Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പരസ്യമായി തല്ലി സ്പൈസ് ജെറ്റ് ജീവനക്കാരി: പക്ഷെ കമ്പനി ഒപ്പം നില്‍ക്കും

ഡൽഹി: ജയ്പൂർ വിമാനത്താവളത്തില്‍ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടറെ മർദ്ദിച്ച് സ്‌പൈസ് ജെറ്റ് ജീവനക്കാരി. സുരക്ഷാ പരിശോധനയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം. വിമാനത്താവളത്തിലെ സി സി ടിവി ക്യാമറയില്‍ പതിഞ്ഞ മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവം വന്‍ വിവാദമായി. പുലർച്ചെ 4 മണിയോടെ മറ്റ് സ്റ്റാഫ് അംഗങ്ങൾക്കൊപ്പം വിമാനത്താവളത്തിലേക്ക് പ്രവേശിക്കുമ്പോൾ അനുരാധ റാണിയെന്ന് സ്പൈസ് ജെറ്റ് ജീവനക്കാരി അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ ഗിരിരാജ് പ്രസാദ് തടഞ്ഞതാണ് തർക്കത്തിലേക്ക് നയിച്ചത്.

അനുമതിയില്ലത്തെ ഗേറ്റിലൂടെ വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത് ഗിരിരാജ് പ്രസാദ് തടയുകയായിരുന്നു. തുടർന്ന് അടുത്തുള്ള പ്രവേശന കവാടത്തിൽ വച്ച് എയർലൈൻ ക്രൂവിനുള്ള സ്ക്രീനിംഗ് നടത്താൻ അനുരാധയോട് ആവശ്യപ്പെട്ടെങ്കിലും ആ സമയത്ത് വനിതാ ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നില്ലെന്നുമാണ് സി ഐ എസ് എഫ് ഉദ്യോഗസ്ഥരെക്കുറിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

cisf-spice-jet

സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ ഒരു വനിതാ സഹപ്രവർത്തകയെ വിളിച്ചുവെങ്കിലും അപ്പോഴേക്കും തർക്കം രൂക്ഷമായിരുന്നു. ഈ തർക്കമാണ് വനിതാ ജീവനക്കാരി അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടറെ തല്ലുന്നതിൽ അവസാനിച്ചതെന്നാണ് ജയ്പൂർ എയർപോർട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ രാം ലാൽ വ്യക്തമാക്കുന്നത്.

അതേസമയം സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് സ്പൈസ് ജെറ്റും രംഗത്ത് വന്നിട്ടുണ്ട്. "ഇന്ന്, സ്‌പൈസ് ജെറ്റ് വനിതാ സുരക്ഷാ ജീവനക്കാരും ഒരു പുരുഷ സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഒരു ദൗർഭാഗ്യകരമായ സംഭവം ജയ്പൂർ വിമാനത്താവളത്തിൽ സംഭവിച്ചു. സ്റ്റീൽ ഗേറ്റിൽ ഒരു കാറ്ററിംഗ് വാഹനത്തിന് അകമ്പടി സേവിക്കുമ്പോൾ, ഇന്ത്യയുടെ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി റെഗുലേറ്ററായ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) നൽകിയ സാധുവായ എയർപോർട്ട് എൻട്രി പാസ് ഉള്ള ഞങ്ങളുടെ വനിതാ സുരക്ഷാ ജീവനക്കാരിയെ തടഞ്ഞ് വെക്കുകയും അനുചിതവും അസ്വീകാര്യവുമായ ഭാഷ പ്രയോഗിക്കുകയും ചെയ്തു. ഡ്യൂട്ടി സമയം കഴിഞ്ഞ് തന്റെ വീട്ടിലെത്തി കാണാൻ അവളോട് ആവശ്യപ്പെടുകയും ചെയ്തു," സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.

"സ്‌പൈസ് ജെറ്റ് അതിൻ്റെ വനിതാ ജീവനക്കാരിക്കെതിരായ ലൈംഗിക പീഡനത്തിൻ്റെ ഗുരുതരമായ കേസിൽ ഉടനടി നിയമനടപടി സ്വീകരിക്കുകയും ലോക്കൽ പോലീസിനെ സമീപിക്കുകയും ചെയ്തു. ഞങ്ങൾ ഞങ്ങളുടെ ജീവനക്കാരിക്കൊപ്പം ഉറച്ചുനിൽക്കുകയും അവർക്ക് പൂർണ്ണ പിന്തുണ നൽകാൻ പ്രതിജ്ഞാബദ്ധരുമാണ്," വക്താവ് കൂട്ടിച്ചേർത്തു. അതേസമയം ഉദ്യോഗസ്ഥനെ മർദ്ദിച്ചതിന് ഭാരത് ന്യായ സന്ഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 121 (1), 132 എന്നീ വകുപ്പുകൾ പ്രകാരം പോലീസ് വനിതാ ജീവനക്കാരിക്കെതിരേയും കേസെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+