ഗംഗയില്‍ തുപ്പിയാല്‍ മാത്രം മതിയോ പിഴ?
ദില്ലി: ഗംഗാനദിയില്‍ തുപ്പിയാല്‍ പതിനായിരം രൂപ പിഴ എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ ചര്‍ച്ചകളില്‍ താരം. ഫാക്ടറി മാലിന്യം മുതല്‍ മൃതദേഹങ്ങള്‍ വരെ ഒഴുകി നടക്കുന്ന ഗംഗയില്‍ തുപ്പിയാല്‍ പതിനായിരം രൂപ പിഴയോ. അത്രയ്ക്കും മാലിന്യമാണോ തുപ്പല് എന്നാണ് ചോദ്യം. ഗംഗയില്‍ തുപ്പിയാല്‍ മാത്രമേ പിഴയുള്ളോ മറ്റെന്ത് വേണമെങ്കിലും ചെയ്യാമോ എന്ന് ഒരു കൂട്ടര്. ഗംഗയില്‍ മാത്രം മതിയോ ഈ നടപടി അപ്പോള്‍ മറ്റ് നദികളില്‍ എന്തുമാകാമോ എന്ന് ചോദിക്കുന്നവരും കുറവല്ല.
ഗംഗാനദിയില്‍ തുപ്പുകയോ മാലിന്യം നിക്ഷേപിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് ദിവസത്തെ തടവോ പതിനായിരം രൂപ പിഴയോ ചുമത്താന്‍ ജലവിഭവ മന്ത്രിലായം ആലോചിക്കുന്നു എന്ന വാര്‍ത്തയാണ് ചൂടന്‍ ചര്‍ച്ചയ്ക്ക് വഴി വെച്ചത്. തടവ് ശിക്ഷ ഒഴിവാക്കാന്‍ പതിനായിരം രൂപ പിഴയടക്കണം എന്നാണ് ശുപാര്‍ശ.

എന്നാല്‍ മന്ത്രിതലത്തില്‍ നിന്നും ഇത്തരത്തില്‍ ഒരു നിര്‍ദേശം ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് ഗംഗാപുനരുജ്ജീവനത്തിന്റെ ചുമതലയുള്ള മന്ത്രാലയത്തിന്റെ വിശദീകരണം. ഗംഗാപുനരുജ്ജീവനവും ജലവിഭവ വകുപ്പും ഉമാഭാരതിയുടെ കീഴിലാണ്. ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ നിന്നുള്ള എം പിയാണ് മുതിര്‍ന്ന ബി ജെ പി നേതാവായ ഉമാഭാരതി.
ഗംഗാനദിയെ മാലിന്യമുക്തമാക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ്. ഇതിന് വേണ്ടി ഒരു പ്രത്യേക വകുപ്പ് തന്നെ മാറ്റിവെച്ചിട്ടുണ്ട്. അതേസമയം ഗംഗയില്‍ മാലിന്യനിക്ഷേപം നടത്തുന്നത് കുറ്റകൃത്യമായി കണക്കാക്കാന്‍ ജലവിഭവ വകുപ്പ് ഉടന്‍ അംഗീകാരം നല്‍കിയേക്കും എന്നാണ് അറിയുന്നത്. രാജ്യത്ത് മറ്റ് നദികളിലും നടപ്പില്‍ വരുത്താനുള്ള പദ്ധതിയുടെ മാതൃകയാണ് ഗംഗയില്‍ പരീക്ഷിക്കപ്പെടുന്നത്.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക്












Click it and Unblock the Notifications