Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനഗര്‍ ഉപതിരഞ്ഞെടുപ്പ്: വിജയം ഫാറൂഖ് അബ്ദുള്ളയ്‌ക്കൊപ്പം, പോളിംഗില്‍ റെക്കോര്‍ഡ് കുറവ്!!

ശ്രീനഗര്‍: ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് വിജയം. പിഡിപി സ്ഥാനാര്‍ത്ഥി നാസിര്‍ അഹമ്മദ് ഖാനെതിരെ 9,199 വോട്ടുകള്‍ക്കാണ് ഫാറൂഖ് അബ്ദുള്ള വിജയക്കൊടി പാറിച്ചത്.

വിഘടനവാദികളുടെ പ്രതിഷേധത്തിനിടെ ഏപ്രില്‍ ഒമ്പതിന് നടന്ന തിരഞ്ഞെടുപ്പില്‍ 7.13 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. സുരക്ഷാസേനയെ പെട്രോള്‍ ബോംബും കല്ലുമുപയോഗിച്ച് പ്രതിഷേധക്കാര്‍ നേരിട്ടതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെയ്പിനിടെ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

farooq

അക്രമസംഭവങ്ങളെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് തടസ്സപ്പെട്ട 38 പോളിംഗ് സ്‌റ്റേഷനുകളില്‍ നടന്ന റീപോളിംഗില്‍ രണ്ട് ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്. 35,169 വോട്ടര്‍മാരില്‍ 702 പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.

ഒമ്പത് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കാനുണ്ടായിരുന്നതെങ്കിലും ഫാറൂഖ് അബ്ദുള്ളയും ഭരണക്ഷി നേതാവ് പിഡിപിയുടെ നസീര്‍ അഹമ്മദ് ഖാനും തമ്മിലായിരുന്നു മത്സരം. തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുന്നതിനായി വിഘടനവാദികളുടെ ആഹ്വാനത്തോടെയെത്തിയ യുവാക്കളാണ് പോളിംഗ് സ്റ്റേഷനുകള്‍ തീയിട്ട് നശിപ്പിക്കുകയും സുരക്ഷാ സേനയെ ആയുധങ്ങളുമായി നേരിടുകയും ചെയ്തത്. അക്രമസംഭവങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 12ന് നടക്കാനിരുന്ന അനന്ദ്‌നാഗ് ഉപതിരഞ്ഞെടുപ്പ് മെയിലേയ്ക്ക് മാറ്റിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ സഹോദരന്‍ തസാദുഖ് ഹുസൈന്‍ മുഫ്തിയാണ് അനന്ത്‌നാഗിലെ സ്ഥാനാര്‍ത്ഥി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+