കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിൽ ബിജെപിയ്ക്ക് പുതിയ എതിരാളി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ആം ആദ്മി

Google Oneindia Malayalam News

ലഖ്നൊ: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലാണ് മാസങ്ങൾക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനൊരുങ്ങുന്ന ആം ആദ്മി ഉത്തർപ്രദേശിലും പോരിനിറങ്ങുകയാണ്. ഇതോടെ സംസ്ഥാനത്തെ രാഷ്ട്രീയ അങ്കത്തിന് കരുത്താർജ്ജിക്കുകയാണ്. സഖ്യമില്ലെന്ന് ബിഎസ്പിയും ഉത്തർപ്രദേശിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേനയും ഇതിനകം പരസ്യ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ബിജെപിക്ക് വെല്ലുവിളിയാവുന്നതാണ് ദേശീയ തലത്തിലുള്ള പാർട്ടികളും ഉത്തർപ്രദേശിൽ മത്സരിക്കാനെത്തുന്നത്.

നിങ്ങള്‍ മതം മാറണം, എലിസബത്തിനെ മതം മാറ്റണം, നാലാള്‍ക്ക് നല്ലത് ചെയ്യെന്ന് ബാലയുടെ മറുപടിനിങ്ങള്‍ മതം മാറണം, എലിസബത്തിനെ മതം മാറ്റണം, നാലാള്‍ക്ക് നല്ലത് ചെയ്യെന്ന് ബാലയുടെ മറുപടി

1


ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 403 നിയമസഭാ സീറ്റുകളിലും ആം ആദ്മി പാർട്ടി മത്സരിക്കുമെന്നാണ് പാർട്ടി നേതാവ് സഞ്ജയ് സിംഗ് വ്യക്തമാക്കിയിട്ടുള്ളത്. അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേക്കാൾ കരുത്തുള്ള പാർട്ടിയാണ് ആം ആദ്മിയെന്ന് തെളിയിച്ചു കഴിഞ്ഞുവെന്നും അതുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നുമാണ് സിംഗ് വ്യക്തമാക്കിയിട്ടുള്ളത്. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റേതെങ്കിലും പാർട്ടിയുമായി സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നാണ് ആം ആദ്മി വ്യക്തമാക്കിയത്.

2


"ഞങ്ങളുടെ പാർട്ടി ഉത്തർപ്രദേശിലെ കോൺഗ്രസിനേക്കാൾ ശക്തമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റുകൾ നേടിയപ്പോൾ, 83 പഞ്ചായത്തുകളിൽ ഞങ്ങൾ വിജയിച്ചു. 1600 പാർട്ടി സ്ഥാനാർത്ഥികൾ മത്സരിച്ച ഈ വോട്ടെടുപ്പിൽ ആം ആദ്മി 40 ലക്ഷത്തിലധികം വോട്ടുകൾ നേടി," ഉത്തർപ്രദേശിലെ ആം ആദ്മിയുടെ ഭാരവാഹി കൂടിയായ സിംഗ് പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 403 അംഗങ്ങളുള്ള യുപി നിയമസഭയിലേക്ക് 2017ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏഴ് സീറ്റുകളിലേക്ക് ചുരുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2014 ലും 2019 ലും നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ തിരഞ്ഞെടുത്ത ചില സീറ്റുകളിൽ എഎപി മത്സരിച്ചിരുന്നു.

3


ആം ആദ്മി പാർട്ടി ദില്ലിയിൽ അധികാരത്തിൽ വന്ന ശേഷം പഞ്ചാബിലെ പ്രധാന പ്രതിപക്ഷ കക്ഷിയായി ഉയർന്നുവന്നിരുന്നു. ഇതിന് പുറമേ, ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലും പാർട്ടി അടിത്തറ വിപുലീകരിക്കാൻ ശ്രമിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരത്തെ 2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ നിന്ന് മത്സരിക്കുകയും കോൺഗ്രസിനേയും സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥികളെക്കാൾ മുന്നിലെത്തുകയും ചെയ്തിരുന്നു.
യുപിയിലെ സഹാറൻപൂർ, അലിഗഡ്, ഗൗതം ബുധ് നഗർ എന്നീ മൂന്ന് സീറ്റുകളിൽ ആം ആദ്മി മത്സരിച്ചിരുന്നുവെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ പാർട്ടിയ്ക്ക് കഴിഞ്ഞിരുന്നില്ല.

4


ഞങ്ങൾ ഉത്തർപ്രദേശിലെ 403 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. ഞങ്ങൾ ഇപ്പോൾ മറ്റൊരു പാർട്ടിയുമായും സഖ്യത്തിനായി ചർച്ചകൾ നടത്തുന്നില്ല. ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സംസ്ഥാനത്തെ ഞങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനാണ്, കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ, ഒരു കോടി ആളുകൾ പാർട്ടി അംഗങ്ങളായി എത്തിയെന്നും സിംഗ് പറയുന്നു.

5

നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി ഉയർത്തിയ പ്രധാന വിഷയം ബിജെപിയുടെ ദേശീയതയും എഎപിയുടെ ദേശീയതയും ആയിരിക്കും ആം ആദ്മി പാർട്ടി പ്രധാനമായും ഉയർത്തിക്കാണിക്കുകയെന്നാണ് രാജ്യസഭാ എംപി കൂടിയായ സിംഗ് ചൂണ്ടിക്കാണിക്കുന്നത്. "ബിജെപിയുടെ ദേശീയത വ്യാജമാണ്. അതിന്റെ ദേശീയത വിദ്വേഷവും വർഗീയതയും നിറഞ്ഞതാണ്. അതേസമയം, എഎപിയുടെ ദേശീയത നല്ല വിദ്യാഭ്യാസം, നല്ല ആരോഗ്യം, സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം, സ്ത്രീ സുരക്ഷ, സന്തോഷം എന്നിവ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

6

ബിജെപി ആം ആദ്മിയുടെ ഭരണ മാതൃകയെ ഭയപ്പെടുകയാണെന്നും പ്രതികാര രാഷ്ട്രീയത്തിൽ ഏർപ്പെടുകയാണെന്നും അവകാശപ്പെട്ടുകൊണ്ടാണ് അദ്ദേഹം ബിജെപിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിട്ടുള്ളത്. "രാജ്യദ്രോഹക്കുറ്റമുൾപ്പെടെ പതിനാറ് കേസുകൾ എനിക്കെതിരെ ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹ കേസിൽ എനിക്ക് സുപ്രീം കോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചു. ബിജെപി പ്രതികാര രാഷ്ട്രീയമാണ് കളിക്കുന്നത്. ഇവിടെ അവർ ഞങ്ങളുടെ ഓഫീസ് അടച്ചുപൂട്ടി. എന്നാൽ ഞങ്ങൾ അവരെ ശക്തമായി നേരിടുന്നുണ്ട്," അദ്ദേഹം പറഞ്ഞു. "ആം ആദ്മിയുടെ യുടെ ഭരണ മാതൃക വിദ്യാഭ്യാസം, ആരോഗ്യം, വിദ്യാഭ്യാസം, പാവപ്പെട്ടവർക്കും ആവശ്യങ്ങൾക്കുമുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. തൊഴിലവസരങ്ങൾ, തൊഴിലില്ലായ്മ അലവൻസ്, കർഷകർക്ക് മെച്ചപ്പെട്ട വില എന്നിവ നൽകുന്നത് പാർട്ടി ഏറ്റെടുക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണെന്നും, അദ്ദേഹം പറഞ്ഞു.

7


ഉത്തർപ്രദേശിലെ ദളിത്- ബ്രാഹ്മണർ അടക്കമുള്ള വിവിധ സമുദായങ്ങളെ ആകർഷിക്കുന്നതിനായി എസ്പിയും ബിഎസ്പിയും ഇതിനകം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ നേതൃത്വത്തിൽ താഴെത്തട്ടിൽ നിന്ന് കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ഒരു ശ്രമവും നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ നാലര വർഷത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ "പരാജയങ്ങൾ" അവർ ഉയർത്തിക്കാട്ടുമെന്നും സിംഗ് പറഞ്ഞു.

7

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേനയും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന 403 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ നിർത്തുമെന്നും ശിവസേന ശനിയാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യം രൂപീകരിച്ചിട്ടില്ല. എന്നാൽ സംസ്ഥാനത്ത് ഏതെങ്കിലുമൊരു പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനും പറ്റില്ല. ഉത്തർപ്രദേശിലെ ശിവസേന നേതാക്കൾ ലക്നൗവിൽ ഒരു യോഗം നടത്തുകയും സംസ്ഥാനത്തെ എല്ലാ സീറ്റുകളിൽ നിന്നും മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന വിവരം.

9

2022 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബിജെപിയും സമാജ്‌വാദി പാർട്ടിയും കോൺഗ്രസും സംസ്ഥാനത്ത് ഔദ്യോഗികമായി പ്രചാരണം ആരംഭിച്ച ദിവസം തന്നെയാണ് ശിവസേനയുടെ പ്രഖ്യാപനവും പുറത്തുവരുന്നത്. നേരത്തെ മഹാരാഷ്ട്രയിൽ ശിവസേന- ബിജെപി സഖ്യമുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ 25 വർഷം നീണ്ടുനിന്ന ബിജെപി- ശിവസേന സഖ്യത്തിന് അന്ത്യം കുറിച്ചിരുന്നു. അതിനാൽ ബിജെപിയുമായി ശിവസേന ബാന്ധവമുണ്ടാക്കാനുള്ള സാധ്യതകളും കുറവാണ്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ലക്‌നൗവിലെത്തി കോൺഗ്രസ് നേതാക്കളുമായി തിരഞ്ഞെടുപ്പിന് മുന്നോടിയായി മാരത്തൺ മീറ്റിംഗുകളും നടത്തിയിരുന്നു.

Recommended Video

cmsvideo
മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ യോഗിയുടെ തെറിയഭിഷേകം | Oneindia Malayalam

ഒറ്റ ഡോസ് വാക്സിനെടുത്ത ഇമ്യൂൺ സ്റ്റാറ്റസുള്ളവർക്ക് തിരിച്ചടി:മലയാളികളടക്കം 15 ഇന്ത്യക്കാരെ സൗദി തിരിച്ചയച്ചുഒറ്റ ഡോസ് വാക്സിനെടുത്ത ഇമ്യൂൺ സ്റ്റാറ്റസുള്ളവർക്ക് തിരിച്ചടി:മലയാളികളടക്കം 15 ഇന്ത്യക്കാരെ സൗദി തിരിച്ചയച്ചു

English summary
'Stronger than Congress': AAP to contest UP elections without alliance, says Sanjay Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X