കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റിലായ കര്‍ഷകരുടെ മോചനം: പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ പ്രതിഷേധവുമായി ഹരിയാനയിലെ കര്‍ഷകര്‍

Google Oneindia Malayalam News

ഫത്തേഹാബാദ്: ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ തോഹാനയിലെ കര്‍ഷകരും അധികാരികളും തമ്മില്‍ ഒരാഴ്ചയായി തുടരുന്ന തര്‍ക്കം വാരാന്ത്യത്തില്‍ രൂക്ഷമായി. നൂറുകണക്കിന് പ്രതിഷേധക്കാര്‍ നഗരത്തിലെ സര്‍ദാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്യുകയും അവിടെ പ്രതിഷേധത്തിന് കൂടാരം സ്ഥാപിക്കുകയും ചെയ്തു. തോഹാനയുടെ ജെജെപി എംഎല്‍എ ദേവേന്ദര്‍ ബാബ്ലിയുടെ വസതിയില്‍ ജൂണ്‍ ഒന്നിന് നടന്ന പ്രതിഷേധത്തില്‍ അറസ്റ്റിലായ രണ്ട് കര്‍ഷകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.

kerala

അറസ്റ്റിലായ രണ്ട് പേരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കര്‍ഷകെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. രമ്ട് ഏക്കറോളം സ്ഥലത്ത് വരുന്ന പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സ്ത്രീകള്‍ അടങ്ങുന്ന കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്.

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

കര്‍ഷക നേതാക്കളായ ഗുര്‍നം സിംഗ് ചാദുനി, രാകേഷ് ടിക്കൈറ്റ്, സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവ് എന്നിവരും ശനിയാഴ്ച രാത്രി പ്രതിഷേധക്കാരുമായി ചിലവഴിച്ചിരുന്നു. ഞായറാഴ്ച പഞ്ചാബ് കര്‍ഷക നേതാവ് ജോഗീന്ദര്‍ സിംഗ് ഉഗ്രഹാന്‍ കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്നിരുന്നു.

കേരളത്തില്‍ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി; ജൂണ്‍ 16 വരെ, നിയന്ത്രണങ്ങള്‍ തുടരുംകേരളത്തില്‍ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി; ജൂണ്‍ 16 വരെ, നിയന്ത്രണങ്ങള്‍ തുടരും

അതേസമയം, കര്‍ഷകരുടെ പ്രതിഷേധത്തിനിടെ കര്‍ഷകരെ തെറിവിളിച്ച എംഎല്‍എ ദേവേന്ദ്ര സിംഗ് ബാബ്ലി മാപ്പ് പറഞ്ഞു. ജൂണ്‍ ഒന്നിന് നടന്ന സംഭവത്തില്‍ മാപ്പ് ചോദിക്കുന്നു. ഒരു ജനപ്രതിനിധിയെന്ന നിലയില്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. അതില്‍ ഖേദിക്കുന്നുണ്ടെന്നും ക്ഷമ ചോദിക്കുകയാണ് എംഎല്‍എ പറഞ്ഞിരുന്നു.

നരേന്ദ്ര മോദിയുടെ വന്‍ പ്രഖ്യാപനം; സൗജന്യ വാക്‌സിന് പുറമെ സൗജന്യ റേഷന്‍, 80 കോടി ജനങ്ങള്‍ക്ക്നരേന്ദ്ര മോദിയുടെ വന്‍ പ്രഖ്യാപനം; സൗജന്യ വാക്‌സിന് പുറമെ സൗജന്യ റേഷന്‍, 80 കോടി ജനങ്ങള്‍ക്ക്

മാലിദ്വീപില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് സാക്ഷി മാലിക്, ബിക്കിനി ചിത്രങ്ങല്‍ വൈറല്‍

Recommended Video

cmsvideo
ഭയപ്പെടുത്തി വായടപിക്കാമെന്ന ഉദ്ദേശം നടക്കില്ല | Parvathy Thiruvothu Press Meet | Oneindia Malayalam

English summary
Standoff between farmers and authorities: Haryana farmers protest at police station premises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X