കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് നിങ്ങളുടെ സ്വഭാവം.. ലങ്കക്ക് ഇപ്പോള്‍ വേണ്ടത് പിന്തുണയാണ്; സൈനിക കപ്പലിനെ ചൊല്ലി ഇന്ത്യ- ചൈന വാക്‌പോര്‌

Google Oneindia Malayalam News

ന്യൂദല്‍ഹി: ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്ത് എത്തിയ ചൈനീസ് സൈനിക കപ്പലുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ വാക്‌പോര്. ശ്രീലങ്കയിലെ ചൈനീസ് അംബാസഡര്‍ ക്വി ഷെന്‍ഹോങ്ങിന്റെ പരാമര്‍ശമാണ് വാക്പോരിന് തുടക്കമിട്ടത്. ബാലിസ്റ്റിക് മിസൈലും സാറ്റലൈറ്റ് ട്രാക്കിംഗ് ഷിപ്പുമായ 'യുവാന്‍ വാങ് 5' ഹമ്പന്‍ടോട്ട തുറമുഖത്ത് ഡോക്ക് ചെയ്യുന്നതില്‍ ഇന്ത്യ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.

ഇതിനെതിരെ ഒരു ചൈനീസ് ദിനപത്രത്തിലെ ലേഖനത്തില്‍, ഒരു തെളിവുമില്ലാതെ സുരക്ഷാ ആശങ്കകള്‍ എന്ന് വിളിച്ച് 'ബാഹ്യ തടസ്സം' സൃഷ്ടിക്കുന്നത് ശ്രീലങ്കയുടെ പരമാധികാരത്തിലും സ്വാതന്ത്ര്യത്തിലും ഉള്ള ഇടപെടല്‍ ആണെന്ന് ആണ് ക്വി ഷെന്‍ഹോങ്ങ് പറഞ്ഞത്. ദ്വീപ് രാഷ്ട്രത്തിനെതിരായ ആക്രമണത്തിന്റെ ചരിത്രത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

ASA

എന്നാല്‍ അടിസ്ഥാന നയതന്ത്ര മര്യാദകള്‍ ലംഘിച്ചതിന് ക്വി ഷെന്‍ഹോങ്ങിനെതിരെ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ രംഗത്തെത്തി. ശ്രീലങ്കയുടെ 'വടക്കന്‍ അയല്‍ക്കാരനെക്കുറിച്ചുള്ള ചൈനീസ് നയതന്ത്രജ്ഞന്റെ കാഴ്ചപ്പാട് സ്വന്തം രാജ്യം എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തലയില്‍ ടവല്‍, കൂളിംഗ് ഗ്ലാസ് പിന്നെ ക്യാപ്റ്റന്‍ ജാക്ക് സ്പാരോയും ഉണ്ട്..; ഫ്രീക്ക് ലുക്കില്‍ ശ്വേത മേനോന്‍

ഞങ്ങള്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കുന്നു, ഇന്ത്യ വളരെ വ്യത്യസ്തമാണ്, അദ്ദേഹംപ്രതികരണത്തില്‍ പറഞ്ഞു. ചെറിയ രാജ്യങ്ങളെ സംബന്ധിച്ച് കടത്തിന് പ്രേരിപ്പിക്കുന്ന അജണ്ടകള്‍ വലിയ വെല്ലുവിളിയാണെന്നും സമീപകാല സംഭവവികാസങ്ങള്‍ ഒരു ജാഗ്രതയാണെന്നും ഹൈക്കമ്മീഷന്‍ ചൈനയെ കുറ്റപ്പെടുത്തി.

'അയാളങ്ങനെ ചെയ്തപ്പോള്‍ അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല.. അതില്‍ വിഷമമുണ്ട്'; ദുരനുഭവം പങ്കുവെച്ച് അനശ്വര'അയാളങ്ങനെ ചെയ്തപ്പോള്‍ അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല.. അതില്‍ വിഷമമുണ്ട്'; ദുരനുഭവം പങ്കുവെച്ച് അനശ്വര

1948 ന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയില്‍ ശ്രീലങ്ക പിരിമുറുക്കം അനുഭവിക്കുകയാണ്. ആ സമയത്ത് മറ്റൊരു രാജ്യത്തിന്റെ അജണ്ടയെ സേവിച്ച് അനാവശ്യ സമ്മര്‍ദ്ദമോ അനാവശ്യ വിവാദങ്ങളോ അല്ല മറിച്ച് പിന്തുണയാണ് ശ്രീലങ്കയ്ക്ക് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിനെതിരെ ആദം അയൂബ്; ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിനെതിരെ പോരാടണംആര്‍.എസ്.എസിനെതിരെ ആദം അയൂബ്; ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിനെതിരെ പോരാടണം

'യുവാന്‍ വാങ് 5' എന്ന ഹൈടെക് കപ്പല്‍ ആഗസ്റ്റ് 11 ന് ചൈനയുടെ നിയന്ത്രണത്തിലുള്ള തുറമുഖത്ത് എത്തേണ്ടതായിരുന്നു. എന്നാല്‍ ഇന്ത്യ ഉയര്‍ത്തിയ സുരക്ഷാ ആശങ്കകളെ തുടര്‍ന്ന് ശ്രീലങ്കന്‍ അധികൃതരുടെ അനുമതി ലഭിക്കാത്തതിനാല്‍ അത് വൈകുകയായിരുന്നു. പിന്നീട് ചൈനീസ് കപ്പല്‍ അനുവദിക്കുന്ന നിലപാടില്‍ ശ്രീലങ്കയുടെ യു-ടേണ്‍ എടുത്ത ശേഷം യുവാന്‍ വാങ് 5 ഓഗസ്റ്റ് 16 ന് ഹമ്പന്‍ടോട്ട തുറമുഖത്തെത്തി.

English summary
spar between India and China with the arrival of the Chinese military ship at Hambantota port in Sri Lanka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X