ബിജെപിക്കെതിരെ ആഞ്ഞടിച്ച് ദീപിക പദുക്കോൺ.. രാജ്യം പിന്നോട്ട്.. ദീപികയ്ക്ക് മറുപടിയുമായി സ്വാമി

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഭരണകൂടത്തെ വിമര്‍ശിക്കുന്നത് ഇത്രയേറെ അസഹിഷ്ണുതയോടെ കാണുന്ന കാലം ഒരുപക്ഷേ അടിയന്തരാവസ്ഥാ സമയത്ത് മാത്രമേ ഉണ്ടായിരിക്കാന്‍ സാധ്യതയുള്ളൂ. സംഘപരിവാറിനെതിരെ നിലപാടെടുക്കുന്ന പുസ്തകങ്ങളും സിനിമകളുമെല്ലാം ആക്രമിക്കപ്പെടുന്നു. വിജയ് ചിത്രം മെര്‍സല്‍ ജിഎസ്ടിയെയും കേന്ദ്ര നയത്തേയും വിമര്‍ശിച്ചു എന്നതിന്റെ പേരിലാണ് അടുത്തിടെ ആക്രമിക്കപ്പെട്ടത്. പിന്നാലെ വിവാദത്തിലായത് സജ്ഞയ് ലീല ബന്‍സാലി ചിത്രം പത്മാവതിയാണ്. ചരിത്രത്തെ വളച്ചൊടിക്കുന്നു എന്നതാണ് ആരോപണം. ചിത്രത്തിനെതിരെ സംഘപരിവാര്‍ വാളെടുക്കുന്നതിനെ വിമര്‍ശിച്ച് നടി ദീപികാ പദുക്കോണ്‍ രംഗത്ത് വന്നിരുന്നു. ദീപികയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തെത്തിയിട്ടുണ്ട്.

സിപിഎമ്മിന്റെ കണ്ണൂർ ലോബി തകരുന്നു! പി ജയരാജനെ ഒറ്റപ്പെടുത്തി കണ്ണൂർ നേതാക്കൾ, പിണറായിയുടെ മൗനസമ്മതം

പത്മാവതി വിവാദം

പത്മാവതി വിവാദം

റാണി പത്മാവതിയുടെ ജീവിതം പറയുന്ന സിനിമയാണ് സജ്ഞയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം പത്മാവതി. റാണി പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയം രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും ഇത് റാണിയെ അപമാനിക്കുന്നതിന് വേണ്ടിയാണെന്നും ആരോപിച്ച് രജപുത്ര സംഘടനകളാണ് ആദ്യം സിനിമയ്‌ക്കെതിരെ രംഗത്ത് വന്നത്. പിന്നാലെ വാളെടുത്ത് ബിജെയും രംഗത്തെത്തി.

ചരിത്രം വളച്ചൊടിക്കുന്നുവെന്ന്

ചരിത്രം വളച്ചൊടിക്കുന്നുവെന്ന്

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് പത്മാവതി റിലീസ് ചെയ്യരുതെന്നും രജപുത്ര സംഘടനകള്‍ക്കടക്കം സിനിമ റിലീസിന് മുന്‍പ് കാണാന്‍ അവസരം വേണമെന്നും ബിജെപി ആവശ്യമുന്നയിച്ചു. ചരിത്രത്തെ വളച്ചൊടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് ഉമാഭാരതി വിവാദത്തിന് എരിവ് കൂട്ടി. ആവിഷ്‌ക്കാര സ്വതന്ത്ര്യം ഹിന്ദുക്കളെ മാത്രം എന്തുകൊണ്ട് ലക്ഷ്യമിടുന്നു എന്ന് ചോദിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ഒരു പടി കൂടി മുന്നില്‍ കടന്നു.

പ്രതികരണവുമായി ദീപിക

പ്രതികരണവുമായി ദീപിക

വിവാദങ്ങളുടെ ഭാഗമായി പത്മാവതിയുടെ ലൊക്കേഷന് നേരെയും സംവിധായകന് നേരെയും ആക്രമണമുണ്ടായി. ഇതൊക്കെയാണെങ്കിലും സിനിമ റിലീസ് ചെയ്യുന്നതില്‍ നിന്നും ആര്‍ക്കും തടയാനാവില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം ചിത്രത്തിലെ നായിക ദീപികാ പദുക്കോണ്‍ തന്നെ രംഗത്ത് വന്നു. തീര്‍ത്തും ഭയാനകമായ അവസ്ഥയാണ് ഇതെന്നും ദീപിക പ്രതികരിക്കുകയുണ്ടായി.

രാജ്യം പിന്നോട്ടേക്ക്

രാജ്യം പിന്നോട്ടേക്ക്

രാജ്യം ഇന്നെത്തി നില്‍ക്കുന്ന അവസ്ഥ ഭയപ്പെടുത്തുന്നതാണ്. പിന്നോട്ടാണ് രാജ്യത്തിന്റെ യാത്രയെന്നും ദീപിക പദുക്കോണ്‍ തുറന്നടിച്ചു. സെന്‍സര്‍ ബോര്‍ഡിനോട് മാത്രമേ ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടതുള്ളൂ. ഈ പോരാട്ടം പത്മാവതിക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും മറിച്ച് വലിയൊരും ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്നും ദീപിക പറയുകയുണ്ടായി.

ദീപിക ഡച്ചുകാരിയെന്ന്

ദീപിക ഡച്ചുകാരിയെന്ന്

ദീപിക പ്രതികരിച്ചതോടെ ബിജെപി നടിക്ക് നേരെയും തിരിഞ്ഞിരിക്കുകയാണ്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് നടിക്കെതിരെ ട്വീറ്റ് ചെയ്തിരിക്കുന്നത്, ദീപിക ഡച്ചുകാരിയാണ് എന്ന് ട്വീറ്റ് ചെയ്ത ആൾക്ക് മറുപടിയായി സ്വാമി പറഞ്ഞിരിക്കുന്നത്, അത് ശരിയാണ് എങ്കിൽ എന്തുകൊണ്ടെന്ന് ദീപിക വ്യക്തമാക്കണമെന്നും ഇത് ഇന്ത്യക്കാരുടെ സംവാദമാമ് എന്നുമാണ്. രാജ്യം പിന്നോട്ട് പോകുന്നവെന്നാണ് ദീപിക ഭാരതീയര്‍ക്ക് ക്ലാസ്സെടുക്കുന്നത്. ദീപികയെപ്പോലുള്ളവരുടെ കാഴ്ചപ്പാടില്‍ നിന്ന് പിന്നോട്ട് പോയാല്‍ മാത്രമേ ഇന്ത്യയ്ക്ക് പുരോഗതിയുണ്ടാവൂ എന്നും സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
BJP leader Subrahmanyan Swami gaainst Deepika Padukone in Patmavati controversy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്