Get Updates
Get notified of breaking news, exclusive insights, and must-see stories!

സുശാന്തിനും റിയയ്ക്കും മയക്കുമരുന്ന് എത്തിച്ചിരുന്നത് ഖത്രി: വാദം ശ്രുതി മോദിയുടെ അഭിഭാഷകന്റേത്?

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച ദുരുഹത തുടരുമ്പോൾ കേസിൽ കുടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. സുശാന്ത് സിംഗിനും റിയ ചക്രവർത്തിയ്ക്കും മയക്കുമരുന്ന് എത്തിച്ചുകൊടുത്തികുന്നത് ഖത്രി എന്നയാളായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരം. ഇയാൾ മുബൈയിലെ പ്രശസ്ത മയക്കുമരുന്ന് വിതരണക്കാരിൽ ഒരാളാണ്. സൊഹൈൽ, അശോക് എന്നിവർ ഉന്നയിക്കുന്ന അവകാശവാദം അനുസരിച്ച് നാഗ്പൂർ, നാഷിക് പോലീസിനും മയക്കുമരുന്ന് വിതരണത്തിൽ പങ്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

2019 നവംബർ 25, 26 തിയ്യതികളിൽ സുശാന്തിന്റെ മൂന്ന് സഹോദരിമാരായ നീതു, മീതു, പ്രിയങ്ക സിംഗ് എന്നിവർ വാട്ടർ സ്റ്റോൺ റിസോർട്ടിലുണ്ടായിരുന്നു. സുശാന്തിനെ എന്നെന്നേക്കുമായി ചണ്ഡിഗഡിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനായി എത്തിയതായിരുന്നു അവർ മുന്നുപേരും. ആ ദിവസങ്ങളിൽ റിയാ ചക്രവർത്തിയും അതേ റിസോർട്ടിൽ തന്നെ ഉണ്ടായിരുന്നുവെങ്കിലും റിയയെ കാണാൻ ആരും തയ്യാറായിരുന്നില്ല. സഹോദരിമാർ സുശാന്തിന് വേണ്ടി ബുക്ക് ചെയ്ത സ്യൂട്ടിലായിരിക്കെ സുശാന്തും റിയയും റിസോർട്ടിന്റെ ലോബിയിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. സുശാന്ത് ചണ്ഡിഗണ്ഡിലേക്ക് മടങ്ങിപ്പോകാൻ തയ്യറാവാതിരുന്നതോടെ ദേഷ്യപ്പെട്ടാണ് മൂന്ന് സഹോദരിമാരും മടങ്ങിപ്പോയതെന്നാണ് ജീവനക്കാർ പറയുന്നത്. സുശാന്ത് പിന്നീട് റിയയുടെ ജുഹുവിലെ അപ്പാർട്ട്മെന്റിലേക്ക് പോയെന്നും സഹോദരിമാരോട് ഒരു മാസത്തേക്ക് സംസാരിച്ചില്ലെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

 2-1592625974-1

എന്നാൽ മുംബൈയിലെ പ്രമുഖ നിർമാതാവിന്റെ മകനായ ഖത്രിയെക്കുറിച്ച് വെളിപ്പെടുത്തുത്തുന്നത് സുശാന്തിന്റെ മാനേജർ ശ്രുതി മോദിയുടെ അഭിഭാഷകൻ അശോക് സരോഗിയാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട ഗുഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്. ബോളിവുഡ് പാർട്ടികളിലും വലിയ സെലിബ്രിറ്റികൾക്കൊപ്പവും പ്രത്യക്ഷപ്പെടുന്ന ഖത്രിയ്ക്ക് വലിയ ആളുകളുമായാണ് ബന്ധമുണ്ടായിരുന്നത്. രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാൾ വലിയ തോതിൽ മയക്കുമരുന്ന് വിതരണവും നടത്തിവന്നിരുന്നുവെന്നാണ് ശ്രുതി മോദിയുടെ അഭിഭാഷകൻ ചൂണ്ടിക്കാണിക്കുന്നത്.

Recommended Video

cmsvideo
    Sushanth Singh Rajput Case: NCB records first arrest

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+