കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് 15 സീറ്റില്ല.... ഭാവിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാവില്ലെന്ന് സമാജ് വാദി പാര്‍ട്ടി!

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സഖ്യത്തിനില്ല. പരസ്യമായി സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ദില്ലിക്ക് പിന്നാലെ കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്ന തിരിച്ചടി കൂടിയാണിത്. കോണ്‍ഗ്രസ് ശക്തമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ മണ്ഡലങ്ങള്‍ പലതും എസ്പിയുടെ സിറ്റിംഗ് സീറ്റുകളാണ്. ഇതിന്റെ അമര്‍ഷവും അഖിലേഷ് യാദവിനുണ്ട്.

അതേസമയം എന്ത് വില കൊടുത്തും ബിജെപിക്കും എസ്പി ബിഎസ്പി സഖ്യത്തിനെതിരെ പോരാടാനാണ് രാഹുലിന്റെ നിര്‍ദേശം. ചര്‍ച്ചകള്‍ ഇരുപാര്‍ട്ടികള്‍ക്കും മുന്‍തൂക്കം നല്‍കുന്ന രീതിയില്‍ വരുന്നതിനെ രാഹുല്‍ എതിര്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് ജോതിരാദിത്യ സിന്ധ്യയും പ്രിയങ്ക ഗാന്ധിയും ഇതോടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. പ്രാദേശിക തലത്തില്‍ നീക്കുപോക്കുകള്‍ വേണ്ടെന്നും നിര്‍ദേശമുണ്ട്.

കോണ്‍ഗ്രസിന്റെ പ്രഖ്യാപനം

കോണ്‍ഗ്രസിന്റെ പ്രഖ്യാപനം

കോണ്‍ഗ്രസ് 15 സീറ്റുമായി എസ്പി ബിഎസ്പി സഖ്യത്തിലേക്ക് എത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. റായ്ബറേലിയിലും അമേത്തിയും ഒഴികെ 13 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് എസ്പി ബിഎസ്പി സഖ്യത്തില്‍ ഇല്ലെന്നും, ഒറ്റയ്ക്കാണ് മത്സരിക്കുന്നതെന്നും ജോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. കോണ്‍ഗ്രസ് സഖ്യത്തിലുണ്ടെന്നും രണ്ട് സീറ്റുകള്‍ അവര്‍ക്കായി മാറ്റിവെച്ചിട്ടുണ്ടെന്നായിരുന്നു അഖിലേഷ് പറഞ്ഞത്. കോണ്‍ഗ്രസ് വേണമെങ്കില്‍ എസ്പിക്ക് രണ്ട് മൂന്ന് സീറ്റുകള്‍ നല്‍കാമെന്നും സിന്ധ്യ പരിഹസിച്ചു.

എസ്പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക

എസ്പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക

സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസിനോടുള്ള നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. 9 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ നാല് സീറ്റുകള്‍ യാദവ കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് നല്‍കിയത്. ഇവിടെ കോണ്‍ഗ്രസും ശക്തമായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇതോടെ ഭാവിയില്‍ ഒരിക്കലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാവില്ലെന്ന സൂചനയാണ് അഖിലേഷ് നല്‍കുന്നത്. 2017ലെ യുപി തിരഞ്ഞെടുപ്പിലുണ്ടായ സൗഹൃദത്തില്‍ ഇതോടെ വിള്ളല്‍ വീണിരിക്കുകയാണ്.

നാല് മണ്ഡലങ്ങള്‍

നാല് മണ്ഡലങ്ങള്‍

ബദ്വാനില്‍ അഖിലേഷിന്റെ ബന്ധു ധര്‍മേന്ദ്ര യാദവാണ് മത്സരിക്കുന്നത്. ബഹ്‌റൈച്ചില്‍ ഷബീര്‍ ബാല്‍മീകിയും മത്സരിക്കുന്നുണ്ട്. ഇത് രണ്ടും എസ്പിയുടെ കോട്ടകളാണ്. ബഹ്‌റൈച്ചില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സാവിത്രി ഭായ് ഫൂലെയെ ആണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഫൂലെ നേരത്തെ എസ്പിയില്‍ ചേര്‍ന്ന് ഇവിടെ നിന്ന് മത്സരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അഖിലേഷ് ഇവരെ തള്ളിയിരുന്നു. ഇതോടെ പോരാട്ടം അഖിലേഷിനെ തോല്‍പ്പിക്കാനാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

