaar number to fly even within India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X