Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാൻ സ്വാമിയുടെ മരണം; ജയിലിനുള്ളിൽ പ്രതിഷേധവുമായി എൽഗാർ പരിഷത്ത് തടവുകാരുടെ നിരാഹാര സമരം

ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥന്മാർക്കെതിരെയും മുൻ ജയിൽ സൂപ്രണ്ടിനെതിരെയും നടപടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം

മുംബൈ: ഭീമ കോറേഗാവ്-എൽഗർ പരിഷത്ത് കേസിൽ മാവോവാദി ബന്ധം ആരോപിച്ച് ജയിലിലടയ്ക്കപ്പെട്ട സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധവുമായി കേസിലെ സഹതടവുകാർ. സ്റ്റാൻ സ്വാമിയുടേത് ജുഡീഷ്യൽ കൊലപാതരമാണെന്ന് ആരോപിച്ച് ഇതേ കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകർ കൂടിയായ സഹതടവുകാരാണ് തലോജ ജയിലിൽ നിരാഹാരം അനുഷ്ഠിച്ചത്.

Stan Swamy

"ഫാദർ സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്"; പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ- ചിത്രങ്ങൾ

Recommended Video

cmsvideo
    Stan Swamy, accused in Elgar Parishad case, passes away at 84

    എൽഗാർ പരിഷത്ത് കേസ് അന്വേഷിച്ച ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥന്മാർക്കെതിരെയും മുൻ ജയിൽ സൂപ്രണ്ടിനെതിരെയും നടപടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. 2020 ഒക്ടോബറിലാണ് സ്റ്റാൻ സ്വാമിയെ എൻഐഎ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഇദ്ദേഹത്തെ തലോജ ജയിലിലേക്ക് മാറ്റുകയും ചെയ്തു. നിരവധിയായ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിട്ടും സ്റ്റാൻ സ്വാമിക്ക് ജാമ്യം അനുവദിക്കാതിരുന്ന നടപടി ഏറെ വിമർശനങ്ങൾക്കാണ് കാരണമായത്.

    മെയ് മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സ്വാമി. ഞായറാഴ്ച്ചയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ മോശമായതെന്ന് അഭിഭാഷകന്‍ മിഹിര്‍ ദേശായ് വ്യക്തമാക്കി. കൊവിഡാനന്തര രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനാണ് അദ്ദേഹം അറസ്റ്റിലാവുന്നത്. തലോജ സെന്‍ട്രല്‍ ജയിലിലായിരുന്നു അദ്ദേഹം. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ സ്വാമിക്ക് വേണ്ട ചികിത്സ നല്‍കുന്നില്ലെന്ന് പരാതി വരെ മനുഷ്യാവകാശ കമ്മീഷന് ലഭിച്ചിരുന്നു.

    മഞ്ജു വാര്യരുടെ കിടിലൻ ഫൊട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+