Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീംങ്ങൾക്കെതിരെ വിദ്വേഷ പ്രചരണം... വിവേകാനന്ദ പ്രതിമയുടെ തലയറുത്തുവെന്ന്

Recommended Video

cmsvideo
    'വിവേകാനന്ദ പ്രതിമയുടെ തലയറത്തു' മുസ്ലിങ്ങള്‍ക്കെതിരെ സംഘപരിവാര്‍ പ്രചരണം | Oneindia Malayalam

    ലക്‌നൗ: സംഘപരിവാര്‍ ശക്തികളുടെ പ്രഖ്യാപിത ശത്രുക്കളാണ് മുസ്ലിംങ്ങള്‍. മുസ്ലീംങ്ങള്‍ക്കെതിരെയായ അക്രമവും വിദ്വേഷ പ്രചരണവും ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം വര്‍ധിക്കുകയും ചെയ്യുകയുണ്ടായി. ഏറ്റവും ഒടുവിലായി യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശിലാണ് ഇസ്ലാം മതവിശ്വാസികള്‍ക്ക് നേരെ വിദ്വേഷ പ്രചരണം നടക്കുന്നത്.

    വ്യാജ പ്രചാരണം

    വ്യാജ പ്രചാരണം

    ഉത്തര്‍ പ്രദേശിലെ ബധോഹിയിലെ വിവേകാനന്ദ പ്രതിമയുടെ തല മുസ്ലീംങ്ങള്‍ അറുത്തു കളഞ്ഞു എന്നാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. പ്രതിമയുടെ ചിത്രം സഹിതമാണ് ഈ വ്യാജ പ്രചരണം.

    പ്രതിമ നശിപ്പിച്ചു

    പ്രതിമ നശിപ്പിച്ചു

    ഇക്കഴിഞ്ഞ ഒക്ടോബര്‍ 26ന് ഉത്തര്‍ പ്രദേശിലെ സര്‍ദാര്‍ കോട്വാലിയിലെ വിവേകാനന്ദ പ്രതിമ നശിപ്പിക്കപ്പെട്ടിരുന്നു. സാമൂഹ്യ വിരുദ്ധരാണ് പ്രതിമ നശിപ്പിച്ചത്. പ്രേമചന്ദ്ര ഗൗതം എന്നയാളെ ഈ സംഭവത്തില്‍ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.

    മുസ്ലീംങ്ങള്‍ക്കെതിരെ

    മുസ്ലീംങ്ങള്‍ക്കെതിരെ

    ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീംങ്ങള്‍ക്കെതിരെ സംഘപരിവാര്‍ വിദ്വേഷ പ്രചരണം അഴിച്ച് വിട്ടിരിക്കുന്നത്. ശംഖ് നാദ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ ചിത്രവും കുറിപ്പും പ്രത്യക്ഷപ്പെട്ടത്.

    പ്രതിമയുടെ തലയറുത്തുവെന്ന്

    പ്രതിമയുടെ തലയറുത്തുവെന്ന്

    യുപിയിലെ ബധോനിയില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമയുടെ തലയറുത്തു, പ്രതിമ നശിപ്പിച്ചു. ഇന്ത്യയെന്താ സൗദി അറേബ്യയോ, മാധ്യമങ്ങള്‍ നിശബ്ദരാകുന്നു എന്നായിരുന്നു ശംഖ് നാദ് ട്വീററ് ചെയ്തിരിക്കുന്നത്. ഈ അക്കൗണ്ടിന് ഫേസ്ബുക്കില്‍ 1.3 മില്യണ്‍ ഫോളോവേഴ്‌സുണ്ട്.

    പ്രചരണം തള്ളി പോലീസ്

    പ്രചരണം തള്ളി പോലീസ്

    വിവേകാന്ദ പ്രതിമ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലൊന്നും പ്രതികളുടെ മതം പറഞ്ഞിട്ടുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ശംഖ് നാദ് പ്രതികള്‍ മുസ്ലീംങ്ങളാണ് എന്ന തരത്തില്‍ പ്രചാരണം നടത്തുന്നത്. പോലീസ് ഈ പ്രചാരണം തള്ളിക്കളഞ്ഞിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+