ദളിത് വോട്ടുകള്‍ ഭിന്നിക്കും

ദളിത് വോട്ടുകള്‍ ഭിന്നിക്കും

എസ്പിയെയും ബിഎസ്പിയെയും തകര്‍ക്കാന്‍ കോണ്‍ഗ്രസ് മുന്നില്‍ കാണുന്ന വജ്രായുധമാണ് സാവിത്രി ഭായ് ഫൂലെ. ഇരുവരുടെയും വോട്ടുബാങ്കായ ദളിതുകളെ ഭിന്നിപ്പിക്കാന്‍ ഇവരുടെ സാന്നിധ്യം കൊണ്ട് സാധിക്കും. പ്രിയങ്ക ഏറ്റവും അടുപ്പം പുലര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയും ഭൂലെയാണ്. ഇവര്‍ക്ക് മികച്ച പദവികള്‍ നല്‍കി ഒപ്പം നിര്‍ത്താനാണ് ശ്രമം. ദളിതുകളില്‍ വോട്ടുകളില്‍ പകുതി ലഭിച്ചാല്‍ 2009ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് നേടാനാവും.

പോരാട്ടം ഇങ്ങനെ

പോരാട്ടം ഇങ്ങനെ

കോണ്‍ഗ്രസ് 2009ല്‍ വിജയിച്ച ഖേരിയില്‍ എസ്പി വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുകയാണ്. ഇവിടെ ഫലം മാറി മറിയാം. ബിഎസ്പിയുടെ കരുത്തുറ്റ കോട്ടയായി അക്ബര്‍പൂരില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതോടെ പ്രാദേശിക തലത്തില്‍ എസ്പിയുടെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ തമ്മിലുള്ള ധാരണ തെറ്റിയിരിക്കുകയാണ്. ഇവര്‍ തമ്മില്‍ ഇനി ഒരിക്കലും ഒരുമിച്ച് മത്സരിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

മായാവതിയെ തളയ്ക്കാന്‍....

മായാവതിയെ തളയ്ക്കാന്‍....

മായാവതിയെ തളയ്ക്കാന്‍ പ്രിയങ്ക ഗാന്ധിക്കാണ് ചുമതല. ബിഎസ്പിയുടെ ശക്തികേന്ദ്രങ്ങളില്‍ ബൂത്ത് തല പ്രവര്‍ത്തനം പ്രിയങ്ക ആരംഭിച്ചിട്ടുണ്ട്. നിരവധി ബിഎസ്പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് ഉടനെ എത്തും. അതേസമയം മായാവതി തളയ്ക്കാന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ സഖ്യവും കോണ്‍ഗ്രസ് ഉണ്ടാക്കും. ദളിത് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ എസ്പി ബിഎസ്പി സഖ്യത്തെ പിന്തുണയ്ക്കില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേരത്തെ നിലപാടെടുത്തതാണ്.

കളി ഇനി കാര്യം

കളി ഇനി കാര്യം

കോണ്‍ഗ്രസ് ഒരു വിട്ടുവീഴ്ച്ചയ്ക്കും ഇല്ലെന്ന് പ്രഖ്യാപിച്ചതോടെ കളി കാര്യമായിരിക്കുകയാണ്. സാധ്യമായ എല്ലാ ജാതി-മത കക്ഷികളെയും കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ് പോരിനിറങ്ങുന്നത്. രാഹുല്‍ രണ്ട് സൈന്യാധിപന്‍മാരെ ഈ പ്രശ്‌നം മുമ്പേ തന്നെ മുന്നില്‍ കണ്ടാണ് ഇറക്കിയത്. ഹിന്ദു കക്ഷികളുമായി ജോതിരാദിത്യ സിന്ധ്യക്ക് നല്ല അടുപ്പമുണ്ട്. ഇത് ഹിന്ദു വോട്ടുകളെ ഭിന്നിക്കുന്നത് എളുപ്പമാകും. അതേസമയം ദളിത്, മുസ്ലീം വോട്ടര്‍മാരില്‍ പ്രിയങ്കയല്ലാതെ മറ്റൊരു ചോയ്‌സില്ല. കോണ്‍ഗ്രസ് 2009ന് സമാനമോ അതിന് മുകളിലോ ഉള്ള വിജയം നേടാനുള്ള ചിത്രമാണ് തെളിയുന്നത്.

യുപിയില്‍ തരംഗമായി പ്രിയങ്ക മാജിക്ക്, 4 ആഴ്ച്ചയില്‍ പാര്‍ട്ടിയിലെത്തിയത് 10 ലക്ഷം പ്രവര്‍ത്തകര്‍യുപിയില്‍ തരംഗമായി പ്രിയങ്ക മാജിക്ക്, 4 ആഴ്ച്ചയില്‍ പാര്‍ട്ടിയിലെത്തിയത് 10 ലക്ഷം പ്രവര്‍ത്തകര്‍

English summary
sp complicates any future understanding with congress in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X