കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി എസ് ടി: നികുതി കൂട്ടണമെന്ന് സംസ്ഥാനങ്ങള്‍, ലോബിയിംഗില്‍ കേരളവും!

  • By Desk
Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: രാജ്യത്ത് ഏകീകൃത നികുതി സംവിധാനത്തിന് വഴിയൊരുക്കുന്ന ചരക്കു സേവന നികുതിക്കെതിരെ സംസ്ഥാനങ്ങള്‍ രംഗത്ത്. രാജ്യസഭ പാസാക്കിയ ബില്‍ മുന്നോട്ടുവെക്കുന്ന നികുതി നിരക്കുമായി മുന്നോട്ട് പോകുന്നത് സംസ്ഥാനങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുമെന്നാണ് വാദം. 17 ശതമാനം മുതല്‍ 19 ശതമാനം വരെയാണ് ജി എസ് ടി മുന്നോട്ടുവെക്കുന്ന നികുതി നിരക്ക്.

<strong>എന്താണ് ഈ ജിഎസ്ടി? എന്തിനാണീ ജിഎസ്ടി.... താത്വികമില്ല, വെറും വിശദീകരണം മാത്രം!</strong>എന്താണ് ഈ ജിഎസ്ടി? എന്തിനാണീ ജിഎസ്ടി.... താത്വികമില്ല, വെറും വിശദീകരണം മാത്രം!

എന്നാല്‍ ഇത് പോര, നികുതി 20 ശതമാനത്തിന് മേല്‍ ആയിരിക്കണമെന്നാണ് വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം. ഈ നിലപാട് സ്വീകരിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെടും. ജി എസ് ടി നടപ്പില്‍ വരുമ്പോള്‍ നികുതി പരിധി കുറക്കണമെന്ന കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കാന്‍ പറ്റുന്നതല്ല എന്ന് കേരള ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. 18 ന് പകരം 22 മുതല്‍ 24 ശതമാനം വരെ നികുതി വേണം.

gst

സംസ്ഥാനങ്ങളുടെ വരുമാനം കുറയും എന്ന് കാണിച്ചാണ് വിവിധ കോണുകളില്‍ നിന്നും ജി എസ് ടി ബില്ലിനെതിരെ എതിര്‍പ്പുകള്‍ ഉയരുന്നത്. നികുതിയുടെ കാര്യത്തില്‍ ഗണ്യമായ കുറവ് വരുമെന്ന് നേരത്തെ പറഞ്ഞ ധനമന്ത്രിമാരാണ് ഇപ്പോള്‍ സ്വരം മാറ്റിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ജി എസ് ടി റേറ്റ് 18 ശതമാനമേ ആകാവൂ എന്നാണ് കോണ്‍ഗ്രസ് നിലപാട്. ജി എസ് ടി നടപ്പിലാക്കാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

<strong>സൗദിയിലെ രക്ഷാപ്രവര്‍ത്തനം ഹിറ്റോട് ഹിറ്റ്... കെടി ജലീലിനും പിണറായിക്കും ട്രോളോട് ട്രോള്‍!</strong>സൗദിയിലെ രക്ഷാപ്രവര്‍ത്തനം ഹിറ്റോട് ഹിറ്റ്... കെടി ജലീലിനും പിണറായിക്കും ട്രോളോട് ട്രോള്‍!

സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ ഉണ്ടായ ധാരണകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണം എന്ന് കാണിച്ച് തോമസ് ഐസക്ക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയച്ചിട്ടുണ്ട്. ജി എസ് ടി ബില്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഗുണകരമാകും എന്നാണ് പരക്കെ കരുതപ്പെട്ടിരുന്നത്. നേരത്തെ, ഉത്പാദനം നടന്നിരുന്ന സംസ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് നികുതി നിശ്ചയിച്ചിരുന്നത്. ഇത് മാറ്റിയതില്‍ തമിഴ്‌നാട്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്.

English summary
States lobby for GST rate of over 20% to curb revenue loss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X