ഇന്ദിരയെ തടഞ്ഞ തീപ്പൊരി നേതാവ്, രാഹുലുമായി സൗഹൃദം; സഖ്യ രാഷ്ട്രീയത്തിന്റെ കരുത്തറിഞ്ഞ യെച്ചൂരി
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിത്യശത്രുക്കളായ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ദേശീയ തലത്തില്‍ ഒന്നിപ്പിച്ചു എന്ന ക്രെഡിറ്റാണ് സീതാറാം യെച്ചൂരിക്കുള്ളത്. എന്നാല്‍ ഇന്ദിരാ ഗാന്ധിയുടെ നയങ്ങള്‍ക്കെതിരെ പോരാടിയ ഒരു കാലം യെച്ചൂരിക്കുണ്ട്. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രസ്ഥാനത്തിലൂടെയാണ് യെച്ചൂരി തീപ്പൊരി നേതാവായി വളര്‍ന്നത്.
കോണ്‍ഗ്രസിനെതിരെ വാളെടുത്ത നേതാവ് തന്നെ പില്ക്കാലത്ത് സിപിഎമ്മിനെ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിലേക്ക് നയിക്കാനും യെച്ചൂരിക്ക് സാധിച്ചിരുന്നു. ഇന്ത്യ സഖ്യത്തിന്റെ രൂപീകരണം തന്നെ യെച്ചൂരിയുടെ കഠിനപ്രയത്നത്തിലാണ് സാധ്യമായത്.

1970കളില്‍ ഇന്ദിരാ ഗാന്ധിയെ വെല്ലുവിളിച്ച ചരിത്രമുണ്ട് യെച്ചൂരിക്ക്. ജെഎന്‍യുവിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇന്ദിരയെ തടഞ്ഞതോടെ യെച്ചൂരി ദേശീയ ശ്രദ്ധ നേടിയിരുന്നു. രാജിവെക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ഇന്ദിരയ്ക്ക് മുന്നില്‍ നിന്ന് മുഴക്കിയത് യെച്ചൂരിയായി. ക്യാമ്പസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്തു യെച്ചൂരിയുടെ നേതൃത്വത്തിലുള്ള സംഘം.
ഇതേ യെച്ചൂരിക്ക് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും ഉണ്ടായിരുന്നത് അതിശക്തമായ ബന്ധമായിരുന്നു. രാഹുല്‍ മാനസ ഗുരുവായി കണ്ടിരുന്നതും, പല ഉപദേശങ്ങളും അദ്ദേഹത്തില്‍ നിന്ന് സ്വീകരിച്ചിരുന്നുവെന്നതും പരസ്യമായ രഹസ്യമായിരുന്നു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയറാം രമേശ് മുമ്പ് യെച്ചൂരിയെ പരിഹാസത്തോടെ വിശേഷിപ്പിച്ചത് കോണ്‍ഗ്രസിന്റെ സിപിഎം ജനറല്‍ സെക്രട്ടറിയെന്നായിരുന്നു. എന്നാല്‍ അന്ന് യെച്ചൂരിയെ പിന്തുണച്ചത് സോണിയാ ഗാന്ധി നേരിട്ടായിരുന്നു. യെച്ചൂരിയെ അനാവശ്യമായി വിമര്‍ശിച്ചതിന് സോണിയാ ഗാന്ധി ജയറാം രമേശിനെ താക്കീത് ചെയ്തിരുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ എത്രത്തോളം സമുന്നതനായിരുന്നു യെച്ചൂരി എന്നതിന് തെളിവായിരുന്നു ഈ സംഭവം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം പലപ്പോഴായി നയരൂപീകരണത്തിന് അടക്കം യെച്ചൂരിയുമായി കൈകോര്‍ത്തിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഇടതുസഹകരണമെല്ലാം യെച്ചൂരിയുടെ മാസ്റ്റര്‍ മൈന്‍ഡിന്റെ തുടര്‍ച്ചയായിരുന്നു.
സോണിയാ ഗാന്ധി 2004ല്‍ അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ കണ്ട് യുപി എ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ക്ഷണിക്കപ്പെട്ട ആദ്യത്തെ കോണ്‍ഗ്രസ് ഇതര നേതാവായിരുന്നു സീതാറാം യെച്ചൂരി. അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് സോണിയക്ക് വേണ്ട എല്ലാ സൗകര്യവുമൊരുക്കിയത് യെച്ചൂരിയായിരുന്നു.
സുര്‍ജിത്തിന്റെ വസതിയില്‍ വെച്ചാണ് താന്‍ പ്രധാനമന്ത്രിയാവുന്നില്ലെന്ന് സോണിയ പ്രഖ്യാപിച്ചത്. അതിന് ശേഷം സഖ്യകക്ഷി നേതാക്കളെയെല്ലാം സുര്‍ജിത്ത് വിളിക്കുകയും മന്മോഹന് സിംഗിന് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു. ഇതിനെല്ലാം ഒപ്പം നിന്നത് യെച്ചൂരിയായിരുന്നു. കോണ്‍ഗ്രസ് സഖ്യം വിടാന്‍ ഇടതുപക്ഷം തീരുമാനിച്ചപ്പോഴും യെച്ചൂരി അതിനെ പിന്തുണച്ചിരുന്നില്ല.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications