സ്റ്റെർലിങ് ബയോടെക് കേസ്: അഹമ്മദ് പട്ടേലിന്റെ മരുമകന്റെയും ദിനോ മോറിയയുടെയുമടക്കം സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
സ്റ്റെർലിങ് ബയോടെക് കേസ്: അഹമ്മദ് പട്ടേലിന്റെ മരുമകന്റെയും ദിനോ മോറിയയുടെയുമടക്കം സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
ന്യൂഡൽഹി: സ്റ്റെർലിങ് ബയോടെക് കേസിൽ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മരുമരനടക്കമുള്ളവർക്കെതിരെ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 16000 കോടി രൂപയുടെ ലോൺ തട്ടിപ്പ് കേസിൽ അഭിനേതാക്കളായ ദിനോ മോറിയ, സഞ്ജയ് ഖാൻ, ഡി.ജെ അഘീൽ എന്നിവരുടെ എട്ട് കോടി രൂപയിലധികം മൂല്യം വരുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി.

ബാങ്ക് ബാലൻസ്, മ്യൂച്ച്വൽ ഫണ്ട്, ഷെയർ, മൂന്ന് വാഹനങ്ങൾ എട്ട് കെട്ടിടങ്ങൾ അടക്കം 8.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. സഞ്ജയ് ഖാൻ (മൂന്ന് കോടി രൂപ), ഡിനോ മോറിയ (1.40 കോടി രൂപ), അഘീൽ അബ്ദുൽ ഖലീൽ ബചൂലി (1.98 കോടി രൂപ), ഇർഫാൻ അഹമ്മദ് സിദ്ദിഖി (2.41 കോടി രൂപ)എന്നിങ്ങനെയാണ് വിശദമായ കണക്ക്.
Recommended Video
പല പൊതുമേഖലാ ബാങ്കുകളെയും വഞ്ചിച്ച് മുങ്ങിയ സഹോദരന്മാരായ നിതിൻ, ചേതൻ സന്ധേശര എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്റ്റെർലിംഗ് ബയോടെക്കിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ അടിസ്ഥാനമാക്കിയാണ് ഇഡിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട് നേരത്തെ 14,513 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതോടൊപ്പമാണ് ഇപ്പോൾ എട്ട് കോടി രൂപയിലധികം ചേർത്തിരിക്കുന്നത്. ഇതോടെ ആകെ ഇതുവരെ കണ്ടുകെട്ടിയ സ്വത്തുക്കളുടെ മൂല്യം 14,521.80 കോടി ആയി.
സുശാന്തിനും കാര്‍ത്തിക്കിനും ശേഷം സാറ അലി ഖാൻ വീണ്ടും പ്രണയത്തിലോ...
ഇതുവരെ ഒരു പ്രോസിക്യൂഷൻ പരാതിയും നാല് അനുബന്ധ പരാതികളുമാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. കേസിൽ നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം നിതിൻ സന്ദേസര, ചേതൻ സന്ദേസര, ദീപ്തി ചേതൻ സന്ദേശര, ഹിതേഷ് പട്ടേൽ എന്നിവർ രാജ്യം വിട്ടതായി പ്രത്യേക കോടതി പ്രഖ്യാപിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജൂണിൽ ഇ.ഡി പട്ടേലിനെ ചോദ്യം ചെയ്തിരുന്നു. പട്ടേലിന്റെ മകനുവേണ്ടി പണം നൽകിയ സന്ധേശരരുടെ നിർദേശപ്രകാരം താൻ പാർട്ടികൾ സംഘടിപ്പിച്ചുവെന്ന് അവകാശപ്പെട്ട ഒരു സാക്ഷിയുടെ പ്രസ്താവനയെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യൽ.












Click it and Unblock the Notifications