യുപി തദ്ദേശ തിരഞ്ഞെടുപ്പ് ബിജെപിക്ക് തിരിച്ചടി: സമാജ് വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി

  • Posted By: Desk
Subscribe to Oneindia Malayalam

ലഖ്നൊ: യുപി തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലം പിന്നാലെ ബിജെപിക്കെതിരെ ആരോപണവുമായി യുപിയിലെ സമാജ്‌വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി. തദ്ദേശ തിരഞ്ഞെടുപ്പ് ബിജെപിക്ക് തിരിച്ചടിയാണന്ന വാദവുമായാണ് സമാജ് വാദി പാര്‍ട്ടി നേതാവ് രാജേന്ദ്ര ചൗധരി രംഗത്തെത്തിയത്.

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി അധികാരത്തില്‍ വരില്ലെന്ന് മായാവതി

മായാവതിക്കും അഖിലേഷ് യാദവിനും പിന്നാലെയാണ് ആരോപണവുമായി രാജേന്ദ്ര ചൗധരിയും രംഗത്തെത്തിയത്. യുപി തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം ബിജെപിക്കെതിരെ ആരോപണവുമായി ബിഎസ്പി നേതാവ് മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്ത് വന്നിരുന്നു.

sp

75 ജില്ലകളില്‍ 16 ഇടത്ത് മാത്രമാണ് മുന്‍സിപ്പള്‍ കോര്‍പ്പറേഷന് തിരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ട് തന്നെ ഫലങ്ങളുടെ പകുതി മാത്രമാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നതെന്ന് രാജേന്ദ്ര ചൗധരി പറഞ്ഞു. മേയര്‍, ചെയര്‍പഴ്‌സന്‍ സ്ഥാനത്തേക്കുള്ള 652 സീറ്റുകളില്‍ 470ലും ബിജെപി തോറ്റു. കോര്‍പറേഷന്‍, പഞ്ചായത്ത്, നഗരപഞ്ചായത്ത് എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 9,812 ഇടങ്ങളിലും ബിജെപി പരാജയപ്പെട്ടതെന്നും രാജേന്ദ്ര ചൗധരി കൂട്ടിച്ചേര്‍ത്തു.

ഓഖി ദുരന്തമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

കഴിഞ്ഞ ദിവസം പുറത്ത് വന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ 16 കോര്‍പറേഷനുകളില്‍ 14 ഇട്തതും ബിജെപിയാണ് വിജയിച്ചത്. ബിഎസ്പി 2 കോര്‍പറേഷനുകള്‍ കൊണ്ടുപോയപ്പോള്‍ അഖിലേഷ് യാദവിന്റെ എസ്പിക്കും, കോണ്‍ഗ്രസിനും കോര്‍പ്പറേഷനുകളില്‍ ഭരണത്തിലെത്താന്‍ സാധിച്ചിരുന്നില്ല.

English summary
up samajwadi party spokesman rajesh chowdary against bjp after result of local body elections in up. rajesh chowdary says bjp got rebound in up local body elections

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്