Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തി പ്രശസ്തയായി: പൂജ ശുക്ലയെ സ്ഥാനാർത്ഥിയാക്കി എസ്പി

ലഖ്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുനേരെ കരിങ്കൊടി വീശിയതിലൂടെ പ്രശസ്തയായ 25 കാരി പൂജ ശുക്ല ഉത്തർപ്രദേശിന്റെ മുഖ്യധാര രാഷ്ട്രത്തിലേക്ക്. അഖിലേഷ് യാദവ് നയിക്കുന്ന എസ്പിയുടെ ടിക്കറ്റില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടാണ് പൂജ ശുക്ലയുടെ രാഷ്ട്രീയ പ്രവേശനം.

"ജനാധിപത്യ പ്രതിഷേധം" എന്ന പേരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ നടത്തിയ പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റിലായ പ്രിയങ്ക ജയിലില്‍ അടക്കപ്പെടുകയും ചെയ്തിരുന്നു. ലഖ്‌നൗ നോർത്തിൽ നിന്നാണ് സമാജ്‌വാദി പാർട്ടി (എസ്‌പി) പൂജ ശുക്ലയെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. എസ് പി ഏറെ പ്രതീക്ഷവെക്കുന്ന മണ്ഡലത്തിലൊന്നാണ് ലഖ്‌നൗ നോർത്ത്.

പൂജ ശുക്ലയുടെ പ്രശസ്തമായ പ്രതിഷേധം

2017 ജൂണിലായിരുന്നു പൂജ ശുക്ലയുടെ പ്രശസ്തമായ പ്രതിഷേധം. തന്റെ സുഹൃത്തുക്കളായ മറ്റ് 10 പേർക്കൊപ്പം ലഖ്‌നൗ യൂണിവേഴ്‌സിറ്റി റോഡിൽ ആദിത്യനാഥിന്റെ വാഹനവ്യൂവം തടയാൻ ശ്രമിച്ചുകൊണ്ട് സർക്കാർ നയങ്ങൾക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിക്കുകയായിരുന്നു പൂജ ശുക്ല . 2017 ജൂൺ 7-ന് 'ഹിന്ദി സ്വരാജ് ദിവസ്' പരിപാടിയിൽ പങ്കെടുക്കാൻ യോഗി ലഖ്‌നൗ യൂണിവേഴ്‌സിറ്റി കാമ്പസിലേക്ക് പോകുമ്പോൾ, ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ ( എ ഐ എസ് എ), സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ് എഫ് ഐ), സമാജ്‌വാദി ഛത്രസഭ എന്നിവയിൽ അഫിലിയേറ്റ് ചെയ്ത വിദ്യാർത്ഥികൾ റോഡിൽ കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വാഹനവ്യൂഹം തടയുകയും കരിങ്കൊടി കാണിക്കുകയും സംസ്ഥാന സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു"- അന്നത്തെ സംഭവം ഓർത്തെടുത്തുകൊണ്ട് പൂജ ശുക്ല പറഞ്ഞു.

സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി പ്രിയ പി വാര്യർ: വൈറലായി പുതിയ ചിത്രങ്ങള്‍

സംഭവത്തിന്റെ പിറ്റേ ദിവസം പൊലീസ് ഞങ്ങളെ അറസ്റ്റുചെയ്ത്

സംഭവത്തിന്റെ പിറ്റേ ദിവസം പൊലീസ് ഞങ്ങളെ അറസ്റ്റുചെയ്ത് ജയിലിലേക്ക് അയച്ചു. പ്രതിഷേധിക്കാൻ ജനാധിപത്യ മാർഗങ്ങൾ സ്വീകരിച്ചിട്ടും ഞങ്ങള്‍ക്ക് നേരിട്ടത് ദുരനുഭവമാണ്. ഞങ്ങൾ അറസ്റ്റിലാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, എന്നാൽ ശരിയ്‌ക്കായി പോരാടുന്നതിലുള്ള എന്റെ വിശ്വാസം അത് വീണ്ടും അതിലൂടെ ഉറപ്പിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു.

20 ദിവസത്തിന് ശേഷം ജയിൽ മോചിതയായ പൂജ ശുക്ല

20 ദിവസത്തിന് ശേഷം ജയിൽ മോചിതയായ പൂജ ശുക്ല എസ്പിയുടെ സമുന്നതനായ നേതാവായ മുലായം സിംഗ് യാദവിനെ കാണുകയും പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ സമാജ്‌വാദി ഛത്ര സഭയുടെ മുഖമാകുകയും ചെയ്യുകയായിരുന്നു. 'മുലായം സിംഗ് യാദവിന്റെ രാഷ്ട്രീയ പോരാട്ടവും അഖിലേഷ് യാദവിന്റെ നയങ്ങളും എന്നെ ആകർഷിച്ചുവെന്നായിരുന്നു എന്തുകൊണ്ട് എസ്പിയില്‍ ചേരാന്‍ തീരുമാനിച്ചുവെന്ന ചോദ്യത്തിന് നേരത്തെ പ്രിയങ്ക നല്‍കിയ ഉത്തരം.

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ ഒരു ചെറുപ്പക്കാരി

കൂടാതെ, വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ ഒരു ചെറുപ്പക്കാരിയെന്ന നിലയിൽ, എസ്പിയെ ജനാധിപത്യ മൂല്യങ്ങളോട് കൂടുതൽ അടുപ്പിക്കുന്നതായി ഞാൻ കാണുന്നു. എന്നാല്‍ മറുവശത്ത് ബി ജെ പിയും അതിന്റെ അനുയായികളും ഇതിന് നേർവിപരീതമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും പൂജ ശുക്ല കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
    Union Budget 2022 is step towards making modern India: PM Modi | Oneindia Malayalam
    ബി ജെ പി സർക്കാർ പാസാക്കിയത്

    "അധികാരത്തിൽ വന്നതു മുതൽ, പൗരത്വ ഭേദഗതി നിയമവും (സിഎഎ) കാർഷിക നിയമങ്ങളും പോലുള്ള ജനാധിപത്യവിരുദ്ധമായ നിയമങ്ങളാണ് ബി ജെ പി സർക്കാർ പാസാക്കിയത്. ഇത്തരം നിയമങ്ങൾ പിൻവലിക്കാൻ സർക്കാരിനെ നിർബന്ധിക്കുന്നതിനുള്ള ഏക മാർഗം ജനാധിപത്യ പ്രതിഷേധങ്ങളാണ്. എന്നാൽ ജനങ്ങളുടെ പ്രതിഷേധത്തിന്റെ അവകാശം തടയാനാണ് ബി ജെ പി ശ്രമിക്കുന്നത്" -പ്രിയങ്ക ശുക്ല പറഞ്ഞു. അതേസമയം, എസ്പി പൂജ ശുക്ലയ്ക്ക് ടിക്കറ്റ് നൽകിയപ്പോൾ, പ്രതിഷേധത്തിലൂടെ അറിയപ്പെട്ട മറ്റൊരു വ്യക്തിയായ സദഫ് ജാഫറിനെ കോൺഗ്രസ് പാർട്ടി ലഖ്‌നൗ സെൻട്രലിൽ നിന്ന് സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+